ജി 20 രാജ്യങ്ങൾക്കിടയിൽ ഇന്ത്യയുടെ പ്രതിച്ഛായ ഉയർന്ന് തന്നെ; മോദിയെ കുറിച്ചുള്ള അഭിപ്രായം ഇങ്ങനെ
ഡൽഹി: ജി20യിലെ മിക്ക രാജ്യങ്ങൾക്കും ഇന്ത്യയെക്കുറിച്ച് അനുകൂലമായ കാഴ്ചപ്പാടാണ് ഉള്ളതെന്ന് സർവ്വെ ഫലം. എന്നാൽ ഇന്ത്യയെ അനുകൂലമായി വീക്ഷിക്കുന്ന യൂറോപ്യൻ രാജ്യങ്ങളിലെ താമസക്കാരുടെ എണ്ണം കഴിഞ്ഞ 15 വർഷത്തിനിടെ കുറഞ്ഞുവെന്നും യുഎസ് ഏജന്‍സിയായ പ്യൂ റിസര്‍ച് സെന്റെര്‍ പുറത്തുവിട്ട സർവ്വേയിൽ പറയുന്നു.
ഈ വർഷം ഫെബ്രുവരി മുതൽ മെയ് വരെ 24 രാജ്യങ്ങളിലായി 30,000-ലധികം ആളുകളിലാണ് സർവ്വേ നടത്തിയത്. 46 ശതമാനം ആളുകൾ ഇന്ത്യയെ അനുകൂലിക്കുമ്പോൾ 34 ശതമാനം പേർ പ്രതികൂല നിലപാടാണ് പങ്കുവെച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിവിധ രാജ്യങ്ങളിലെ സ്വീകാര്യതയും സർവ്വേ പങ്കിട്ടിട്ടുണ്ട്.ജി20യിലെ അംഗങ്ങളായ റഷ്യ, ചൈന, സൗദി അറേബ്യ, തുർക്കി കൂടാതെ ഇന്ത്യ ഉൾപ്പെടെ 24 രാജ്യങ്ങളിൽ നിന്നുള്ളവരെ സർവ്വേയിൽ പങ്കെടുപ്പിച്ചിട്ടില്ല.

സർവ്വേയിൽ പങ്കെടുത്ത 12 രാജ്യങ്ങളിൽ നിന്നുള്ള 40 ശതമാനം പേർ മോദിയെ പിന്തുണച്ചപ്പോൾ 37ശതമാനം പേർ അദ്ദേഹത്തിനെ എതിർത്തു. അതേസമയം യുഎസിൽ നിന്നുള്ള പകുതിയിലധികം പേർ ഇന്ത്യയെ അനുകൂലിച്ചപ്പോൾ 44% പേർ എതിർ അഭിപ്രായം പങ്കുവെച്ചതായും സർവ്വേ പറയുന്നു. 21 ശതമാനം അമേരിക്കക്കാർ മാത്രമാണ് മോദിയെ പിന്തുണച്ച് അഭിപ്രായം പങ്കിട്ടത്. 37% പേർ അദ്ദേഹത്തിൽ വിശ്വാസമില്ലെന്ന അഭിപ്രായമാണ് പങ്കിട്ടത്. ഇന്ത്യയ്ക്ക് മികച്ച പ്രതിച്ഛായ ഉണ്ടെങ്കിലും മിക്ക യൂറോപ്യൻ രാജ്യങ്ങളിലും ഈ ജനപ്രീതി കുറയുന്നതായി സർവേ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.












Click it and Unblock the Notifications