കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുസ്ലിമാണെന്നറിയുന്പോള്‍ നെറ്റിചുളിക്കുന്നവരോട് ഇന്ത്യയിലെ ഏക വനിത മുസ്ലീം പൈലറ്റ് പറയുന്നു

  • By Meera Balan
Google Oneindia Malayalam News

ബെംഗളൂരു: 'എന്നെ കാണുമ്പോള്‍ അവര്‍ കരുതിയത് ഞാനൊരു ക്രിസ്ത്യാനിയാണെന്നാണ്...പേര് പറയുമ്പോള്‍ മുസ്ലിമാണെന്ന് മനസിലാകുമ്പോള്‍ വിശ്വാസം വരാത്തത് പോലെ അവരെന്റെ മുഖത്ത് നോക്കും. അതേ ഞാനൊരു മുസ്ലിമാണ്..പക്ഷേ പറക്കാന്‍ എനിയ്ക്ക് നിയന്ത്രണങ്ങളില്ല'- ഇന്ത്യയുടെ ഏക വനിത മുസ്ലിം പൈലറ്റ് സാറ ഹമീദ് അഹമ്മദ് (25) ന്റെ വാക്കുകളാണിത്.

ഇന്ത്യന്‍ ഏവിയേഷന്‍ രംഗത്ത് 600 ല്‍ അധികം സ്ത്രീകള്‍ തൊഴിലെടുക്കുന്നുണ്ടെങ്കിലും അവരില്‍ അറിയപ്പെടുന്ന ഏക മുസ്ലീം വനിത പൈലറ്റാണ് ബെംഗളൂരുകാരിയായ സാറ. പ്രതിസന്ധികളോട് പടപൊരുതിയാണ് സാറ പൈലറ്റാവുകയെന്ന തന്റെ മോഹം സാക്ഷാത്ക്കരിച്ചത്.

Saraah

മതം തന്നെയായിരുന്നു സാറയ്ക്ക് മുന്നില്‍ വെല്ലുവിളി തീര്‍ത്തത്. വിദേശ പഠനവും ഹോസ്റ്റല്‍ ജൂവിതവും തന്റെ പിതാവിന് ഒരിയ്ക്കലും അംഗീകരിയ്ക്കാനായില്ലെന്നും സാറ പറയുന്നു. എല്ലാവരും തന്നെ നിരുത്സാഹപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും അമേരിയ്ക്കയിലേക്ക് പറന്ന് പൈലറ്റാവാനുള്ള മോഹം സാക്ഷാത്ക്കരിയ്ക്കാന്‍ തനിയ്ക്ക് കഴിഞ്ഞുവെന്നും ഈ പെണ്‍കുട്ടി പറയുന്നു.

വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന് പിന്നാലെ അമേരിയ്ക്കയില്‍ ഇസ്ലാമോഫോബിയ പടര്‍ന്ന കാലത്താണ് സാറ അമേരിയ്ക്കയിലേക്ക് പറക്കുന്നത്. തന്റെ അധ്യാപകര്‍ പോലും പഠനത്തില്‍ നിന്ന് തന്നെ പിന്തിരിപ്പിയ്ക്കാന്‍ ശ്രമിച്ചെന്ന് സാറ പറയുന്നു. പൈലറ്റാവാന്‍ വിരലുകള്‍ മാത്രമാണ് വേണ്ടതെന്നും ആഗ്രഹങ്ങള്‍ക്ക് വിലക്കിടാന്‍ മതങ്ങള്‍ക്കാകില്ലെന്നും സാറ പറയുന്നു.

English summary
India’s only woman Muslim pilot has a message to share
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X