പാളിച്ച പരിഹരിച്ചു; മംഗള്‍യാന്‍ 1ലക്ഷം കി.മീ അകലെ
ചെന്നൈ: ഇന്ത്യയുടെ പ്രഥമ ചൊവ്വാദൗത്ത്യമായ മംഗള്‍യാന്‍ പേടകത്തിനുണ്ടായ പാളിച്ച പരിഹരിച്ചു. നലാംഘട്ട ഭ്രമണപഥത്തിക്ക് ഉയര്‍ത്താനുള്ള നടപടികള്‍ വിജയം കണ്ടെന്ന് ഐഎസ്ആര്‍ഒ വൃത്തങ്ങള്‍ അറിയിച്ചു. പുലര്‍ച്ചെ അഞ്ച് മണിക്ക് നടത്തിയ പരിശ്രമത്തിനൊടുവില്‍ പേടകത്തെ 1,18,642 കിലോമീറ്റര്‍ അകലം വരുന്ന ഭ്രമണപഥത്തിലെത്തിച്ചു.
ഒരു ലക്ഷം കിലോമീറ്റര്‍ പരിധിയിലേക്കുയര്‍ത്താനുള്ള നാലാം ഘട്ട ശ്രമം കഴിഞ്ഞ ദിവസം പരാജപ്പെട്ടിരുന്നു. പേടകം 78,276 കിലോമീറ്ററില്‍ എത്തിക്കാനേ കഴിഞ്ഞിരുന്നുള്ളൂ. ആദ്യഘട്ടത്തില്‍ ഭൂമിയോട് ഏറ്റവും അടുത്ത് 273 കിലോമീറ്ററും, അകലെ 28,000 കിലോമീറ്ററും വരുന്ന ഭ്രമണപഥത്തിലാണ് പേടകം ഉയര്‍ത്തിയത്. രണ്ടാഘട്ടത്തില്‍ 40,000 കിലോമീറ്ററും മൂന്നാം ഘട്ടത്തില്‍ 72,000 കിലോമീറ്റര്‍ ഭ്രമണപഥത്തിലുമെത്തിച്ചു.

പേടകത്തിന്റെ കുതിപ്പിന് പ്രധാന സജ്ജീകരണത്തിന് പുറമെ അധിക സജ്ജീരണങ്ങളും ഇന്‍ജിനിലേക്ക് ദ്രവഇന്ധനം വിട്ടുകൊടുക്കാന്‍ വാല്‍വും ഈ വാല്‍വിനെ നിയന്ത്രിക്കാന്‍ കോയിലുകളും ഘടിപ്പിച്ചിട്ടുണ്ട്. ആദ്യ മൂന്ന് ശ്രമങ്ങളിലും പ്രധാനകോയിലുകളാണ് പ്രവര്‍ത്തിച്ചത്. വാല്‍വിന്റെ നിയന്ത്രണത്തിലുള്ള പ്രധാന കോയിലുകളും അധികമായുള്ള കോയിലുകളും പ്രവര്‍ത്തിപ്പിക്കാനാണ് തിങ്കളാഴ്ച ശ്രമിച്ചത്.
എന്നാല്‍ ആ ശ്രമത്തില്‍ ഇന്ധനത്തിന്റെ ഒഴുക്ക് നിലച്ചുപോകുകയായിരുന്നു. മറ്റ് സംവിധാനങ്ങള്‍ക്കൊണ്ട് പ്രവര്‍ത്തനം നടത്തിയെങ്കിലും സെക്കറ്റിന്റില്‍ 130 വേഗത്തിന് പകരം 35മീറ്റര്‍ മാത്രമാണ് വേഗത കിട്ടിയത്.
അഞ്ചാം ശ്രമവും വിജയകരമായ സാഹചര്യത്തില്‍ ഇനി ഡിസംബര്‍ ഒന്നിന് മംഗള്‍യാന്‍ ഭൂമിയുടെ ഭ്രമണപഥത്തില്‍ നിന്ന് ചൊവ്വയുടെ ഭ്രമണപഥത്തിലേക്ക് യാത്രതുടങ്ങും. 282 ദിവസത്തെ ആ യാത്രയ്ക്ക് ശേഷം നാല്‍പത് കോടി കിലോമീറ്റര്‍ അകലെയുള്ള ചൊവ്വയുടെ ഭ്രമണപഥത്തിലെത്തും.












Click it and Unblock the Notifications