ഖലിസ്ഥാനി തീവ്രവാദത്തിനെതിരെ കേന്ദ്രം: 19 പിടികിട്ടാപ്പുള്ളികളുടെ സ്വത്തുകള്‍ പിടിച്ചെടുക്കും
ന്യൂഡല്‍ഹി: ഖലിസ്ഥാന്‍ തീവ്രവാദികള്‍ക്കെതിരെ നടപടി കടുപ്പിച്ച് കേന്ദ്രം. 19 പിടികിട്ടാപ്പുള്ളികളുടെ സ്വത്തുക്കള്‍ കേന്ദ്ര സര്‍ക്കാര്‍ കണ്ടുകെട്ടും. കഴിഞ്ഞ ദിവസം നിരോധിത വിഘടനവാദ സംഘടനയായ സിഖ്‌സ് ഫോര്‍ ജസ്റ്റിസിന്റെ തലവനായ ഗുര്‍പട്വന്ത് സിംഗ് പന്നൂനിന്റെ സ്വത്തുക്കള്‍ ദേശീയ അന്വേഷണ ഏജന്‍സികള്‍ കണ്ടുകെട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് വിദേശ രാജ്യങ്ങളില്‍ ഇരുന്ന് ഇന്ത്യ വിരുദ്ധ നീക്കങ്ങള്‍ നടത്തുന്ന ഖലിസ്ഥാന്‍ തീവ്രവാദികളുടെ പട്ടിക എന്‍ഐഎ തയ്യാറാക്കിയത്.
ഈ 19 പേര്‍ ബ്രിട്ടന്‍, യുഎസ്, കാനഡ, ദുബായ്, പാകിസ്താന്‍, തുടങ്ങിയ രാജ്യങ്ങളില്‍ ഉള്ളരാണ്. ഇവരുടെ സ്വത്തുക്കള്‍ പിടിച്ചെടുക്കാനാണ് തീരുമാനം. ഇവരെ അറസ്റ്റ് ചെയ്ത് നാട്ടിലെത്തിക്കാനായി സുരക്ഷാ ഏജന്‍സികള്‍ ദീര്‍ഘകാലമായി ശ്രമിക്കുന്നുണ്ട്. യുഎപിഎ പ്രകാരമാണ് ഇവര്‍ക്കെതിരെ നടപടിയെടുക്കുന്നത്. വിദേശ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യാ വിരുദ്ധ നീക്കങ്ങള്‍ക്ക് ഇവര്‍ ചുക്കാന്‍ പിടിക്കുന്നുണ്ടെന്നാണ് അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിരിക്കുന്നത്.

ബ്രിട്ടനില്‍ ഒളിവില്‍ താമസിക്കുന്ന പരംജിത്ത് പമ്മ, കുല്‍വന്ത് സിംഗ് മുത്ര, സുഖ്പാല്‍ സിംഗ്, സരബ്ജീത്ത് സിംഗ് ബെന്നൂര്‍, കുല്‍വന്ത് സിംഗ് എന്ന കാന്ത, ഗുര്‍പ്രീത് സിംഗ് എന്ന ബാഗി, ദുപീന്ദര്‍ ജീത്ത്, പാകിസ്താനിലുള്ള വാദ്വ സിംഗ് ബാബ്ബര്‍ ആലിയ ചാച്ച, രഞ്ജിത്ത് സിംഗ്, ഗുര്‍മീത് സിംഗ്, യുഎസ്സിലുള്ള ജയ് ദാലിവാള്‍, ഹര്‍പ്രീത് സിംഗ്, കാലിഫോര്‍ണിയയിലുള്ള ഹര്‍ജാപ് സിംഗ് അഥവാ ജപ്പി സിംഗ്, അമര്‍ദീപ് സിംഗ് പൂരേവാള്‍ എന്നിവരും ഇതില്‍ വരും.കഴിഞ്ഞ ദിവസമാണ് പന്നൂനിന്റെ സ്വത്തുക്കള്‍ എന്‍ഐഎ പിടിച്ചെടുത്തത്.
പഞ്ചാബിലെ ഛണ്ഡീഗഡിലുള്ള വസ്തു വകകളായിരുന്ന ഇത്. പഞ്ചാബില്‍ മാത്രം ഇയാള്‍ക്കെതിരെ 22 ക്രിമിനല്‍ കേസുകളുണ്ടായിരുന്നു. അതില്‍ മൂന്നെണ്ണം രാജ്യദ്രോഹ കേസുകളാണ്. നേരത്തെ ഇന്തോ-കനേഡിയന്‍ ഹിന്ദുക്കളെ രാജ്യം വിട്ട് പോകാനായി ഭീഷണിപ്പെടുത്തിയിരുന്നു പന്നൂന്‍. നേരത്തെ തന്നെ ഖലിസ്ഥാന്‍ വിഷയത്തില്‍ ഇന്ത്യ-കാനഡ ബന്ധം വഷളായിരുന്നു. ഇതേ തുടര്‍ന്നാണ് ഖലിസ്ഥാനികള്‍ക്കെതിരെ നടപടിയെടുക്കാന്‍ ഇന്ത്യ തീരുമാനിച്ചത്.
ഇന്ത്യ തീവ്രവാദിയായി കാണുന്ന ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തില്‍ ഇന്ത്യന്‍ ഏജന്റുമാര്‍ക്ക് പങ്കുണ്ടെന്നായിരുന്നു നേരത്തെ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ആരോപിച്ചത്. അതേസമയം ട്രൂഡോയുടെ പരാമര്‍ശത്തെ ഇന്ത്യ തള്ളിയിരുന്നു. ഇന്ത്യ നടപടിയെടുക്കാന്‍ പോകുന്ന തീവ്രവാദികള്‍ പഞ്ചാബില്‍ നിന്ന് പ്രത്യേക സംസ്ഥാനം തന്നെ തങ്ങള്‍ക്കായി വേണമെന്നാണ് ആവശ്യപ്പെടുന്നത്.
അതിനെ പ്രത്യേക രാജ്യമായി കാണണമെന്നും ഇവര്‍ പ്രചരിപ്പിക്കുന്നുണ്ട്. അതിനെയാണ് ഖലിസ്ഥാന്‍ എന്ന് ഇവര്‍ വിളിക്കുന്നത്. സിഖ് ഫോര്‍ ജസ്റ്റിസാണ് ഇതിന് നേതൃത്വം നല്‍കുന്നത്. കാനഡയിലും, ഓസ്‌ട്രേലിയയിലും ഇവര്‍ പ്രമേയം അവതരിപ്പിച്ചിരുന്നു. കനേഡിയന്‍ സര്‍ക്കാരിനോട് ദീര്‍ഘകാലമായി ഇവര്‍ക്കെതിരെ നടപടിയെടുക്കാന്‍ ഇന്ത്യന്‍ ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ ട്രൂഡോ അതിന് തയ്യാറായിട്ടില്ല.












Click it and Unblock the Notifications