കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓക്‌സ്‌ഫോര്‍ഡ്‌ കൊവിഡ്‌ വാക്‌സിന്‌ ഇന്ത്യ ഉടന്‍ അടിയന്തരാനുമതി നല്‍കിയേക്കും

Google Oneindia Malayalam News

ന്യൂഡല്‍ഹി: ഓകസ്‌ഫോര്‍ഡ്‌ സര്‍വകാലാശാലയും സിറം ഇന്‍സ്‌റ്റിറ്റിയൂട്ടും ചേര്‍ന്ന്‌ നിര്‍മ്മിച്ച അസ്‌ട്രാ സെന്‍കാ വാക്‌സിന്‌ അടുത്ത ആഴ്‌ച്ച ഇന്ത്യ അടിയന്തരാനുമതി നല്‍കിയേക്കുമെന്ന്‌ റിപ്പോര്‍ട്ട്‌. സിറം ഇന്‍സ്‌റ്റിറ്റിയൂട്ട്‌ സമര്‍പ്പിച്ച അഡീഷ്‌ണല്‍ ഡാറ്റകളുടെ പരശോധന അധികൃതര്‍ പൂര്‍ത്തിയാക്കിയാല്‍ ഉടന്‍ അസ്‌ട്രാ സിന്‍കാ വാക്‌സിന്‌ ഇന്ത്യ അനുമതി നല്‍കുമെന്ന്‌ റോയിറ്റേഴ്‌സ്‌ റിപ്പോര്‍ട്ട്‌ ചെയ്യുന്നു. ഓക്‌സ്‌ഫോര്‍ഡ്‌ വാക്‌സിന്‌ അനുമതി ലഭിച്ചാല്‍ ബ്രിട്ടീഷ്‌ മരുന്ന്‌ നിര്‍മാണ കമ്പനിയുടെ കൊവിഡ്‌ വാക്‌സിന്‌ അടിയന്തരാനുമതി നല്‍കുന്ന ആദ്യ രാജ്യമാകും ഇന്ത്യ.

ജനുവരി ആദ്യം ഇന്ത്യയില്‍ കോവിഡ്‌ വാക്‌സിനേഷന്‍ ആരംഭിക്കാന്‍ പദ്ധതിയിടുന്ന ഇന്ത്യന്‍ സര്‍ക്കാര്‍ അസ്‌ട്രാസിന്‍കാ വാക്‌സിന്‌ പുറമേ യുകെയിലും അമേരിക്കയിലും വിതരണം ആരംഭിച്ച കൊവിഡ്‌ വാക്‌സിന്‍ കമ്പനിയായ ഫൈസര്‍, ഇന്ത്യയിലെ പ്രാദേശിക വാക്‌സിന്‍ നിര്‍മാതാക്കളായ ബയോടെക്കും അടിയന്തരാനുമതി തേടി ഇന്ത്യയെ സമീപിച്ചിട്ടുണ്ട്‌. ലോകത്ത്‌ ഏറ്റവും കൂടുതല്‍ കൊവിഡ്‌ ബാധിതരുള്ള രണ്ടാമത്തെ രാജ്യമാണ്‌ ഇന്ത്യ. ഇന്ത്യയില്‍ കൊവിഡ്‌ വാക്‌സിനേഷന്‍ ആരംഭിച്ചാല്‍ അത്‌ കൊവിഡിനെതിരെയുള്ള പ്രതിരോധത്തില്‍ വലിയ പ്രതിരോധം ആകും.

oxford vaccine

Recommended Video

cmsvideo
തിങ്കളഴ്ച വാക്സിൻ രാജ്യത്ത് ലഭ്യമാകും..വിവരങ്ങൾ | Oneindia Malayalam

സിറം ഇന്‍സ്‌റ്റിറ്റിയൂട്ടും ഓക്‌സ്‌ഫോര്‍ഡും ചേര്‍ന്ന്‌ നിര്‍മ്മിച്ച ഓക്‌സ്‌ഫോര്‍ഡ്‌ വാക്‌സിന്‍ നിലവില്‍ കണ്ടുപിടിച്ച കൊവിഡ്‌ വാക്‌സിനുകളില്‍ താരതമ്യേന വിലകുറഞ്ഞ വാക്‌സിനാണ്‌. വാക്‌സിന്‍ ഇറക്കുമതി ചെയ്യാനും സൂക്ഷിക്കാനും എളുപ്പമാണ്‌. സാധാരണ ഫ്രിഡ്‌ജുകളിലെ താപനിലയില്‍ അസ്‌ട്രാസിന്‍‌കാ വാക്‌സിന്‍ സൂക്ഷിക്കാന്‍ സാധിക്കും. ഇന്ത്യയില്‍ എളുപ്പം വിതരണം ചെയ്യാന്‍ സാധിക്കുന്ന വാക്‌സിന്‍ കൂടിയാണ്‌ അസ്‌ട്രാസിന്‍കാ വാക്‌സിന്‍.വാക്‌സിന്‍ 1000 രൂപയില്‍ താഴെ ഇന്ത്യയില്‍ ലഭ്യമാക്കുമെന്ന്‌ നേരത്തെ സിറം ഇന്‍സ്റ്റിറ്റിയൂട്ട്‌ വ്യക്തമാക്കിയിരുന്നു. സിറം ഇന്‍സ്‌റ്റിറ്റിയൂട്ട്‌ അനുമതി ലഭിക്കാനുള്ള എല്ലാ രേഖകളും ഇന്ത്യന്‍ അധികൃതര്‍ക്ക്‌ കൈമാറിയെന്നാണ്‌ റിപ്പോര്‍ട്ട്‌.

English summary
India will may give approve oxford covid vaccine next week
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X