കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐസിസിലെ ഇന്ത്യക്കാര്‍: ആ ട്വീറ്റുകള്‍ ഫഹദിന്റേത്

Google Oneindia Malayalam News

ബെംഗളുരു: ഐസിസില്‍ ചേര്‍ന്ന ഇന്ത്യക്കാരുടെ ചിത്രങ്ങള്‍ 'മാഗ്നറ്റ് ഗ്യാസ്' എന്ന ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് പുറത്ത് വിട്ടത്. മാസങ്ങള്‍ക്ക് മുമ്പാണ് ഐസിസിന് വേണ്ട ട്വിറ്റര്‍ അക്കൗണ്ട് പ്രവര്‍ത്തിപ്പിച്ച മെഹ്ദി മസ്രൂര്‍ ബിശ്വാസ് പിടിയിലായത്. അപ്പോള്‍ പിന്നെ ആരാണ് ഈ മാഗ്നറ്റ് ഗ്യാസിന് പിറകില്‍?

ഇന്ത്യയുടെ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് ഇത് സംബന്ധിച്ച് വ്യക്തമായ വിവരമുണ്ടെന്നാണ് റിപ്പോര്‍ട്ട്. മഹാരാഷ്ട്രയിലെ കല്യാണില്‍ നിന്ന് നാടുവിട്ട് ഐസിസില്‍ ചേര്‍ന്ന ഫഹദ് ഷെയ്ഖ് ആണ് ഈ അക്കൗണ്ടിന് പിറകില്‍. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 21 തവണയാണ് ഫഹദിന്റെ ട്വിറ്റര്‍ അക്കൗണ്ടുകള്‍ മതവിദ്വേഷ പരാമര്‍ശങ്ങളുടെ പേരില്‍ റദ്ദാക്കപ്പെട്ടത്.

ഫഹദിന്റെ സംഘം

ഫഹദിന്റെ സംഘം

നാല് പേരുടെ സംഘമാണ് കല്യാണില്‍ നിന്ന് ഐസിസില്‍ ചേര്‍ന്നത്. അതില്‍ ഒരാള്‍ സിറിയില്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ടു.

തിരിച്ചുവന്നവന്‍

തിരിച്ചുവന്നവന്‍

ഐസിസിന്റെ പരിശീലനങ്ങളും ക്രൂരമുറകളും സഹിയ്ക്കാനാകാതെ ഒരാള്‍ തിരിച്ചുവന്നിരുന്നു. അരീബ് മജീദ്. ഇയാളെ ദേശീയ അന്വേഷണ ഏജന്‍സി അറസ്റ്റ് ചെയ്തിരുന്നു.

ഇന്ത്യക്കാര്‍ക്കുള്ള ആഹ്വാനം

ഇന്ത്യക്കാര്‍ക്കുള്ള ആഹ്വാനം

കൂടുതല്‍ ഇന്ത്യക്കാരെ ഐസിസിലേയ്ക്ക് ആകര്‍ഷിയ്ക്കാനുള്ള ആഹ്വാനമായിട്ടാണ് ഫഹദിന്റെ ട്വീറ്റുകളെ വിലയിരുത്തുന്നത്.

സോഷ്യല്‍ മീഡിയ

നിലവില്‍ സിറിയയില്‍ പരിശീലനത്തിലാണ് ഫഹദ് എന്നാണ് കരുതുന്നത്. എന്നാല്‍ ഈ കാലയളവില്‍ സോഷ്യല്‍ മീഡിയകളില്‍ സജീവമായ ഇടപെടലുകളാണ് ഇയാള്‍ നടത്തുന്നത്.

ഇന്ത്യയുടെ കണക്ക്

ഇന്ത്യയുടെ കണക്ക്

എത്ര ഇന്ത്യക്കാര്‍ ഐസിസില്‍ ചേര്‍ന്നിട്ടുണ്ടെന്ന് ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയ്ക്ക് വ്യക്തമായ കണക്കുണ്ട്. ഇത് പ്രകാരം 17 പേര്‍ ഐസിസില്‍ ഉണ്ട്.

ഫഹദിന് പരിഹാസം

വളരെ കുറച്ച് ഇന്ത്യക്കാര്‍ മാത്രമാണ് ഐസിസില്‍ ഉള്ളതെന്നാണ് ഇന്ത്യന്‍ മാധ്യമങ്ങള്‍ പറയുന്നത്. ദൈവം അത് സമ്മതിയ്ക്കട്ടെ എന്നാണ് പരിഹാസം.

English summary
The Twitter account Magnet Gas believed to be operated by Fahad Shaikh one of the four youth who had left their home town of Kalyan in Maharashtra last year to join the ISIS.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X