കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

2024 ല്‍ ഇന്ത്യയിലെ റോഡ് അമേരിക്കയിലേത് പോലെയാകും; ടോള്‍ പ്ലാസകള്‍ക്ക് പകരം സംവിധാനം: നിതിന്‍ ഗഡ്കരി

Google Oneindia Malayalam News

ന്യൂദല്‍ഹി: 2024- ഓടെ ഇന്ത്യയിലെ റോഡ് അടിസ്ഥാന സൗകര്യങ്ങള്‍ അമേരിക്കയുടേതിന് സമാനമാകും ഐന്ന് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരി. ബുധനാഴ്ച രാജ്യസഭയിലാണ് നിതിന്‍ ഗഡ്കരി ഇക്കാര്യം പറഞ്ഞത്. 2024- ന് മുമ്പ്, 26 ഗ്രീന്‍ എക്‌സ്പ്രസ് ഹൈവേകള്‍ നിര്‍മ്മിക്കപ്പെടും എന്നും ഇത് യാത്രാ സമയം ഗണ്യമായി കുറയ്ക്കും എന്നും നിതിന്‍ ഗഡ്കരി അവകാശപ്പെട്ടു.

ഹൈവേകള്‍ നിലവില്‍ വന്നാല്‍, ഡല്‍ഹിയില്‍ നിന്ന് ഡെറാഡൂണിലേക്കും ഡല്‍ഹിയില്‍ നിന്ന് ഹരിദ്വാറിലേക്കും ഡല്‍ഹിയില്‍ നിന്ന് ജയ്പൂരിലേക്കും യാത്രാ സമയം ഏകദേശം രണ്ട് മണിക്കൂര്‍ മാത്രമേ എടുക്കൂ. ഡല്‍ഹിയില്‍ നിന്ന് ചണ്ഡീഗഢിലേക്ക് 2.30 മണിക്കൂറും ഡല്‍ഹിയില്‍ നിന്ന് അമൃത്സറില്‍ നിന്ന് 4 മണിക്കൂറും ഡല്‍ഹിയില്‍ നിന്ന് മുംബൈയിലേക്ക് 12 മണിക്കൂറും എടുക്കും.

Ds

എന്‍ എച്ച് എ ഐയുടെ ഫണ്ട് ലഭ്യതയെ കുറിച്ചുള്ള ചോദ്യോത്തര വേളയില്‍ കോണ്‍ഗ്രസ് എം പി രാജീവ് ശുക്ലയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി. 'സര്‍ക്കാര്‍ 26 ഗ്രീന്‍ ഹൈവേകള്‍ നിര്‍മ്മിക്കുന്നു. 2024-ഓടെ ഇന്ത്യയിലെ റോഡ് അടിസ്ഥാന സൗകര്യങ്ങള്‍ യു എസിന് തുല്യമാകും. ഫണ്ടിന് ക്ഷാമമില്ല. എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'അതിജീവിതക്ക് ഈ ജഡ്ജി വേണ്ട, ദിലീപിന് ഈ ജഡ്ജി മാത്രം മതി, എല്ലാം കോടതിയില്‍ കാണാം'; രാഹുല്‍ ഈശ്വര്‍'അതിജീവിതക്ക് ഈ ജഡ്ജി വേണ്ട, ദിലീപിന് ഈ ജഡ്ജി മാത്രം മതി, എല്ലാം കോടതിയില്‍ കാണാം'; രാഹുല്‍ ഈശ്വര്‍

രാജ്യത്തെ റോഡ് അടിസ്ഥാന സൗകര്യങ്ങളുടെ മുഖച്ഛായ മാറ്റാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണ് എന്നും നിതിന്‍ ഗഡ്കരി തന്റെ മറുപടി പ്രസ്താവനയില്‍ പറഞ്ഞു. എന്‍ എച്ച് എ ഐക്ക് ഓരോ വര്‍ഷവും അഞ്ച് ലക്ഷം കോടി രൂപയുടെ റോഡുകള്‍ നിര്‍മ്മിക്കാന്‍ കഴിയും എന്ന് ഫണ്ട് ലഭ്യതയെ കുറിച്ചുള്ള ചോദ്യത്തിന് നിതിന്‍ ഗഡ്കരി പറഞ്ഞു.

'കേസ് ആരെങ്കിലും എന്തെങ്കിലും ചെയ്യട്ടെ എന്ന് പറഞ്ഞ് മാറി നില്‍ക്കരുത്'; അതിജീവിതയോട് ആശ ഉണ്ണിത്താന്‍'കേസ് ആരെങ്കിലും എന്തെങ്കിലും ചെയ്യട്ടെ എന്ന് പറഞ്ഞ് മാറി നില്‍ക്കരുത്'; അതിജീവിതയോട് ആശ ഉണ്ണിത്താന്‍

അതേസമയം രാജ്യത്തെ ടോള്‍ പ്ലാസകള്‍ക്ക് പകരം പുതിയ സാങ്കേതിക വിദ്യകള്‍ സര്‍ക്കാര്‍ പരിശോധിക്കുന്നുണ്ടെന്നും അടുത്ത ആറ് മാസത്തിനുള്ളില്‍ പുതിയ സംവിധാനം കൊണ്ടുവരുമെന്നും നിതിന്‍ ഗഡ്കരി രാജ്യസഭയെ അറിയിച്ചു.

ചൈനീസ് ഹെയര്‍സ്റ്റൈലാണോ..? കിടിലന്‍ ചിത്രവുമായി സ്വാസിക, ഏറ്റെടുത്ത് ആരാധകര്‍

ടോള്‍ പ്ലാസകള്‍ ഗതാഗതക്കുരുക്കുകളും നീണ്ട ക്യൂകളും പോലുള്ള നിരവധി പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ടെന്നും അവ അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഫാസ്ടാഗിന് പകരം ജിപിഎസ് അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് തങ്ങള്‍, എന്ന് അദ്ദേഹം വ്യക്തമാക്കി.

Recommended Video

cmsvideo
മങ്കിപോക്‌സിന് വാക്‌സിനുണ്ടാകുമോ? പ്രതികരണവുമായി സെറം ഇന്‍സ്റ്റിറ്റ്യൂട്ട് |*India

English summary
India's roads will be like America's in In 2024 claim Union Minister Nitin Gadkari
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X