മോദിയുമായുള്ള കൂടിക്കാഴ്ചയില്‍ കര്‍ഷകരുടെ ആവശ്യങ്ങള്‍ പരിഗണിക്കണം; ബൈഡനോട് ടിക്കായത്തിന്റെ അഭ്യര്‍ത്ഥന
ദില്ലി: അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനോട് അഭ്യര്‍ത്ഥനയുമായി കര്‍ഷക നേതാവ് രാകേഷ് ടിക്കായത്ത് രംഗത്ത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള ഉഭയകക്ഷി കൂടിക്കാഴ്ചയ്ക്ക് മണിക്കൂറുകള്‍ മാത്രം ശേഷിക്കെയാണ് രാകേഷ് ടിക്കായത്ത് അഭ്യര്‍ത്ഥനയുമായി രംഗത്തെത്തിയിരിക്കുന്നത്. മോദിയുമായുള്ള കൂടിക്കാഴ്ച സമയത്ത്, കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന നിരവധി ഇന്ത്യന്‍ കര്‍ഷകരുടെ ആശങ്കകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കര്‍ഷക നേതാവ് രാകേഷ് ടിക്കായത്ത് അമേരിക്കന്‍ പ്രസിഡന്റിനോട് അഭ്യര്‍ത്ഥിച്ചു.
കേന്ദ്രം പാസാക്കിയ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്നതിനിടെ ഒരു വര്‍ഷത്തിനുള്ളില്‍ കുറഞ്ഞത് 700 കര്‍ഷകരെങ്കിലും മരിച്ചതായി രാകേഷ് ടിക്കായത്ത് ട്വീറ്റില്‍ വ്യക്തമാക്കി. പ്രിയപ്പെട്ട അമേരിക്കന്‍ പ്രസിഡന്റ്, ഞങ്ങള്‍ ഇന്ത്യന്‍ കര്‍ഷകര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സര്‍ക്കാര്‍ കൊണ്ടുവന്ന 3 കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്നു. കഴിഞ്ഞ 11 മാസത്തിനിടെ 700 കര്‍ഷകര്‍ പ്രതിഷേധത്തില്‍ മരണപ്പെട്ടു- രാകേഷ് ടിക്കായത്ത് ട്വീറ്റില്‍ കുറിച്ചു.

നേരത്തേ, ദില്ലി അതിര്‍ത്തിയില്‍ 10 മാസം നീണ്ടുനിന്ന കര്‍ഷക പ്രക്ഷോഭത്തെ പിന്തുണച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരിപാടിക്കിടെ പ്രതിഷേധം സംഘടിപ്പിക്കാന്‍ അമേരിക്കയില്‍ താമസിക്കുന്ന ഇന്ത്യക്കാരോട് രാകേഷ് ടിക്കായത്ത് അഭ്യര്‍ത്ഥിച്ചിരുന്നു. യുഎസില്‍ താമസിക്കുന്ന എല്ലാ ഇന്ത്യക്കാരോടും ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു. സെപ്റ്റംബര്‍ 25 ന് ന്യൂയോര്‍ക്കില്‍ ഒരു പരിപാടിക്കായി ഇന്ത്യന്‍ പ്രധാനമന്ത്രി അവിടെ എത്തും. യുഎസിലെ എല്ലാ ഇന്ത്യക്കാരും അവരുടെ വാഹനങ്ങളില്‍ ഒരു കര്‍ഷക പതാക സ്ഥാപിക്കുകയും 'കര്‍ഷകനില്ലാത്ത ഭക്ഷണം ലഭിക്കില്ല എന്ന ബാനറുകള്‍ ഉയര്‍ത്തുകയും കര്‍ഷകരെ പിന്തുണച്ച് നിങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തുകയും വേണമെന്നായിരുന്നു രാകേഷ് ടിക്കായത്ത് ആവശ്യപ്പെട്ടത്.
കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ പ്രതിഷേധം തുടങ്ങിയിട്ട് ഏകദേശം 10 മാസത്തോളമായി, ഞങ്ങള്‍ എല്ലാവരും ദില്ലി അതിര്‍ത്തികളിലാണുള്ളത്. പ്രക്ഷോഭത്തിനിടെ നമ്മുടെ കര്‍ഷകരില്‍ 750 -ല്‍ അധികം പേര്‍ മരിച്ചു, കേന്ദ്ര സര്‍ക്കാര്‍ ചര്‍ച്ച നടത്താന്‍ തയ്യാറാവുന്നില്ല. മഞ്ഞുകാലമോ വേനല്‍കാലമോ എന്നില്ലാതെ ഞങ്ങള്‍ ദില്ലി അതിര്‍ത്തിയില്‍ പ്രതിഷേധം തുടര്‍ന്നു- രാകേഷ് ടിക്കായത്ത് പറഞ്ഞു.
ഈ സൗന്ദര്യത്തിന്റെ രഹസ്യം എന്താണ്; വേദികയുടെ ഹോട്ട് ചിത്രത്തില്‍ ആരാധകരുടെ ചോദ്യം
അതേസമയം, മൂന്ന് വിവാദ കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കണമെന്നും വിളകളുടെ താങ്ങുവിലയ്ക്ക് നിയമപരമായ ഉറപ്പ് നല്‍കണമെന്നും ആവശ്യപ്പെട്ട് 2020 നവംബര്‍ മുതല്‍ സിംഗു, തിക്രി, ഗാസിപൂര്‍ എന്നിവിടങ്ങളിലെ നൂറുകണക്കിന് കര്‍ഷകര്‍ ക്യാമ്പ് ചെയ്ത് പ്രതിഷേധിക്കുകയാണ്. പുതിയ കാര്‍ഷിക നിയമം കര്‍ഷകര്‍ക്ക് ഗുണം ചെയ്യുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വാദിക്കുന്നത്. ജോ ബിഡനുമായുള്ള കൂടിക്കാഴ്ചയ്ക്കും ക്വാഡ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനും വേണ്ട്ിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി യുഎസിലെത്തിയത്. വെള്ളിയാഴ്ച, പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കന്‍ വൈസ് പ്രസിഡന്റ് കമല ഹാരിസുമായി കൂടിക്കാഴ്ച നടത്തിയിരുന്നു, കാലാവസ്ഥാ വ്യതിയാനം, തീവ്രവാദം, സൈബര്‍ സുരക്ഷ തുടങ്ങിയ വിഷയങ്ങളില്‍ ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തിയിരുന്നു.












Click it and Unblock the Notifications