പാകിസ്ഥാന്‍ റേഞ്ചറെ പിടികൂടി ഇന്ത്യന്‍ സേന: പൂർണം കുമാർ മിശ്രയെ വിട്ടുകിട്ടാത്തിലുള്ള മറുപടിയോ?
ജയ്പൂർ: അതിർത്തി കടന്നെത്തിയ പാകിസ്ഥാന്‍ പട്ടാളക്കാരനെ പിടികൂടി ഇന്ത്യന്‍ സേന. രാജസ്ഥാനിലെ ശ്രീഗംഗാനഗർ മേഖലയിലെ ഇന്ത്യാ-പാകിസ്ഥാന്‍ അതിത്തിയിലാണ് സംഭവം. അതിർത്തി ഭേദിച്ച ഒരു പാകിസ്ഥാൻ റേഞ്ചറെ ബോർഡർ സെക്യൂരിറ്റി ഫോഴ്സ് (ബിഎസ്എഫ്) കസ്റ്റഡിയിലെടുത്തുവെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ അറിയിക്കുന്നത്.
ഏപ്രിൽ 23-ന് പഞ്ചാബ് അതിർത്തിയിവെച്ച് അബദ്ധത്തില്‍ അതിർത്തി കടന്ന ബി എസ് എഫ് ജവാൻ പൂർണം കുമാർ ഷായെ പാകിസ്ഥാൻ റേഞ്ചേഴ്സ് അറസ്റ്റ് ചെയ്തിരുന്നു. ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിൽ വിനോദസഞ്ചാരികൾ ഉൾപ്പെടെ 26 പേർ കൊല്ലപ്പെട്ടതിനെത്തുടർന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം വർദ്ധിച്ചുവരുന്നതിന് ഇടയിലായിരുന്നു ഇദ്ദേഹത്തെ പാക് സേന പിടികൂടിയത്. ബിഎസ്എഫ് ബറ്റാലിയനിലെ കോണ്‍സ്റ്റബിള്‍ റാങ്കിലുള്ള ജവാനാണ് പൂർണം കുമാർ മിശ്ര.

പൂർണം കുമാർ മിശ്രയുടെ മോചനത്തിനായി ഇന്ത്യൻ സേന ശക്തമായ ഇടപെടല്‍ നടത്തിയിട്ടും സൈനികനെ കൈമാറാൻ പാകിസ്ഥാന്‍ ഇതുവരെ തയ്യാറായിട്ടില്ല. ഇത് സംബന്ധിച്ച ചർച്ചകള്‍ തുടരുന്നതിന് ഇടയിലാണ് പാകിസ്ഥാന്റെ സൈനികനെ ഇന്ത്യന്‍ സേന പിടികൂടുന്നത്. ഇന്ത്യന്‍ സൈനികന്റെ മോചനം എളുപ്പത്തില്‍ സാധ്യമാക്കാനുള്ള നീക്കത്തിന്റെ ഭാഗമായി കൂടിയാണ് രാജസ്ഥാനിൽ പാക് റേഞ്ചർ പിടിയിലായതെന്ന തരത്തിലുള്ള റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്. പിടിയിലായ പാക് റേഞ്ചർ രാജസ്ഥാൻ ഫ്രോണ്ടിയറിന്റെ കസ്റ്റഡിയിൽ തുടരുകയാണ്.
പഹൽഗാമിലെ ഭീകരാക്രമണത്തിന് ശേഷം ഇന്ത്യ-പാക് അതിർത്തിയിൽ സംഘർഷം രൂക്ഷമാണ്. പാകിസ്ഥാൻ സൈന്യം തുടർച്ചയായ എട്ട് രാത്രികളിൽ ലൈൻ ഓഫ് കൺട്രോളിൽ (എൽഒസി) വെടിനിർത്തൽ ലംഘിച്ചു. ഇതിനെല്ലാം ഇന്ത്യയുടെ ഭാഗത്ത് നിന്നും ശക്തമായ തിരിച്ചടിയുമുണ്ടായിട്ടുണ്ട്. വാഗ-അറ്റാരി അതിർത്തി അടച്ചുപൂട്ടുക, പാകിസ്ഥാൻ വിമാനങ്ങൾക്ക് ഇന്ത്യൻ വ്യോമമേഖലയിൽ പ്രവേശനം നിഷേധിക്കുക, 1960-ലെ സിന്ധു നദീജല ഉടമ്പടി താൽക്കാലികമായി നിർത്തിവയ്ക്കുക, ഇറക്കുമതികള്‍ നിരോധിക തുടങ്ങിയ നടപടികളും ഇന്ത്യ പാകിസ്ഥാനെതിരെ സ്വീകരിച്ചിട്ടുണ്ട്.
ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയും പാകിസ്ഥാനും നയതന്ത്ര ബന്ധbgx കുറച്ചിട്ടുണ്ട്. പാകിസ്ഥാനിലെ ലഷ്കർ-ഇ-തൊയ്ബയുമായി ബന്ധമുള്ള ഭീകരസംഘടനയാണ് ആക്രമണത്തിന് പിന്നിലെന്നാണ് ഇന്ത്യയുടെ ആരോപണം. അന്താരാഷ്ട്ര സമൂഹവും സംഭവത്തിൽ ശക്തമായ പ്രതികരണം നടത്തി. യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് ആക്രമണത്തെ അപലപിച്ച് ഇന്ത്യയുടെ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായും പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫുമായും സംസാരിച്ചു. സംഘർഷത്തിലേക്ക് നീങ്ങരുതെന്നും ഇരു രാജ്യങ്ങളോടും അദ്ദേഹം നിർദേശിച്ചു.












Click it and Unblock the Notifications