1999 ല്‍ പാകിസ്താനെ ആക്രമിച്ചൊതുക്കാന്‍ സൈന്യം ഉറപ്പിച്ചു... പക്ഷേ തടഞ്ഞത് ആര്
അഹമ്മദാബാദ്: ഇന്ത്യ ഒരിക്കല്‍ പാകിസ്താന്റെ മണ്ണില്‍ നമ്മുടെ അധീശത്വം യുദ്ധത്തിലൂടെ ഉറപ്പിച്ചതായിരുന്നു. എന്നാല്‍ പിന്നീട് ഒരു ഉപഹാരമെന്ന നിലയില്‍ അത് പാകിസ്താന് തന്നെ തിരിച്ച് കൊടുത്തു. ഇക്കാര്യം സംഭവിച്ചത് ദശാബ്ദങ്ങള്‍ക്ക് മുമ്പാണ് 1965 യുദ്ധത്തില്‍.
എന്നാല്‍ 1999 ല്‍ കാര്‍ഗില്‍ യുദ്ധം ഉണ്ടായപ്പോള്‍ ഇന്ത്യന്‍ സേന നിയന്ത്രണ രേഖ ലംഘിച്ച് പാക് അധീന കശ്മീരിലേക്ക് കടന്നിരുന്നില്ല. സൈന്യം അതിന് ഏത് നിമിഷവും തയ്യാറായിരുന്നു. പക്ഷേ, എതിര്‍ത്തത് ഒരാളായിരുന്നു. ആ എതിര്‍പ്പ് മതിയായിരുന്നു സൈന്യത്തിന്റെ നീക്കത്തിന് പൂര്‍ണവിരാമം ഇടാന്‍.
മറ്റാരും ആയിരുന്നില്ല അത്... അന്നത്തെ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയി ആയിരുന്നു അന്ന് അത് തടഞ്ഞത്. മുന്‍ സൈനിക മേധാവി തന്നെയാണ് ഇപ്പോള്‍ ഇക്കാര്യങ്ങള്‍ വെളിപ്പെുടുത്തിയിരിക്കുന്നത്.

കാര്‍ഗില്‍ യുദ്ധം
ഇന്ത്യയും പാകിസ്താനും തമ്മില്‍ അവസാനം യുദ്ധം ഉണ്ടായത് 1999 ല്‍ ആണ്. കാര്‍ഗില്‍ യുദ്ധം എന്നാണ് ഇത് അറിയപ്പെടുന്നത്. പാകിസ്താന്റെ നുഴഞ്ഞുകയറ്റത്തിനെതിരെ ആയിരുന്നു ആ യുദ്ധം.

സൈന്യം തയ്യാര്‍
കാര്‍ഗില്‍ യുദ്ധ സമയത്ത് നിയന്ത്രണ രേഖ മറികടന്ന് ആക്രമണം നടത്താന്‍ ഇന്ത്യന്‍ സൈന്യം സര്‍വ്വ സജ്ജം ആയിരുന്നു എന്നാണ് മുന്‍ സൈനിക മേധാവി വിപി മാലിക് പറയുന്നത്. എന്നാല്‍ അത് നടന്നില്ല.

വാജ്പേയി
1999 ജൂണ്‍ രണ്ടിനാണ് വാജ്പേയി സൈന്യത്തിന് നിര്‍ദ്ദേശം നല്കിയതത്രെ. ഇതോടെ സൈന്യം ആ തീരുമാനത്തില്‍ നിന്ന് പിന്മാറി.

ഇപ്പോള്‍ വേണ്ട
ഇപ്പോള്‍ നിയന്ത്രണ രേഖ മറികടക്കേണ്ടെന്നാണ് സൈന്യത്തിന് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത് എന്നാണ് അന്നത്രെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ബ്രിജേഷ് മിശ്ര പിന്നീട് ഒരു അഭിമുഖത്തില്‍ പറഞ്ഞത്.

കാരണം?
എന്തുകൊണ്ടായിരുന്നു അടല്‍ ബിഹാരി വാജ്പേയി അങ്ങനെ ഒരു തീരുമാനത്തില്‍ എത്തിയത്? അന്താരാഷ്ട്ര തലത്തിലുള്ള സമ്മര്‍ദ്ദം തന്നെ ആയിരുന്നത്രെ പ്രധാന കാരണം. രാജ്യം തിരഞ്ഞെടുപ്പിനോട് അടുക്കുകയായിരുന്നു എന്നതായിരുന്നു മറ്റൊന്ന്.

തീരുമാനം മാറ്റാന്‍
വാജ്പേയിയുടെ തീരുമാനത്തോട് സൈനിക മേധാവിയായിരുന്ന മാലിക്കിന് തീരെ യോജിപ്പുണ്ടായിരുന്നില്ലത്രെ. ഇക്കാര്യം പ്രധാനമന്ത്രിയെ പറഞ്ഞ് മനസ്സിലാക്കിക്കാന്‍ ഒരു ദിവസം തന്നെ അദ്ദേഹം മൂന്ന് തവണ വരെ വാജ്പേയിയെ കണ്ടത്രെ.

സര്‍ജിക്കല്‍ സ്ട്രൈക്ക്
അഹമ്മദാബാദില്‍ ഒരു പരിപാടിയില്‍ സംസാരിക്കവേയാണ് ജനറല്‍ വിപി മാലിക്ക് ഇക്കാര്യങ്ങളെ കുറിച്ച് വെളിപ്പെടുത്തിയത്. ഇന്ത്യയുടെ ഇപ്പോഴത്തെ സര്‍ജിക്കല്‍ സ്ട്രൈക്കിനെ കുറിച്ചും അദ്ദേഹം പറഞ്ഞു. ദേശീയ സുരക്ഷയെ കുറിച്ച് ബോധ്യമില്ലാത്ത രാഷ്ട്രീയക്കാര്‍ സര്‍ജിക്കല്‍ സ്ട്രൈക്കിനെ കുറിച്ച് പറയരുത് എന്നാണ് അദ്ദേഹത്തിന്റെ പക്ഷം.

പാകിസ്താന് മാറില്ല
സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്തിയതുകൊണ്ടൊന്നും പാകിസ്താന്റെ സമീപനത്തില്‍ ഒരു മാറ്റവും ഉണ്ടാകുമെന്ന് തനിക്ക് പ്രതീക്ഷയില്ലെന്നാണ് ജനറല്‍ മാലിക് പറയുന്നത്. ഏത് സാഹചര്യവും നേരിടാന്‍ തയ്യാറായി ഇരിക്കുക എന്നത് മാത്രമേ നമുക്ക് ചെയ്യാനുള്ളൂ എന്ുനം അദ്ദേഹം പറഞ്ഞു.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications