കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐഒസിയിലെ ഐസിസുകാരന്‍, അന്വേഷണം ഇനി എന്‍ഐഎയ്ക്ക്

  • By വിക്കി നഞ്ചപ്പ
Google Oneindia Malayalam News

ജയ്പൂര്‍: ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന് ഭീകരസംഘടനയായ ഐസിസുമായുള്ള ബന്ധം അന്വേഷിക്കാന്‍ എന്‍ഐഎയെ ചുമതലപ്പെടുത്തി. ജയ്പൂരില്‍ അറസ്റ്റിലായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനിലെ മുതിര്‍ന്ന മാര്‍ക്കറ്റിങ് മാനേജറായിരുന്ന മുഹമ്മദ് സിറാജുദ്ദീന് ഐസിസുമായുള്ള ബന്ധം അന്വേഷിക്കാനാണ് എന്‍ഐഎയെ ചുമതപ്പെടുത്തിയത്.

കര്‍ണാടക പോലീസ് ഡിസംബറിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. അന്വേഷണത്തില്‍ രാജസ്ഥാന്‍ പോലീസ് ഇയാള്‍ക്ക് ഐസിസുമായി ബന്ധമുള്ളതായി കണ്ടെത്തിയിട്ടുണ്ട്. തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ കേസ് എന്‍ഐഎയ്ക്ക് കൈമാറാന്‍ തീരുമാനിക്കുകയായിരുന്നു. ജയ്പൂര്‍ സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

oilproduction

മുഹമ്മദ് സിറാജുദ്ദീന്റെ മകന്‍ മുഹമ്മദ് സര്‍വാറും ഇതിനു കൂട്ടുനിന്നു എന്നും ആരോപണം ഉണ്ട്. മുഹമ്മദ് സര്‍വാര്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ സെയ്ല്‍സ് ഡിവിഷനില്‍ ജോലി ചെയ്തുവരികയാണ്. സോഷ്യല്‍ മീഡിയയിലൂടെ മുഹമ്മദ് സിറാജുദ്ദീന്‍ യുവാക്കളെ ഐസിസിലേക്ക് ചേര്‍ക്കുകയാണ് ചെയ്യുന്നതെന്ന് രാജസ്ഥാന്‍ പോലീസ് വ്യക്തമാക്കിയിരുന്നു.

മുഹമ്മദ് സിറാജുദ്ദീന്‍ ഉപയോഗിച്ചിരുന്ന വാട്‌സ്ആപ്പും ഫേസ്ബുക്ക് അക്കൗണ്ടും പരിശോധിച്ചിരുന്നു. സോഷ്യല്‍ മീഡിയകളിലൂടെ നിരന്തരമായി ഇയാള്‍ യുവാക്കളുമായി ബന്ധപ്പെട്ടിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. രാജസ്ഥാന്‍ പോലീസ് ഡിസംബര്‍ 10നാണ് ഇയാളെ അറസ്റ്റ് ചെയ്യുന്നത്. ജയ്പൂരിലെ ഇയാളുടെ വീട്ടില്‍ നിന്നും ചില രേഖകളും പോലീസ് കണ്ടെത്തിയിരുന്നു. ഔദ്യോഗിക വിവരങ്ങള്‍ ഇയാള്‍ ഐസിസിന് ചോര്‍ത്തി കൊടുത്തതായും ആരോപണമുണ്ട്.

English summary
The National Investigation Agency has taken over the case relating to an Indian Oil Corporation official who is alleged to be linked to the ISIS.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X