ഇന്ത്യ ടിവി, സിഎന്‍ എക്സ് അഭിപ്രായ സര്‍വേ പുറത്ത് , 2019 ഉം ബിജെപിക്കൊപ്പം.. ദില്ലി, പഞ്ചാബ്, ഹരിയാന, ജമ്മു കാശ്മീര്‍ സര്‍വെ ഫലങ്ങള്‍ പുറത്ത്
ദില്ലി: ലോകസഭ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ ശേഷിക്കെ ദില്ലി, പഞ്ചാബ്, ഹരിയാന, ജമ്മു കാശ്മീര്‍ എന്നിവിടങ്ങളിലെ അഭിപ്രായ സര്‍വെ പുറത്തുവന്നു. ഇന്ത്യ ടിവി സര്‍വെയാണ് പുറത്തു വന്നിരിക്കുന്നത്. ഇന്ത്യ ടിവിയും സിഎന്എക്‌സുമായി ചേര്‍ന്ന് നടത്തിയ സര്‍വേയില്‍ ദില്ലിയില്‍ ബിജെപി 5 സീറ്റ് ജയിക്കുമമെന്നും കോണ്‍ഗ്രസിന് ആപിനും ഓരോ സീറ്റും ലഭിക്കുമെന്നും പറയുന്നു. പഞ്ചാബില്‍ ബിജെപിയെക്കാള്‍ വലിയ കക്ഷിയായ അകാലിദള്‍ വിജയിക്കുമെന്നാണ് അഭിപ്രായ സര്‍വെയില്‍ പറയുന്നത്. 13 സീറ്റുകളില്‍ അകാലദള്‍ 7 ഉം കോണ്‍ഗ്രസ് അഞ്ചും ആംആദ്മി പാര്‍ട്ടി 1 സീറ്റും നേടും, എന്നാല്‍ ബിജെപിക്ക് ഒരു സീറ്റ്‌പോലും നേടാന്‍ കഴിയില്ലെന്ന് പറയുന്നു.
നിലവില്‍ ബിജെപി ഭരിക്കുന്ന ഹരിയാനയില്‍ 2014ല്‍ ലഭിച്ച 6,സീറ്റില്‍ നിന്നും രണ്ട്സീറ്റുകള്‍ അധികമായി നേടുമെന്നാണ് പ്രവചനം. എട്ട് സീറ്റുകള്‍ ബിജെപിയും രണ്ട് സീറ്റില്‍ കോണ്‍ഗ്രസ് ലഭിക്കു എന്നും സര്‍വെയില്‍ പറയുന്നു. കഴിഞ്ഞ തവണ ഒറ്റ സീറ്റിലായിരുന്നു കോണ്‍ഗ്രസ്.

ജമ്മു കാശ്മീരില്‍ ബിജെപി രണ്ട് സീറ്റ് നേടും. 2014ല്‍ 3 സീറ്റ് ലഭിച്ചിരുന്നു, ഇതാണ് രണ്ടിലേക്ക് ഒതുങ്ങുന്നത്. കോണ്‍ഗ്രസ് 2014നെ അപേക്ഷിച്ച് 1 സീറ്റും നാഷണല്‍ കോണ്‍ഫറന്‍സ് രണ്ട് സീറ്റും മെഹ്മൂദ മുഫ്തിയുടെ പിഡിപി ഒരു സീറ്റും നേടുമെന്നും സര്‍വേ പറയുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ നേടിയ 3 സീറ്റുകള്‍ ഇത്തവണ ഒന്നിലേക്ക് ഒതുങ്ങുമെന്നും ഇന്ത്യ ടിവി സര്‍വേ പറയുന്നു. പര്‍വ്വത സംസ്ഥാനങ്ങളില്‍ ബിജെപിക്ക് യാതോരു ഇളക്കവും ലോകസഭ തിരഞ്ഞെടുപ്പിലും സംഭവിക്കില്ലെന്നും സര്‍വേ പറയുന്നു.
ഉത്തരാഖണ്ഡില്‍ ബിജെപി നാലും കോണ്‍ഗ്രസ് ഒരു സീറ്റും നേടും. ഗുജറാത്തില്‍ 24 സീറ്റ് ബിജെപിക്കും 2 സീറ്റ് കോണ്‍ഗ്രസും നേടും. 2014നേതു സമാനമായി ഇത്തവണയും നരേന്ദ്രമോദി പ്രഭാവമാണ് ബിജെപി ഉയര്‍ത്തിക്കാട്ടുക. കോണ്‍ഗ്‌രസിന് മോദിയെ പ്രതിരോധിക്കാന്‍ നിലവില്‍ രാഹുല്‍ ഗാന്ധി മാത്രമേ ഉള്ളു. പഞ്ചാബിലെ സിക് വിരുദ്ധ നീക്കങ്ങള്‍ക്ക് തിരിച്ചടി നേരിടാമെന്നാണ് പറയുന്നത്. രാഹുല്‍ ഗാന്ധി ക്ലീന്‍ ചിറ്റ് നല്‍കിയ സജ്ജന് കുമാറിന്റെ അറസ്റ്റും കോണ്‍ഗ്രസിനെ പ്രതീകൂലമായി ബാധിക്കുമെന്ന് പറയുന്നു.












Click it and Unblock the Notifications