കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൗരത്വ നിയമം ഒരു സമുദായത്തോട് വിവേചനം കാണിക്കുന്നു: ബിജെപി കൗണ്‍സിലര്‍ രാജിവെച്ചു!

Google Oneindia Malayalam News

ഇന്‍ഡോര്‍: പൗരത്വ നിയമത്തില്‍ പ്രതിഷേധത്തില്‍ മധ്യപ്രദേശില്‍ ബിജെപി കൗണ്‍സിലര്‍ രാജിവെച്ചു. ഇന്ത്യന്‍ പാര്‍ലമെന്റ് പാസാക്കിയ പൗരത്വ നിയമഭേദഗതി ഒരു സമുദായത്തോട് മാത്രം വിവേചനം കാണിക്കുന്നതാണെന്ന് കാണിച്ചാണ് ബിജെപിയുടെ ഖജ് രാനാ മുനുസിപ്പില്‍ കൗണ്‍സിലര്‍ ഉസ്മാന്‍ പട്ടേല്‍ രാജിവെച്ചത്. ഉത്തര്‍പ്രദേശില്‍ നടക്കുന്നതിന് സമാനമായി മധ്യപ്രദേശിലും പൗരത്വ നിയമത്തിനെതിരെ ശക്തമായ പ്രതിഷേധങ്ങളാണ് മധ്യപ്രദേശില്‍ നടന്നുവരുന്നത്.

ഇതൊക്കെ സൂക്ഷിച്ചു വെച്ചോ,എന്‍പിആറിന് വേണ്ടി വരും; മുസ്ലിം സ്ത്രീകള്‍ക്കെതിരെ ബിജെപിയുടെ അധിക്ഷേപംഇതൊക്കെ സൂക്ഷിച്ചു വെച്ചോ,എന്‍പിആറിന് വേണ്ടി വരും; മുസ്ലിം സ്ത്രീകള്‍ക്കെതിരെ ബിജെപിയുടെ അധിക്ഷേപം

പാകിസ്താന്‍, അഫ്ഗാനിസ്താന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലെത്തിയ മുസ്ലിം ഇതര വിഭാഗങ്ങള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുന്നതിന് അനുമതി നല്‍കുന്നതാണ് പൗരത്വനിയമം. എന്നാല്‍ പൗരത്വ നിയമം ഇന്ത്യന്‍ ഭരണഘടന അനുശാസിക്കുന്ന മൂല്യങ്ങള്‍ക്കെതിരാണെന്നാണ് വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നു.

 മുസ്ലിം വിരുദ്ധമോ?

മുസ്ലിം വിരുദ്ധമോ?

അഭിഭാഷകരില്‍ നിന്ന് നിയമത്തെക്കുറിച്ച് വിശദമായി മനസ്സിലാക്കിയ ശേഷമാണ് തീരുമാനം. നിയമം മുസ്ലിം വിരുദ്ധമാണെന്ന് ബോധ്യപ്പെട്ടുവെന്നും ഉസ്മാന്‍ പട്ടേലിനെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. തന്റെ അനുയായികള്‍ക്കൊപ്പമാണ് ഉസ്മാന്‍ പാര്‍ട്ടി അംഗത്വം രാജിവെച്ചത്. മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയില്‍ നിന്ന് പ്രോത്സാഹനം ഉള്‍ക്കൊണ്ടാണ് താന്‍ ബിജെപിയില്‍ ചേര്‍ന്നതെന്നും ഇദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ കുറച്ച് ആഴ്ചകള്‍ക്കിടെ മധ്യപ്രദേശിലെ ബിജെപി ന്യൂനപക്ഷ സെല്ലില്‍ നിന്ന് നൂറ് കണക്കിന് പേരാണ് രാജിവെച്ചത്.

 ന്യൂനപക്ഷ സെല്‍ അംഗങ്ങളുടെ രാജി

ന്യൂനപക്ഷ സെല്‍ അംഗങ്ങളുടെ രാജി



ബിജെപിയുടെ 80ഓളം ന്യനപക്ഷ സെൽ നേതാക്കളാണ് കഴിഞ്ഞ മാസം രാജിവെച്ചത്. മധ്യപ്രദേശിലെ ഇൻഡോർ ജില്ലയിലാണ് 80 മുസ്ലിം നേതാക്കൾ ബിജെപി വിട്ടത്. ഇൻഡോർ, മോ, കാർഗോൺ, ദേവസ് എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് പൌരത്വ നിയമം, ദേശീയ പൌരത്വ രജിസ്റ്റർ എന്നീ പ്രശ്നങ്ങൾ ഉയർത്തിക്കാണിച്ച് രാജിക്കത്ത് സമർപ്പിച്ചിട്ടുള്ളത്. കഴിഞ്ഞ ആഴ്ച ബിജെപി ന്യൂനപക്ഷ സെല്ലിന്റെ ചുമതലയുള്ള ഒരു നേതാവും നേരത്തെ രാജിവെച്ചിരുന്നു.

 രാജ്യം നശിക്കാതിരിക്കാന്‍

രാജ്യം നശിക്കാതിരിക്കാന്‍



ബിജെപി സിറ്റിങ് എംഎല്‍എ സിഎഎക്കെതിരെ രംഗത്തുവന്നതും ബിജെപിക്ക് തിരിച്ചടിയായിരുന്നു. മൈഹാര്‍ മണ്ഡലത്തിലെ എംഎല്‍എ നാരായണ്‍ ത്രിപാഠിയാണ് കേന്ദ്രസര്‍ക്കാരിന്റെ നയങ്ങളെ വിമര്‍ശിച്ച് രംഗത്തെത്തിയത്. ഒന്നുകില്‍ ഭരണഘടന മുറുകെ പിടിക്കണം, അല്ലെങ്കില്‍ വലിച്ചെറിയണം. മതത്തിന്റെ പേരില്‍ ജനങ്ങളെ വിഭജിക്കരുതെന്നും അദ്ദേഹം പറഞ്ഞു. രാജ്യം നശിക്കാതിരിക്കാന്‍ വേണ്ടിയാണ് ഈ തീരുമാനം എടുത്തതെന്നും നാരായണ്‍ ത്രിപാഠി വ്യക്തമാക്കിയിരുന്നു.

Recommended Video

cmsvideo
Protest against CAA: Mass Resignation From BJP In Kerala | Oneindia Malayalam
ഭീഷണി മുസ്ലിങ്ങള്‍ക്ക് മാത്രമല്ലെന്ന്

ഭീഷണി മുസ്ലിങ്ങള്‍ക്ക് മാത്രമല്ലെന്ന്


ബിജെപി ​എംപി അജിത് ബൊറാസിയാണ് ഏറ്റവും ഒടുവില്‍ പൗരത്വ നിയമത്തിനെതിരെ രംഗത്തെത്തിയത്. പൗരത്വ നിയമം പ്രാബല്യത്തില്‍ വരുന്നതോടെ മുസ്ലിങ്ങളെ മാത്രമല്ല. എസ് സി, എസ്ടി, ഒബിസി വിഭാഗങ്ങളെക്കൂടി പ്രതികൂലമായി ബാധിക്കുമെന്നാണ് മധ്യപ്രദേശില്‍ നിന്നുള്ള ബിജെപി നേതാവ് അജിത് ബൊറാസി ചൂണ്ടിക്കാണിക്കുന്നത്. ഒരു വശത്ത് പാര്‍ട്ടിയും നേതാക്കളും പൗരത്വ നിയമത്തെ ന്യായീകരിച്ച് രംഗത്തെത്തുമ്പോഴാണ് ബിജെപി നേതാവ് നിലപാട് വ്യക്തമാക്കി രംഗത്തത്തെന്നുന്നത്.

English summary
Indore BJP councillor resigns over CAA, accuses party of practising politics of hatred
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X