ഇന്ത്യക്കാർ ഗിനിപ്പന്നികളല്ല; പരീക്ഷണം പൂർത്തിയാകുംമുമ്പ് കോവാക്സിൻ ഉപയോഗിക്കരുത്- മനീഷ് തിവാരി
ദില്ലി: മൂന്നാം ഘട്ട പരീക്ഷണം പൂർത്തിയാകുന്നതിന് ഭാരത് ബയോടെക്കിന്റെ കോവാക്സിൻ കുത്തിവെക്കുന്നതിനെതിരെ കോൺഗ്രസ് എംപി മനീഷ് തിവാരി. ഇന്ത്യക്കാർ ഗിനി പന്നികളല്ലെന്നും മൂന്നാംഘട്ട പരീക്ഷണം പൂർത്തിയാകുന്നതിന് മുമ്പ് ഭാരത് ബയോടെക് വികസിപ്പിച്ചെടുത്ത കോവാക്സിൻ മൂന്നാംഘട്ട പരീക്ഷണം പൂർത്തിയാകുന്നതിന് മുമ്പ് വിതരണം ചെയ്യരുതെന്നും വാക്സിൻ സ്വീകരിക്കുന്ന ആളിന് ഏത് വാക്സിൻ സ്വീകരിക്കണമെന്ന് തീരുമാനിക്കാൻ സാധിക്കില്ലെന്ന് സർക്കാർ വ്യക്തമാക്കിയ സാഹചര്യത്തിലാണ് വിമർശനവുമായി മനീഷ് തിവാരി രംഗത്തെത്തിയത്.
അടിയന്തര ഉപയോഗത്തിന് കോവാക്സിന് സർക്കാർ അനുമതി നൽകിയതിന് പിന്നാലെയാണ് ഏത് വാക്സിൻ കുത്തിവെക്കണമെന്ന് തീരുമാനിക്കാൻ വാക്സിൻ സ്വീകരിക്കുന്ന ആൾക്ക് കഴിയില്ലെന്നാണ് സർക്കാർ പറയുന്നത്. കോവാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണം ഇതുവരെ പൂർത്തിയായിട്ടില്ല. ഇത് വാക്സിന്റെ കാര്യക്ഷമത സംബന്ധിച്ച് നിരവധി സംശയങ്ങൾ ഉയർത്തിയിട്ടുണ്ടെന്ന് മനീഷ് തിവാരി ചൂണ്ടിക്കാണിക്കുന്നു.

ഈ സാഹചര്യത്തിൽ കോവാക്സിൻ വിതരണം ചെയ്യാനുള്ള നീക്കത്തിൽ നിന്ന് സർക്കാർ പിൻതിരിയണം. മൂന്നാംഘട്ട പരീക്ഷണം പൂർത്തിയാക്കി, വാക്സിന്റെ കാര്യക്ഷമതയും വിശ്വാസ്യതയും തെളിയിക്കപ്പെട്ടതിന് ശേഷം മാത്രം വാക്സിൻ വിതരണം ചെയ്യണം. ജനങ്ങളെ പൂർണ്ണ വിശ്വാസത്തിലെടുക്കാൻ സർക്കാർ തയ്യാറാകണമെന്നും തിവാരി പറഞ്ഞു. ജനങ്ങളെ പൂർണ്ണമായി വിശ്വാസത്തിലെടുക്കാൻ സർക്കാർ തയ്യാറാകണം. അതേ സമയം വാക്സിൻ കുത്തിവെക്കുന്നത് മൂന്നാംഘട്ട പരീക്ഷണമാക്കി മാറ്റാൻ പാടില്ല, ഇന്ത്യക്കാർ ഗിനിപന്നികളല്ലെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിൽ കോവാക്സിനും സിറം ഇൻസ്റ്റിറ്റ്യൂട്ടും ചേർന്ന് ഉൽപ്പാദിപ്പിക്കുന്ന കോവിഷീൽഡ് വാക്സിനുമാണ് അടിയന്തര ഉപയോഗത്തിനുള്ള അനുമതി നൽകിയത്. ഇതിൽ ഏത് വാക്സിൻ തനിക്ക് ലഭ്യമാകണം എന്ന് തിരഞ്ഞെടുക്കാനുള്ള അവസരം വാക്സിൻ സ്വീകരിക്കുന്ന ആൾക്ക് ഉണ്ടായിരിക്കില്ലെന്ന് കേന്ദ്ര ആരോഗ്യസെക്രട്ടറി രാജേഷ് ഭൂഷണാണ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്.












Click it and Unblock the Notifications