12 വര്‍ഷങ്ങള്‍ക്കു മുന്‍പ് പാക്കിസ്ഥാന്‍ അതിര്‍ത്തി കടന്ന ഇന്ത്യന്‍ പെണ്‍കുട്ടി നാട്ടിലേക്ക്
ദില്ലി: 12 വര്‍ഷങ്ങള്‍ക്കു മുന്‍പ് പാക്കിസ്ഥാന്‍ അതിര്‍ത്തി കടന്ന ഇന്ത്യന്‍ പെണ്‍കുട്ടി ഉടന്‍ നാട്ടിലേക്ക് തിരിച്ചെത്തും. ബധിരയും മൂകയുമായ ഗീതയാണ് 11ാം വയസ്സില്‍ അതിര്‍ത്തി കടന്ന് പാക്കിസ്ഥാനില്‍ എത്തിയത്.
മാതാപിതാകളെ കണ്ടെത്തുന്നതിനോ വിവരങ്ങള്‍ മറ്റുള്ളവരെ പറഞ്ഞ് ബോധിപ്പിക്കുന്നതിനോ വൈകല്യങ്ങള്‍ ഗീതക്ക് ഒരു വിലങ്ങു തടിയായി മാറി. ചെറിയപ്രായത്തില്‍ ഒറ്റപ്പെട്ടുപോയ ഗീതയെ 12 വര്‍ഷമായി സംരക്ഷിക്കുന്നത് കറാച്ചിയിലെ ഈദി ഫൗണ്ടേഷന്‍ എന്ന സംഘടനയാണ്.

ഇന്ത്യന്‍ ഹൈകമ്മീഷന്‍ അയച്ചു നല്‍കിയ ഫോട്ടാകളില്‍ നിന്നും കുടുംബത്തെ തിരിച്ചറിയുകയായിരുന്നു ഗീത. ബീഹാറിലുള്ള മാതാപിതാക്കളും ഗീതയെ തിരിച്ചറിഞ്ഞു. ഇന്ത്യയും പാക്കിസ്ഥാനും സംയുക്തമായാണ് ഗീതയെ
നാട്ടില്‍ എത്തിക്കുന്നത്.
പെണ്‍കുട്ടിയുടെ കുടുംബത്തെ കണ്ടെത്തി എങ്കിലും ഡിഎന്‍എ പരിശോധനക്കു ശേഷം മാത്രമേ വീട്ടുക്കാര്‍ക്ക് വിട്ടു കൊടുക്കൂ എന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് വ്യക്തമാക്കി.












Click it and Unblock the Notifications