കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹിന്ദുക്കളുടെയും മുസ്ലീങ്ങളുടെയും പ്രത്യുല്‍പ്പാദന നിരക്കിലെ അന്തരം കുറയുന്നു, കണക്കുകള്‍ ഇങ്ങനെ

Google Oneindia Malayalam News

ദില്ലി: ഇന്ത്യയില്‍ പ്രമുഖ മതവിഭാഗങ്ങളായ മുസ്ലീങ്ങളും ഹിന്ദുക്കളും തമ്മിലുള്ള പ്രത്യുല്‍പ്പാദന നിരക്കിലെ അന്തരം കുറയുന്നു. സ്വാതന്ത്ര്യ ലബ്ധിക്ക് ശേഷമുള്ള കാലയളവുമായി തട്ടിച്ച് നോക്കുമ്പോള്‍ രണ്ട് വിഭാഗങ്ങളും ഇപ്പോള്‍ തുല്യതയിലാണ്. മുസ്ലീം വിഭാഗവും ഹിന്ദുക്കളും തമ്മിലുള്ള പ്രത്യുല്‍പ്പാദന നിരക്ക് ഏകദേശം സമാനമായിരിക്കുകയാണ്. നേരത്തെ കുട്ടികളുടെ കാര്യത്തില്‍ അടക്കം വളരെ മുന്നിലായിരുന്നു മുസ്ലീങ്ങള്‍. വലിയ തോതിലുള്ള കുറവാണ് മുസ്ലീങ്ങളില്‍ ഉണ്ടായിരിക്കുന്നത്. മുമ്പുണ്ടായിരുന്നതിനേക്കാള്‍ എത്രയോ കുറവാണ് ഇപ്പോള്‍ ഇവര്‍ തമ്മിലുള്ള അന്തരം. ഇന്ത്യയിലെ ശരാശരി പ്രത്യുല്‍പ്പാദന നിരക്ക് 2.2 ശതമാനമാണ്. എന്നാല്‍ സാമ്പത്തികമായി പുരോഗതി നേടി നില്‍ക്കുന്ന രാജ്യങ്ങളിലേക്കാള്‍ ഉയര്‍ന്ന നിരക്കാണ് ഇന്ത്യയിലുള്ളത്.

നടി പായല്‍ ഘോഷിനെതിരെ ആസിഡ് ആക്രമണം... ഇരുമ്പ് ദണ്ഡേന്തിയ മുഖംമൂടിധാരികള്‍, മുംബൈ സുരക്ഷിതമല്ല!!'നടി പായല്‍ ഘോഷിനെതിരെ ആസിഡ് ആക്രമണം... ഇരുമ്പ് ദണ്ഡേന്തിയ മുഖംമൂടിധാരികള്‍, മുംബൈ സുരക്ഷിതമല്ല!!'

1

യുഎസ്സിലെ ശരാശരി പ്രത്യുല്‍പ്പാദന നിരക്ക് 1.6 ശതമാനമാണ്. 1992ല്‍ ഇത് 3.4 ശതമാനവും 1951ല്‍ 5.9 ശതമാനവുമായിരുന്നു. പ്രത്യുല്‍പ്പാദന നിരക്ക് കുറയുന്നുണ്ടെങ്കില്‍ മതപരമായ സംയോജനത്തില്‍ വലിയ മാറ്റമൊന്നും വന്നിട്ടില്ല. 1951 മുതല്‍ ഇത് സമാനമാണ്. എല്ലാ മതവിഭാഗങ്ങളിലും കുട്ടികളുടെ ഉണ്ടാവുന്നതിന്റെ എണ്ണം ക്രമാതീതമായി കുറഞ്ഞിട്ടുണ്ട്. ന്യൂനപക്ഷങ്ങളിലാണ് ഇത് കൂടുതല്‍. ഹിന്ദുക്കളെ ഇവര്‍ കടത്തിവെട്ടിയിട്ടുണ്ട്. 1951നും 1961നും ഇടയില്‍ മുസ്ലീം ജനസംഖ്യ 32.7 ശതമാനമാണ് വര്‍ധിച്ചത്. എന്നാല്‍ 2001 മുതല്‍ 2011 വരെ ഈ വ്യത്യാസം കുറഞ്ഞുവരാന്‍ തുടങ്ങി. ക്രിസ്ത്യന്‍ വിഭാഗത്തിന്റെ വളര്‍ച്ചയാണ് ഏറ്റവും കുറവ്. 2001നും 2011നു ഇടയില്‍ വെറും 15.7 ശതമാനമാണ് അവരുടെ വളര്‍ച്ച.

ഇന്ത്യയിലെ എല്ലാ മതവിഭാഗങ്ങളും വിഭജനത്തിന് ശേഷം കാര്യമായ വളര്‍ച്ച നേടിയിട്ടുണ്ട്. 1951നും 2011നും ഇടയില്‍ 4.4 ശതമാനം വളര്‍ച്ച മുസ്ലീങ്ങള്‍ നേടിയപ്പോള്‍ ഹിന്ദുക്കള്‍ 4.3 ശതമാനമാണ് വളര്‍ന്നത്. ക്രിസ്ത്യന്‍, സിഖ്, ബുദ്ധിസ്റ്റ്, ജെയിന്‍ വിഭാഗങ്ങളിലും വളര്‍ച്ച പ്രകടമായിരുന്നു. പാഴ്‌സികളില്‍ മാത്രമാണ് ഇത് പിന്നോട്ട് പോയത്. ഒരു ലക്ഷത്തിന് മുകളിലുണ്ടായിരുന്നത്. 60000 ആയി കുറഞ്ഞു. ഇന്ത്യയിലെ മൊത്തം ജനസംഖ്യയില്‍ എട്ട് മില്യണ്‍ പേര്‍ ഈ മതവിഭാഗത്തിലൊന്നും വരുന്നതല്ല. ആദിവാസി വിഭാഗങ്ങളാണ് അധികവും. അതേസമയം ഇന്ത്യയില്‍ ആണ്‍കുട്ടികള്‍ ജനിക്കണമെന്ന വിശ്വാസം ഉള്ളത് കൊണ്ട് ഗര്‍ഭച്ഛിദ്ര ധാരാളമുണ്ടെന്നും, അതുകൊണ്ടാണ് വലിയ തോതില്‍ പ്രത്യുല്‍പ്പാദന നിരക്ക് കുറഞ്ഞതെന്നും പഠനം പറയുന്നു. 20 മില്യണ്‍ പെണ്‍കുട്ടികളുടെ കുറവാണ് ഇന്ത്യയില്‍ കാണുന്നത്.

Recommended Video

cmsvideo
Kerala second best in India on food safety index

സൈമ വേദിയിൽ ചിരിച്ചുല്ലസിച്ച് ബിഗ് ബോസ് താരങ്ങൾ, അമൃതയുടെയും അഭിരാമിയുടെയും ചിത്രങ്ങൾ കാണാം

ഇന്ത്യയില്‍ പെണ്‍കുട്ടിയായത് കൊണ്ട് ഗര്‍ഭച്ഛിദ്രം നടത്തുന്നത് ഹിന്ദുക്കളിലാണ് കൂടുതലായും കണ്ട് വരുന്നതെന്ന് പഠനത്തില്‍ പറയുന്നു. മുസ്ലീങ്ങളിലും ക്രിസ്ത്യാനികളിലും ഇത് കുറവാണ്. അതേസമയം മതം മാത്രമല്ല പ്രത്യുല്‍പ്പാദന നിരക്കിന് പ്രധാന കാരണമെന്നും പഠനം പറയുന്നു. സെന്‍ട്രല്‍ ഇന്ത്യയിലെ ബീഹാറിലും ഉത്തര്‍പ്രദേശിലും ഇത് കൂടുതലാണ്. 3.4, 2.7 എന്നിങ്ങനെയാണ്ഇവിടെ നിരക്ക്. എന്നാല്‍ തമിഴ്‌നാട്ടില്‍ മൊത്തം പ്രത്യുല്‍പ്പാദന നിരക്ക് 1.7, കേരളത്തില്‍ 1.6 എന്നിങ്ങനെയാണ്. 1950കളില്‍ ഇന്ത്യയില്‍ കുടിയേറ്റം കുറവായിരുന്നു. 99 ശതമാനം ഇന്ത്യക്കാരും ഇന്ത്യയില്‍ തന്നെ ജനിക്കുന്നവരായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇത് വളരെ കൂടുതലാണ്. പ്രധാനമായും മുസ്ലീങ്ങളാണ് കൂടുതലും രാജ്യം വിട്ട് പോകുന്നത്.

English summary
india's hindus and muslims fertility rate declining show study
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X