പൃഥ്വി 2 വിക്ഷേപണം വിജയകരം: ആണവവേധ മിസൈല്‍ കുതിച്ചുയര്‍ന്നത് ഒഡീഷ തീരത്തുനിന്ന്

  • Posted By:
Subscribe to Oneindia Malayalam

ബാലസോര്‍: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച അണ്വായുധ ശേഷിയുള്ള ഭൂതല മിസൈല്‍ പൃഥ്വി 2 വീണ്ടും വിജയകരമായി പരീക്ഷിച്ചു. ഒഡീഷയിലെ ബാലസോറില്‍ നിന്നാണ് പ്രഥ്വി 2 പരീക്ഷണ വിക്ഷേപിച്ചത്.

ചാന്ദിപൂരിലെ ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചിലെ മൊബൈല്‍ ലോഞ്ചർ ഉപയോഗിച്ചാണ് മിസൈൽ വിക്ഷേപിച്ചത്. ഉപരിതല വിക്ഷേപം ലക്ഷ്യമിട്ടുള്ള മിസൈലിന് 350 കിലോമീറ്റര്‍ അകലെ വരെ സഞ്ചരിക്കാനുള്ള ശേഷിയുണ്ട്. പരീക്ഷണ വിക്ഷേപണം സമ്പൂർണ്ണ വിജയകരമായിരുന്നുവെന്ന് സൈനിക വക്താവ് പ്രതികരിച്ചു.

prithwi2-02

500 മുതൽ 1000 കിലോ ഗ്രാം ഭാരം വരെ വഹിക്കാൻ ശേഷിയുള്ളതാണ് മിസൈൽ. ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്നതിന് അത്യാധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചിട്ടുള്ള മിസൈലിൽ ദ്രവീകൃത ഇന്ധനം ഉപയോഗിക്കുന്ന ഇരട്ട എൻജിനുകളാണ് പൃഥ്വിയിലുള്ളത്.

English summary
Indian army successfully test fires nuclear capable ballistic missile Prithvi-II off Odisha coast
Please Wait while comments are loading...