കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫോണേതായാലും ഇനി ഫേസ്ബുക്ക് തയ്യാര്‍

Google Oneindia Malayalam News

ദില്ലി: ടു ജിയും ത്രീ ജിയും കടന്ന് സ്മാര്‍ട്ട് ഫോണുകളിലെത്തി നില്‍ക്കുന്ന വൈവിധ്യങ്ങള്‍ ഫേസ്ബുക്ക് ബ്രൗസ് ചെയ്തിരിക്കുന്നത് കണ്ട് അസൂയപ്പെട്ടിരിക്കുന്നവര്‍ക്ക് ഇതാ ഒരു ആശ്വാസ വാര്‍ത്ത. ഏത് ബേസിക് ഫോണിലും, ന്യൂ ജനറേഷന്‍ ഭാഷയില്‍ പറഞ്ഞാല്‍ ഏത് കൂതറ ഫോണിലും ഇനി ഫേസ്ബുക്ക് തുറക്കാം എന്നതാണ് ആ വാര്‍ത്ത. ഇതിനായി നെറ്റും വേണ്ട സ്മാര്‍ട്ട് ഫോണും വേണ്ട.

ബാലന്‍സ് അറിയാന്‍ ഉപയോഗിക്കുന്ന സാധാരണ എസ് എം എസ് ആപ്ലിക്കേഷനിലൂടെയാണ് ബേസിക് ഫോണുകളില്‍ ഫേസ്ബുക്ക് ഉപയോഗിക്കാനാകുക. 2010 ല്‍ സ്ഥാപിക്കപ്പെട്ട ഉട്ടോപ്യ എന്ന കമ്പനിയാണ് സാധാരണക്കാര്‍ക്ക് ഫേസ്ബുക്ക് എത്തിക്കാനുള്ള ടെക്‌നോളജി വികസിപ്പിക്കുന്നത്. കണക്ഷനുള്ള ഒരു മൊബൈല്‍ ഫോണ്‍ മാത്രമുള്ളവര്‍ക്കും ഫേസ്ബുക്ക ഉപയോഗിക്കാനുള്ള സാധ്യത കണ്ടെത്തുകയാണ് ഉട്ടോപ്യ ചെയ്യുന്നതെന്ന് സ്ഥാപകനും സി ഇ ഒയുമായ സുമേഷ് മേനോന്‍ പറയുന്നു.

facebook

പ്രീപെയ്ഡ് ഫോണില്‍ ബാലന്‍സ് പരിശോധിക്കാനായി ഉപയോഗിക്കുന്ന യു എസ് എസ് ഡി എന്ന ടെക്‌നോളജിയിലൂടെയാണ് ബേസിക് ഫോണുകള്‍ ഫേസ്ബുക്ക്ഡ് ആകുക. *325# എന്ന നമ്പര്‍ ഡയല്‍ ചെയ്ത് ബേസിക് ഫോണുകളിലും ഇന്റര്‍നെറ്റ് കണക്ഷനില്ലാത്ത സ്മാര്‍ട്ട് ഫോണുകളിലും ഫേസ്ബുക്ക് ആക്ടിവേറ്റാകാനാകും എന്നാണ് ഉട്ടോപ്യ അവകാശപ്പെടുന്നത്.

ദിവസം എത്രതവണ ഫേസ്ബുക്ക് തുറക്കാമെന്നോ എത്ര മെസേജുകള്‍ അയക്കാമെന്നോ നിബന്ധനയില്ല. ഓരോ മൊബൈല്‍ സര്‍വ്വീസിന് അനുസരിച്ചും ചാര്‍ജ്ജില്‍ മാറ്റം വരും. എന്നാലും സാധാരണ ഗതിയില്‍ പ്രതിദിനം ഒരു രൂപയായിരിക്കും ഫേസ്ബുക്ക് ഉപയോഗത്തിനായി ചെലവഴിക്കേണ്ടി വരിക എന്നണ് കരുതുന്നത്.

English summary
Facebook on a basic phone? Indian company named U2opia Mobile, makes it possible. 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X