ലണ്ടനിലെ പ്രസവം;ഇന്ത്യക്കാരിക്ക് നടുക്കുന്ന ഓര്‍മ
ചെന്നൈ; ലണ്ടനിലെ പ്രസവത്തിന്‍റെ ഞെട്ടലില്‍ നിന്ന് ഇതുവെരയും ചെന്നൈ സ്വദേശിനി നിരഞ്ജന കുമരേശന്‍ ഇത് വരെയും മോചിതയായിട്ടില്ല. രണ്ടാമത്തെ പ്രസവത്തിലാണ് 33 കാരിയായ യുവതിയ്ക്ക് ആശുപത്രി അധികൃതരുടെ അനാസ്ഥ മൂലം ദുരിതം അനുഭവിയ്ക്കേണ്ടി വന്നത്. പ്രസവ തീയതി കഴിഞ്ഞിട്ടും കുഞ്ഞിന്‍റെ ചലനം കേള്‍ക്കാതെയായതോടെയാണ് യുവതി ആശുപത്രിയില്‍ എത്തുന്നത്. എന്നാല്‍ ഡോക്ടര്‍മാര്‍ ഇവരെ മടക്കി അയച്ചു. രണ്ട് ദിവസത്തോളമാണ് പൂര്‍ണ ഗര്‍ഭിണിയായ യുവതിയ്ക്ക് ചാപിള്ളയെ ഗര്‍ഭത്തില്‍ ചുമക്കേണ്ടി വന്നത്. ബ്രിട്ടനിലെ ഒരു ആശുപത്രിയിലാണ് നിരജ്ഞന കുമരേശനെ പ്രവേശിപ്പിച്ചത്. മിഡില്‍സെക്‌സിലാണ് യുവതിയുടെ താമസം. ഇവരുടെ ഭര്‍ത്താവ് കാര്‍ത്തികേയന്‍ കുമരേശന്‍ സോഫ്ട് വെയര്‍ എഞ്ചിനീയറാണ്.
പ്രസവ തീയതിയും കടന്ന നാല് ദിവസങ്ങള്‍ക്ക് ശേഷമാണ് യുവതി പ്രസവിയ്ക്കുന്നത്. ആശുപത്രിയില്‍ എത്തിയപ്പോള്‍ മുതല്‍ തന്നെ കുഞ്ഞിന്റെ ചലനങ്ങള്‍ കേള്‍ക്കാന്‍ കഴിയുന്നില്ലെന്ന് നിരജ്ഞന ഡോക്ടറോട് പറഞ്ഞു. പരിശോധനയിലും ഹൃദയമിടിപ്പ് കണ്ടെത്താന്‍ കഴിഞ്ഞില്ല. എന്നാല്‍ നിരഞ്ജനയുടെ വാക്കുകള്‍ കേള്‍ക്കാതെ അവരെ വീട്ടിലേയ്ക്ക് മടക്കിയ അയക്കുകയായിരുന്നു അധികൃതര്‍.

സെപ്റ്റംബര്‍ 18 നാണ് ഇവര്‍ ആശുപത്രിയെ സമീപിച്ചത്. എന്നാല്‍ പ്രസവം ഉടന്‍ ഉണ്ടാകില്ലെന്ന പറഞ്ഞ് തിരിച്ചയക്കുകയായിരുന്നു. എന്നാല്‍ 12മണിയ്ക്കൂറിന് ശേഷം വീണ്ടും ഇവര്‍ ആശുപത്രിയില്‍ എത്തി. കടുത്ത വയറുവേദനയെ തുടര്‍ന്നാണ് യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആമ്‌നിയോട്ടിക്ക് ദ്രവവും പുറത്ത് പോകുന്നുണ്ടായിരുന്നു.
സെപ്റ്റംബര്‍ പത്തൊന്‍പതിന് യുവതിയെ ലേബര്‍ റൂമില്‍ പേവേശിപ്പിച്ചു. എന്നാല്‍ പ്രസവം ഉടനില്ലെന്ന് പറഞ്ഞ് വീണ്ടും ലേബര്‍ റൂമിന് പുറത്താക്കി. ബാത്ത് റൂമില്‍ പോയ യുവതി കുഞ്ഞിന്‍റെ തല പുറത്ത് വരുന്നുവെന്ന് ഭര്‍ത്താവിനെ അറിയിച്ചു. യുവതിയ സഹായിക്കാനോ മുറിയിലെത്തിയ്ക്കാനോ നഴ്‌സുമാര്‍ സഹായിച്ചില്ലെന്നും ആരോപണമുണ്ട്. അന്ന് തന്നെ യുവതി ചാപിള്ളയെ പ്രസവിച്ചു.
നാല് ദിവസങ്ങള്‍ക്ക് ശേഷമാണ് കുഞ്ഞിന്‍റെ പോസ്റ്റ്‌മോര്‍ട്ടം നടന്നത്. കുഞ്ഞിന് ജീവനില്ലെന്ന യുവതിയുടെ സംശയത്തെ ഡോക്ടര്‍മാര്‍ പാടെ അവഗണിച്ചെന്നും മറ്റും കാട്ടി ബ്രിട്ടനിലെ നാഷണല്‍ ഹെല്‍ത്ത് സര്‍വ്വീസ് (എന്‍എച്ച് എസ്) ല്‍ യുവതിയും ഭര്‍ത്താവും പരാതി നല്‍കി. ആറ് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് യുവതി ഭര്‍ത്താവിനൊപ്പം ബ്രിട്ടനിലെത്തുന്നത്. ഇവര്‍ക്ക് ആറ് വയസ്സുള്ള ഒരു മകളുണ്ട്.
അയര്‍ലന്‍റില്‍ ഗര്‍ഭച്ഛിദ്രം നടത്താന്‍ അധികൃതര്‍ അനുവദിയ്ക്കാത്തതിനെത്തുടര്‍ന്ന് ഇന്ത്യന്‍ വംശജ മരിച്ചത് ഏറെ വിവാദങ്ങള്‍ ഉണ്ടാക്കിയിരുന്നു.












Click it and Unblock the Notifications