ഐപിഎല്ലില്‍ തകര്‍ത്ത് കളിച്ച് ഷമി; ഭാര്യ സുപ്രീം കോടതിയില്‍, വെളിപ്പെടുത്തിയത് പുതിയ കാര്യങ്ങള്‍
ദില്ലി: ഐപിഎല്‍ ക്രിക്കറ്റില്‍ തകര്‍ത്ത് കളിക്കുകയാണ് മുഹമ്മദ് ഷമി. ഗുജറാത്ത് ടൈറ്റന്‍സിന് വേണ്ടി വിക്കറ്റ് വേട്ടക്കാരിലും ഷമി മുന്നിലാണ്. എന്നാല്‍ താരത്തെ മുന്‍ ഭാര്യ ഹസിന്‍ ജഹാന്‍ വിടുന്ന ലക്ഷണമില്ല. ഷമിക്കെതിരെയുള്ള ആരോപണങ്ങള്‍ കടുപ്പിച്ച ഹസിന്‍ സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്. ഷമിക്കെതിരെയുള്ള കേസ് പുനരാരംഭിക്കാനാണ് ഇവരുടെ നീക്കം.
കഴിഞ്ഞ നാല് വര്‍ഷമായി ഈ കേസ് നിലച്ചിരിക്കുന്ന അവസ്ഥയാണെന്ന് ഹസിന്‍ സുപ്രീം കോടതിയെ അറിയിച്ചിരിക്കുകയാണ്. എന്തിന്റെ അടിസ്ഥാനത്തിലാണ് ഈ കേസ് നിര്‍ത്തിവെച്ചതെന്ന് അറിയില്ല. യാതൊരു അന്വേഷണവും ഇതില്‍ നടക്കുന്നില്ലെന്നും ഹസിന്‍ ജഹാന്‍ പറഞ്ഞു.അതേസമയം ഷമിക്ക് മറ്റ് സ്ത്രീകളുമായി അവിഹിത ബന്ധമുണ്ടെന്നും ഹസിന്‍ ജഹാന്‍ ആരോപിക്കുന്നു.

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനൊപ്പമായിരിക്കുമ്പോള്‍ പോലും ഷമി ഇത്തരം ലൈംഗിക തൊഴിലാളികളുമായി ബന്ധം പുലര്‍ത്താറുണ്ടെന്നും ഹസിന്‍ ആരോപിക്കുന്നു. പുതിയ വാദങ്ങളാണ് ഇവര്‍ ഉന്നയിച്ചിരിക്കുന്നത്. 2018ലാണ് ഷമിക്കെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍ ഹസിന്‍ ജഹാന്‍ ആദ്യമായി നടത്തിയത്.
ഭര്‍തൃവീട്ടില്‍ കൊടിയ പീഡനങ്ങളാണ് തനിക്ക് ഏറ്റുവാങ്ങേണ്ടി വരുന്നതെന്നായിരുന്നു ഹസിന്‍ വെളിപ്പെടുത്തിയത്. ജാദവ്പൂര്‍ പോലീസ് സ്‌റ്റേഷനില്‍ ഇവര്‍ പരാതിയും നല്‍കിയിരുന്നു. ഷമിയുമായി അകന്നാണ് ഇവര്‍ ഇപ്പോള്‍ താമസിക്കുന്നത്.
കശ്മീര്‍, വാട്ട് എ ബ്യൂട്ടി, ഫുഡും അതുപോലെ ടേസ്റ്റിയാണ്, ഇതൊന്ന് ട്രൈ ചെയ്ത് നോക്കൂ
ഇരുവരും വിവാഹ മോചിതരായെന്നും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണമുണ്ടായിട്ടില്ല. അതേസമയം ഷമി ആരോപണങ്ങളെല്ലാം നിഷേധിച്ചതാണ്. ഇവര്‍ ഈ കേസുമായി ദീര്‍ഘകാലമായി മുന്നോട്ട് പോവുകയാണ്. നേരത്തെ ഷമിയെയും സഹോദരന്‍ ഹസീബ് അഹമ്മദിനെയും കൊല്‍ക്കത്ത പോലീസ് ചോദ്യം ചെയ്തിരുന്നു.
ഹസിന്റെ പരാതിയെ തുടര്‍ന്നായിരുന്നു ഇത്. മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് പരാതി നല്‍കുമെന്നും ഇവര്‍ അറിയിച്ചിരുന്നു. ആലിപ്പൂര്‍ കോടതി മുഹമ്മദ് ഷമിക്കെതിരെ അറസ്റ്റ് വാറന്റും പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ ഈ വാറന്റ് സ്റ്റേ ചെയ്തു. ബിസിസിഐയുടെ ആന്റി കറപ്ഷന്‍ യൂണിറ്റ് ഷമിക്ക് ക്ലീന്‍ ചിറ്റും നല്‍കിയിരുന്നു.
ഷമി ഒത്തുകളിയില്‍ ഏര്‍പ്പെട്ടുവെന്നും ഹസിന്‍ ജഹാന്‍ വെളിപ്പെടുത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് ബിസിസിഐ അദ്ദേഹത്തിനെതിരെ അന്വേഷണം പ്രഖ്യാപിച്ചത്. ഷമിക്കെതിരെയുള്ള നടപടികള്‍ കൊല്‍ക്കത്ത സെഷന്‍സ് കോടതി നിര്‍ത്തിവെച്ചിരിക്കുന്ന സാഹചര്യത്തിലാണ് ഹസിന്‍ ജഹാന്‍ സുപ്രീം കോടതിയെ സമീപിച്ചത്. ഷമി തന്നോട് നിരന്തരം സ്ത്രീധനം ആവശ്യപ്പെട്ടിരുന്നതായി പുതിയ ഹര്‍ജിയില്‍ പറയന്നുണ്ട്.
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മത്സരങ്ങള്‍ക്കായി പോകുമ്പോഴെല്ലാം ഷമി മറ്റ് സ്ത്രീകളുമായി ബന്ധം പുലര്‍ത്താറുണ്ടെന്ന് ഹസിന്‍ ജഹാന്‍ ആരോപിക്കുന്നു. ഐപിഎല്ലില്‍ ചിയര്‍ ലീഡറായിരുന്നു ഹസിന്‍ ജഹാന്‍. മുഹമ്മദ് ഷമിയുടെ കൈവശമുണ്ടായിരുന്ന രണ്ടാമത്തെ മൊബൈല്‍ ഫോണ്‍ വഴി ഷമി സ്ത്രീകളുമായി ബന്ധപ്പെട്ടിരുന്നതായും, ഈ ഫോണ്‍ പോലീസ് പിടിച്ചെടുത്തതാണെന്നും ഹസിന്‍ ജഹാന്‍ പറഞ്ഞു. കോടതി 50000 രൂപയാണ് ഹസിന്‍ ജഹാന് ജീവനാംശമായി ഷമി നല്‍കണമെന്ന് അറിയിച്ചത്. എന്നാല്‍ പത്ത് ലക്ഷം വേണമെന്നാണ് ഹസിന്റെ നിലപാട്.












Click it and Unblock the Notifications