ഇന്ത്യന്‍ തിരിച്ചടി; 11 പാക് സൈനികർ കൊല്ലപ്പെട്ടു, ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥനെ വിളിപ്പിച്ചു
ദില്ലി: അതിർത്തിയിലെ പാക് പ്രകോപനത്തിന് മറുപടിയായി ഇന്ത്യന്‍ സേന നടത്തിയ പ്രത്യാക്രമണത്തില്‍ 11 പാക്സൈനികർ കൊല്ലപ്പെട്ടു. 16 ലേറെ പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പാകിസ്താന്‍റെ സ്പെഷ്യല്‍ സർവീസ് ഗ്രൂപ്പ് (എസ് എസ് ജി) ല്‍പ്പെട്ട സൈനികരുള്‍പ്പടെയാണ് കൊല്ലപ്പെട്ടത്. ജമ്മു കശ്മീർ നിയന്ത്ര രേഖയോടെ ചേർന്നുള്ള ഉറി, പൂഞ്ച്, കുപാവാര എന്നിവിടങ്ങളില്‍ പാകിസ്താന്‍ സൈന്യം നടത്തിയ പീരങ്കിയാക്രമണത്തില്‍ 4 ഇന്ത്യന്‍ ഭടന്‍മാർ വീരമൃത്യ വരിച്ചിരുന്നു. 3 ഗ്രാമീണരും പാക് ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ഇതിന് മറുപടിയായാണ് ഇന്ത്യന്‍ ഭാഗത്ത് നിന്നും ആക്രമണം ഉണ്ടായത്.
Recommended Video
സമീപകാലത്ത് ഇന്ത്യ-പാക് അതിർത്തിയിലുണ്ടായ ഏറ്റവും വലിയ സംഘർഷമാണിത്. അതിർത്തിയെ സംഘർഷാവസ്ഥയുടെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥനെ പാകിസ്താന്‍ വിദേശ കാര്യ മന്ത്രാലയം ശനിയാഴ്ച വിളിപ്പിച്ചിട്ടുണ്ട്. പാക്കിസ്ഥാൻ ഡയറക്ടർ ജനറൽ ഇന്റർ സർവീസസ് പബ്ലിക് റിലേഷൻസ് (ഡിജി-ഐഎസ്‌പിആർ) മേജർ ജനറൽ ബാബർ ഇഫ്തിഖറും പാകിസ്ഥാൻ വിദേശകാര്യ മന്ത്രി ഷാ മഹമൂദ് ഖുറേഷിയും നവംബർ 14 ന് രാവിലെ 11 ന് പത്രസമ്മേളനവും വിളിച്ചു ചേർത്തിട്ടുണ്ട്.

കേരൻ സെക്ടറിൽ ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം ഇന്ത്യൻ സൈന്യം കണ്ടെത്തി തകർത്തതായിരുന്നു സംഘർഷാവസ്ഥയുടെ തുടക്കം. ഇതിന് പിന്നാലെ പ്രകോപനമില്ലാതെ അതിർത്തിയുലടനീളം പാകിസ്ഥാന്‍ വെടിവെയ്പ്പ് നടത്തുകയായിരുന്നു. ജനവാസ മേഖലകള്‍ ലക്ഷ്യമിട്ടായിരുന്നു പാക് സൈനത്തിന്‍റെ ആക്രമണം. ഗ്രാമീണ മേഖലകളിലേക്ക് തുടർച്ചയായി പീരങ്കിഷെല്ലുകള്‍ പതിക്കാന്‍ തുടങ്ങി. ഇതോടെ ഭയന്ന് വീടിന് പുറത്തേക്ക് ഓടിയ ഗ്രാമീണരെ സൈന്യം ഭൂഗർഭ ബങ്കറുകളിലേക്കു മാറ്റുകയായിരുന്നു. ബിഎസ്എഫ് എസ്ഐ രാകേഷ് ദോഭൽ ഉള്‍പ്പടേയുള്ള 4 ഇന്ത്യന്‍ പട്ടാളക്കാരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.
-
ഉയർന്ന രക്തസമ്മർദ്ദം നിസാരക്കാരനല്ല; ശ്രദ്ധിച്ചില്ലെങ്കിൽ പണി കിട്ടും, ഈ ഭക്ഷണങ്ങൾ കഴിക്കാൻ ശ്രമിക്കൂ..! -
പാലക്കാട് ഐഐടിയില്‍ ഒഴിവുകള്‍; ശമ്പളം 1.12 ലക്ഷം വരെ, നിങ്ങള്‍ യോഗ്യരാണോ? -
റെയിൽടെൽ കോർപ്പറേഷനിൽ ഒഴിവുകൾ: ആർക്കൊക്കെ അപേക്ഷിക്കാം..അറിയാം -
സ്വര്‍ണത്തിന് റെക്കോഡ് ഇടിവ്, 17% വില കുറഞ്ഞു..! വെള്ളിക്ക് കുറഞ്ഞത് 42%; ഇപ്പോള്‍ വില്‍ക്കല്ലേ..! -
'ഇത്രയും നാൾ മോഹൻലാലിന് കൊടുത്തില്ലേ, ഇനിയും അങ്ങനെ മതി, മമ്മൂട്ടി ആ അവാർഡ് നിരസിച്ചു', ശ്രീനിവാസൻ പറഞ്ഞത് -
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
സ്വർണ വില കുറഞ്ഞിട്ടും മലയാളികൾ വാങ്ങുന്നില്ല, ഒരേയൊരു കാരണം; പ്രതിസന്ധി പങ്കുവെച്ച് വ്യാപാരികൾ -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും'












Click it and Unblock the Notifications