കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യത്ത് 24 മണിക്കൂറിനിടെ വിതരണം ചെയ്തത് 90.27 ലക്ഷത്തിലധികം ഡോസ് വാക്‌സിനുകള്‍

Google Oneindia Malayalam News

ദില്ലി; കഴിഞ്ഞ 24 മണിക്കൂറിനിടെ നല്‍കിയ 90,27,638 ഡോസുള്‍പ്പെടെ ഇന്ത്യയിലെ കോവിഡ്-19 പ്രതിരോധ കുത്തിവയ്പുകളുടെ എണ്ണം 119.38 കോടി (1,19,38,44,741) പിന്നിട്ടു. 1,23,73,056 സെഷനുകളിലൂടെയാണ് ഈ നേട്ടം കൈവരിച്ചത്. വ്യാഴാഴ്ച രാവിലെ 7 വരെയുള്ള കണക്കനുസരിച്ചാണ് ഇത്. അതേസമയം കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 10,264 പേര്‍ സുഖം പ്രാപിച്ചതോടെ രാജ്യത്താകെ ഇതുവരെ കോവിഡ് മുക്തരായവരുടെ എണ്ണം 3,39,67,962 ആയി.ദേശീയ രോഗമുക്തി നിരക്ക് 98.33 % ആണ്.

xcoronavirus59-1593238769-jpg-p

തുടര്‍ച്ചയായ 151-ാം ദിവസവും 50,000 ത്തില്‍ താഴെയാണ് പുതിയ പ്രതിദിന രോഗബാധിതരുടെ എണ്ണം. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇന്ത്യയില്‍ പുതുതായി രോഗം സ്ഥിരീകരിച്ചത് 9,119 പേര്‍ക്കാണ്. 396 മരണങ്ങളാണ് രാജ്യത്ത് സ്ഥിരീകരിച്ചത്. അതേസമയം ഇതിൽ 4280 കേസുകളും കേരളത്തിലാണ് റിപ്പോർട്ട് ചെയ്തത്. 35 മരണങ്ങളും സംസ്ഥാനത്ത് സ്ഥിരീകരിച്ചിരുന്നു. നിലവിൽ 51,302 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി കേരളത്തിൽ ചികിത്സയിലുള്ളത്.

അതിനിടെ രാജ്യത്തു ചികിത്സയിലുള്ളവരുടെ എണ്ണം 2 ലക്ഷത്തില്‍ താഴെയായി. നിലവില്‍ 1,09,940 പേരാണ് ചികിത്സയിലുള്ളത്. നിലവില്‍ ചികിത്സയിലുള്ളത് രാജ്യത്തെ ആകെ രോഗബാധിതരുടെ 0.32 ശതമാനമാണ്.രാജ്യത്തെ പരിശോധനാശേഷി തുടര്‍ച്ചയായി വര്‍ധിപ്പിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 11,50,538 പരിശോധനകള്‍ നടത്തി. ആകെ 63.59 കോടിയിലേറെ (63,59,24,763) പരിശോധനകളാണ് ഇന്ത്യ ഇതുവരെ നടത്തിയത്.

രാജ്യത്തുടനീളം പരിശോധനാശേഷി വര്‍ദ്ധിപ്പിച്ചപ്പോഴും പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 0.90 ശതമാനമാണ്. കഴിഞ്ഞ 62 ദിവസമായി ഇത് 2 ശതമാനത്തില്‍ താഴെയാണ്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 0.79 ശതമാനമാണ്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് കഴിഞ്ഞ 52 ദിവസമായി 2 ശതമാനത്തില്‍ താഴെയാണ്. തുടര്‍ച്ചയായ 87-ാം ദിവസവും ഇത് 3 ശതമാനത്തില്‍ താഴെയാണ്.

Recommended Video

cmsvideo
ഇനി കുത്തിവെക്കണ്ട..വാക്സിൻ മൂക്കിലൂടെ ഒഴിച്ചാൽ മതി..മികച്ച പ്രതിരോധ ശേഷിയും

അതിനിടെ കേന്ദ്ര ഗവണ്മെന്റ് സൗജന്യമായി ലഭ്യമാക്കിയതും സംസ്ഥാനങ്ങള്‍ നേരിട്ട് സംഭരിച്ചതുമുള്‍പ്പടെ ഇതുവരെ 132 കോടിയിലധികം (1,32,33,15,050) വാക്സിന്‍ ഡോസുകള്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും കൈമാറിയിട്ടുണ്ട്.
ഉപയോഗിക്കാത്ത 22.72 കോടിയിലധികം (22,72,19,901) വാക്സിന്‍ ഡോസുകള്‍ സ്ഥാനങ്ങളുടെ/കേന്ദ്രഭരണപ്രദേശങ്ങളുടെ പക്കല്‍ ഇനിയും ബാക്കിയുണ്ടെന്ന് ആരോഗ്യ മന്ത്രാലയം വാർത്താകുറിപ്പിൽ അറിയിച്ചു. അതേസമയം കൊവിഡ് ബൂസ്റ്റർ ഡോസിന് വേണ്ടിയുള്ള ആവശ്യം വിവിധ സംസ്ഥാനങ്ങൾ ശക്തമാക്കിയിട്ടുണ്ട്. ഇത് സംബന്ധിച്ച് കേന്ദ്രസർക്കാർ ഉടൻ തന്നെ നിലപാട് വ്യക്തമാക്കിയേക്കും.

English summary
India’s Cumulative COVID-19 Vaccination Coverage exceeds 119.38 Cr
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X