കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പശുവിനെ ദേശീയ മൃഗമാക്കണമെന്നാവശ്യപ്പെട്ട് ആരോഗ്യമന്ത്രി മോദിക്ക് കത്തെഴുതുന്നു!!

  • By Sruthi K M
Google Oneindia Malayalam News

ഛത്തീസ്ഗഢ്: ഗോവധനത്തിനെതിരെ പ്രതിഷേധങ്ങള്‍ ആളിക്കത്തുമ്പോഴാണ് ഇവിടെ ഒരാള്‍ക്ക് പശുവിനെ ദേശീയ മൃഗമാക്കാതെ ഉറക്കമില്ല. കേട്ടില്ലേ കോമഡി, ദേശീയ മൃഗം കടുവയെ മാറ്റി പശു ആക്കണമത്രേ. വിവാദ യോഗാ ഗുരു ബാബാ രാംദേവും പശുവിനെ ദേശീയ മൃഗമാക്കണമെന്നാവശ്യപ്പെട്ട് രംഗത്തുവന്നിരുന്നു. ഇതിനു പിന്നാലെയാണ് ബിജെപി നേതാവും ഹിരിയാനയിലെ ആരോഗ്യമന്ത്രിയുമായ അനില്‍ വിജി രംഗത്തു വന്നിരിക്കുന്നത്.

ഇങ്ങനെയൊരാവശ്യം പറയുക മാത്രമല്ല, പ്രധാനമന്ത്രിയ്ക്ക് കത്തെഴുതാനും പോകുകയാണ് മന്ത്രി അനില്‍. എത്രയും പെട്ടെന്ന് മോദിയോട് ഈ ആവശ്യം അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. പശുവിനെ ദേശീയ മൃഗമാക്കണമെന്നുള്ള അഭിപ്രായം മുറുകുമ്പോള്‍ മോദി എന്തു തീരുമാനം എടുക്കുമെന്ന് കണ്ടറിയാം. ജനങ്ങള്‍ ഇനി എന്തൊക്കെ കാണേണ്ടി വരുമെന്നും അറിയില്ല.

cow

ഇന്ത്യയുടെ സംസ്‌കാരത്തിന് യോജിച്ച ഏറ്റവും പരിശുദ്ധമായ മൃഗം പശുവാണത്രേ. പശുവിനെ ആരാധിക്കുന്നവര്‍ ഒരുപാടുണ്ടെന്നും അനില്‍ പറയുന്നു. പശുവിനെ കൊല്ലുന്നതിനു ശിക്ഷ നല്‍കുന്ന സംസ്ഥാനമാണ് ഹരിയാന. 30,000 മുതല്‍ ഒരുലക്ഷം രൂപ വരെയാണ് പിഴ ഈടാക്കുന്നത്.

ബീഫ് രാജ്യവ്യാപകമായി നിരോധിക്കുന്നതിനോടൊപ്പം പശുവിനെ ദേശീയ മൃഗമാക്കണമെന്നാണ് ബാബാ രാംദേവ് നേരത്തെ വ്യക്തമാക്കിയത്. ബിജെപി പശുവിനെ ഒരു രാഷ്ട്രീയ ആയുധമാക്കുകയാണോ എന്ന ആരോപണവും നിലനില്‍ക്കുന്നുണ്ട്.

English summary
The minister, who is from the BJP, has demanded that the cow should be declared as the national animal, displacing the tiger.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X