Get Updates
Get notified of breaking news, exclusive insights, and must-see stories!

പശുവിനെ മോഷ്ടിച്ചെന്നാരോപിച്ച് അസഭ്യം പറഞ്ഞു, ദളിത് പെണ്‍കുട്ടി ആത്മഹത്യ ചെയ്തു

ഫിറോസാബാദ്: പശുവിനെ ചൊല്ലി ദളിത് വിഭാഗത്തോട് കാണിക്കുന്ന ക്രൂരത തുടരുന്നു. ഉത്തര്‍പ്രദേശിലെ ഫിറോസാബാദിലാണ് സംഭവം നടന്നത്. പശുവിനെ മോഷ്ടിച്ചെന്നാരോപിച്ച് ജനങ്ങള്‍ മര്‍ദ്ദിക്കുകയും പോലീസ് അസഭ്യം പറയുകയും ചെയ്ത പെണ്‍കുട്ടി ആത്മഹത്യ ചെയ്തു. ദളിത് പെണ്‍കുട്ടിയാണ് മനംനൊന്ത് ആത്മഹത്യ ചെയ്തത്.

18വയസുകാരിയായ ജൂലി എന്ന പെണ്‍കുട്ടിയാണ് വീട്ടിനുള്ളില്‍ തൂങ്ങി മരിച്ചത്. ബിഎ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയാണ് ജൂലി. പശുവിനെ മോഷ്ടിച്ചെന്നാരോപിച്ച് ജൂലിയെയും കുടുംബത്തെയും നാട്ടുകാര്‍ കഴിഞ്ഞ ദിവസം മര്‍ദ്ദിക്കുകയുണ്ടായി. പശുവിനെ മോഷ്ടിച്ചെന്ന പരാതിയില്‍ പോലീസ് ജൂലിയുടെ വീട്ടിലെത്തി പരിശോധനയും നടത്തി.

death-suicide

ഇതിനിടയില്‍ പോലീസ് ഉദ്യോഗസ്ഥര്‍ ജൂലിയെ അസഭ്യം പറയുകയും ചെയ്തിരുന്നു. സംഭവത്തില്‍ പരാതിയുമായി പോലീസിന്റെ അടുത്തെത്തിയ ജൂലിയെ അപമാനിച്ചു വിടുകയാണ് ചെയ്തത്. ഒടുവില്‍ മനംനൊന്ത് ജൂലി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് വിവരം.

ദളിത് പെണ്‍കുട്ടിയോട് കാട്ടിയ ക്രൂരതയില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ രംഗത്തെത്തിയിട്ടുണ്ട്. തന്റെ മകളുടെ മരണത്തിന് ഉത്തരവാദികളായ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നാണാവശ്യപ്പെട്ട് പിതാവും പരാതി നല്‍കിയിട്ടുണ്ട്. അതേസമയം, ജൂലിയുടെ അയല്‍വാസിയാണ് പശുവിനെ കടത്തിയതെന്നും പറയുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+