എല്ലാ ട്രെയിനുകള്‍ക്കും 22 കോച്ചുകള്‍!! വണ്ടികളുടെ എണ്ണത്തിലും മാറ്റം, പരിഷ്കാരവുമായി ഗോയല്‍

  • Written By:
Subscribe to Oneindia Malayalam

ദില്ലി: ഇന്ത്യന്‍ റെയില്‍വേയില്‍ പുതിയ പരിഷ്കാരവുമായി റെയില്‍വേ മന്ത്രാലയം. ഓരോ റൂട്ടുകളിലേയ്ക്കുമുള്ള ട്രെയിനുകളുടെ എണ്ണം, ട്രെയിനിലെ കോച്ചുകളുടെ എണ്ണം എന്നിവ സംബന്ധിച്ച ക്രമീകരണമാണ് നടപ്പിലാക്കാന്‍ ഒരുങ്ങുന്നതെന്ന് റെയില്‍വേ മന്ത്രി പിയൂഷ് ഗോയലാണ് വ്യക്തമാക്കിയത്. ഇന്ത്യന്‍ റെയില്‍വേയ്ക്ക് കീഴിലുള്ള ഓരോ ട്രെയിനുകള്‍ക്കും 22 കോച്ചുകളുണ്ടെന്ന് ഉറപ്പുവരുത്തുമെന്നും ഏത് റൂട്ടിലും സര്‍വീസ് നടത്താവുന്ന തരത്തിലായിരിക്കും ഇവ ക്രമീകരിക്കുകയെന്നും പിയൂഷ് ഗോയല്‍ കൂട്ടിച്ചേര്‍ക്കുന്നു. ഓരോ ട്രെയിനും യാത്ര പൂര്‍ത്തിയാക്കാനെടുക്കുന്ന സമയം കൂടി കണക്കിലെടുത്തായിരിക്കും ഈ നീക്കം.

എല്ലാ ട്രെയിനുകള്‍ക്കും 22 കോച്ചുകളുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനൊപ്പം പ്ലാറ്റ്ഫോമിന്റെ നീളം കൂട്ടുന്നതുള്‍പ്പെടെയുള്ള പരിഷ്കാരങ്ങളും വരുത്തും. എന്‍ജിനീയറിംഗ് വകുപ്പ് ഇതിനുള്ള ശ്രമങ്ങള്‍ നടത്തിവരുന്നതായും ഗോയല്‍ മാധ്യമങ്ങളോട് പറഞ്ഞു. നിലവില്‍ 12, 16, 22 അല്ലെങ്കില്‍ 26 ​എന്നിങ്ങനെയാണ് ഇന്ത്യന്‍ റെയില്‍വേയിലെ കോച്ചുകളുടെ എണ്ണം. ട്രെയിനുകളുടെ ആവശ്യകത അനുസരിച്ച് ട്രെയിനുകള്‍ വൈകുന്നത് ഒഴിവാക്കാന്‍ ഒരു ട്രെയിനിന് ബദലായി മറ്റൊരു ട്രെയിന്‍ ഏര്‍പ്പെടുത്താനാണ് നീക്കം. ഇതോടെ എല്ലാ റൂട്ടുകളിലേയ്ക്കുമുള്ള ട്രെയിനുകളിലെ കോച്ചുകളുടേയും ജനറല്‍, സ്ലീപ്പര്‍ കോച്ചുകളുടേയും എസി കോച്ചുകളുടേയും എണ്ണവും തുല്യമായിരിക്കും.

train600

പദ്ധതിയുടെ ആദ്യഘട്ടത്തില്‍ 300 ട്രെയിനുകള്‍ ഉള്‍പ്പെട്ട ട്രെയിനുകള്‍ തിരിച്ചറിഞ്ഞാണ് പരിഷ്കരണം പ്രാബല്യത്തില്‍ വരുത്തുക. പ്രധാന റൂട്ടുകള്‍ക്ക് തിരക്കേറിയറ റൂട്ടുകളാണ് ഇതിനായി റെയില്‍വേ മന്ത്രാലയം പരിഗിക്കുക. പദ്ധതി ഫലപ്രദമായി നടപ്പിലാക്കുന്നതിന് വേണ്ടി അടിസ്ഥാന സൗകര്യങ്ങള്‍ ക്രമീകരിക്കാനും റെയില്‍വേ നീക്കം നടത്തുന്നുണ്ട്. പ്ലാറ്റ്ഫോമുകളുടെ നീളം വര്‍ധിപ്പിക്കുന്നതിനൊപ്പം ഫില്ലിംഗ് വാഷിംഗ് ലൈനുകളുടെ നീളവും വര്‍ധിപ്പിക്കും.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
The railways is planning a standardisation of trains in terms of number of coaches so that all trains can run on all routes, Railway Minister Piyush Goyal said. Soon, all trains in the Indian Railway network would have 22 coaches, making them suitable for running on any route, irrespective of the time taken by each to complete the journey, he added.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്