യാത്രക്കാർക്ക് ഇൻഡിഗോ വക സമാശ്വാസം; ഡിസംബർ 3നും 5നും ഇടയിൽ യാത്ര മുടങ്ങിയവർക്ക് 10,000 രൂപയുടെ വൗച്ചർ!
ന്യൂഡൽഹി: അപ്രതീക്ഷിത പ്രതിസന്ധിയിൽപെട്ട യാത്രക്കാർക്ക് ആശ്വാസവുമായി ഇൻഡിഗോ എയർലൈൻസ്. കഴിഞ്ഞ ഡിസംബർ 3 നും 5 നും ഇടയിൽ വിമാനത്താവളങ്ങളിൽ കുടുങ്ങിപ്പോയ ഇൻഡിഗോ യാത്രക്കാർക്ക് 10,000 രൂപയുടെ യാത്രാ വൗച്ചർ നൽകുമെന്ന് എയർലൈൻസ് അറിയിച്ചു. ഈ വൗച്ചറിന് 12 മാസത്തെ കാലാവധിയുണ്ടായിരിക്കും. ആയിരക്കണക്കിന് യാത്രക്കാർക്ക് ബുദ്ധിമുട്ട് നേരിട്ട സാഹചര്യത്തിലാണ് കമ്പനിയുടെ നടപടി.
'2025 ഡിസംബർ 3, 4, 5 തീയതികളിൽ യാത്ര ചെയ്‌ത ഞങ്ങളുടെ ഉപഭോക്താക്കളിൽ ചിലർ മണിക്കൂറുകളോളം വിമാനത്താവളങ്ങളിൽ കുടുങ്ങുകയും, തിരക്ക് കാരണം പലർക്കും ഗുരുതരമായ ബുദ്ധിമുട്ടുകൾ നേരിടുകയും ചെയ്‌തു എന്ന് ഖേദപൂർവ്വം അംഗീകരിക്കുന്നു. ഇത്തരത്തിൽ ബുദ്ധിമുട്ടിയവർക്ക് 10,000 രൂപയുടെ യാത്രാ വൗച്ചറുകൾ നൽകും. ഈ വൗച്ചറുകൾ അടുത്ത 12 മാസത്തിനുള്ളിൽ ഇൻഡിഗോയുടെ ഭാവി യാത്രകൾക്കായി ഉപയോഗിക്കാം' എന്നാണ് എയർലൈൻസ് പുറത്തിറക്കിയ പ്രസ്‌താവനയിൽ പറയുന്നത്.

മുൻപ് പ്രഖ്യാപിച്ച ഫ്ലൈറ്റ് ടിക്കറ്റ് റീഫണ്ടുകൾക്കും സർക്കാർ നിർബന്ധമാക്കിയ 5,000 രൂപ മുതൽ 10,000 രൂപ വരെയുള്ള നഷ്‌ടപരിഹാരത്തിനും പുറമെയായിരിക്കും പുതിയ വൗച്ചറുകൾ എന്നതാണ് ശ്രദ്ധേയമായ കാര്യം. മിക്ക റീഫണ്ടുകളും ഇതിനോടകം തീർപ്പാക്കിയെന്നും, ബാക്കിയുള്ളവ ഉടൻ തന്നെ നൽകുമെന്നും പ്രതിസന്ധിയിലായ എയർലൈൻസ് വ്യക്തമാക്കി. നിലവിലെ അതൃപ്‌തിയിൽ നിന്ന് ഉപഭോക്താക്കളെ മയപ്പെടുത്തി ഭാവിയിലേക്ക് കൂടി അവരെ എയർലൈൻസിന്റെ ഭാഗമാക്കുക എന്ന ലക്ഷ്യം കൂടി ഈ പ്രഖ്യാപനത്തിനുണ്ട്.
കഴിഞ്ഞയാഴ്‌ചയിൽ രാജ്യത്തുടനീളം ആയിരക്കണക്കിന് ഇൻഡിഗോ വിമാനങ്ങൾ റദ്ദാക്കുകയും വൈകുകയും ചെയ്‌തതോടെയാണ് ഇൻഡിഗോ എയർലൈൻസ് കടുത്ത പ്രതിസന്ധിയിലായത്. പ്രവർത്തന തടസങ്ങൾ കാരണം വിമാനത്താവളങ്ങളിൽ വലിയ രീതിയിൽ ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു. ഇത് ആയിരക്കണക്കിന് യാത്രക്കാരെ ദുരിതത്തിലാക്കി.
പിന്നാലെ രാജ്യത്തെ ഏറ്റവും വലിയ വിമാനക്കമ്പനി റെഗുലേറ്ററി നടപടികൾ നേരിടുകയാണ്. പ്രവർത്തനങ്ങൾ സാധാരണ നിലയിലാക്കാൻ ശൈത്യകാല ഷെഡ്യൂളിലെ 10 ശതമാനം വിമാന സർവീസുകൾ കുറയ്ക്കാൻ അധികൃതർ നിർദ്ദേശം നൽകിയിരുന്നു. ഡിസംബർ 2ന് തടസ്സങ്ങൾ ആരംഭിക്കുന്നതുവരെ പ്രതിദിനം ഏകദേശം 2,300 വിമാനങ്ങളാണ് ഇൻഡിഗോ സർവീസ് നടത്തിയിരുന്നത്.
എന്നാൽ പ്രതിസന്ധി പത്താം ദിവസത്തിലേക്ക് കടന്ന വ്യാഴാഴ്‌ച മാത്രം നൂറിലധികം വിമാനങ്ങൾ റദ്ദാക്കി. അതേസമയം, ഇൻഡിഗോ സിഇഒ പീറ്റർ എൽബെർസിനെ ഡയറക്‌ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ വിളിച്ചുവരുത്തി. സമീപകാലത്തെ പ്രവർത്തന തടസങ്ങളെക്കുറിച്ചുള്ള വിവരങ്ങളും അപ്ഡേറ്റുകളും ഉൾപ്പെടുന്ന സമഗ്രമായ റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദ്ദേശമെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്യുന്നു.
അതിനിടെ കേന്ദ്രമന്ത്രിയും ഇൻഡിഗോയ്ക്ക് എതിരെ രംഗത്ത് വന്നിട്ടുണ്ട്. 'ഇൻഡിഗോയുടെ കടുത്ത കെടുകാര്യസ്ഥതയാണ് ഈ പ്രതിസന്ധിക്ക് കാരണം. അവരുടെ ഇന്റേണൽ ക്രൂ റോസ്‌റ്ററിംഗ് സിസ്‌റ്റത്തിൽ ചില പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു, ഫ്ലൈറ്റ് ഡ്യൂട്ടി സമയ പരിധി മാർഗനിർദ്ദേശങ്ങൾക്ക് കീഴിലുള്ള പുതിയ മാനദണ്ഡങ്ങൾ പാലിക്കുന്നതിലൂടെ ഇത് ഒഴിവാക്കാമായിരുന്നു, പക്ഷേ നിർഭാഗ്യവശാൽ അത് സംഭവിച്ചില്ല' എന്നായിരുന്നു വ്യോമയാന മന്ത്രിയുടെ പ്രതികരണം.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications