കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുതിയ പാര്‍ലമെന്റിലെ അശോക സ്തംഭ സിംഹങ്ങള്‍ക്ക് രൗദ്രത? വ്യാപക വിമര്‍ശനം

Google Oneindia Malayalam News

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം അനാച്ഛാദനം ചെയ്ത പുതിയ പാര്‍ലമെന്റ് മന്ദിരത്തിലെ അശോക് സ്തംഭം വിവാദത്തില്‍. പാര്‍ലമെന്റ് മന്ദിരത്തിന് മുകളിലായിട്ടാണ് ദേശീയ ചിഹ്നമായ അശോക സ്തംഭം സ്ഥാപിച്ചിരിക്കുന്നത്. എന്നാല്‍ ഇതിലെ സിംഹങ്ങളുടെ രൂപമാറ്റമാണ് വലിയ ചര്‍ച്ചയാവുന്നത് ഇതിനോടകം പ്രതിപക്ഷം ഇത് വിവാദമാക്കിയിരിക്കുകയാണ്. എക്‌സ്യൂട്ടീവിന്റെ തലവന്‍ എന്ന നിലയില്‍ പ്രധാനമന്ത്രി ചിഹ്നം അനാവരണം ചെയ്തതിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തി. ദേശീയ ചിഹ്നം തന്നെ പരിഷ്‌കരിച്ച് അപമാനിച്ചതായി പ്രതിപക്ഷം ആരോപിച്ചു. തൃണമൂല്‍ കോണ്‍ഗ്രസാണ് കൂടുതല്‍ രൂക്ഷമായി ബിജെപിയെ വിമര്‍ശിച്ചത്.

ദിലീപും ശ്രീലേഖയും തമ്മില്‍ അടുത്ത ബന്ധം; നിര്‍ണായക വാട്‌സ്ആപ്പ് ചാറ്റുകള്‍ പുറത്ത്!!ദിലീപും ശ്രീലേഖയും തമ്മില്‍ അടുത്ത ബന്ധം; നിര്‍ണായക വാട്‌സ്ആപ്പ് ചാറ്റുകള്‍ പുറത്ത്!!

1

ദേശീയ ചിഹ്നത്തിനെ തന്നെ അപമാനിച്ചിരിക്കുകയാണ് ബിജെപിയെന്ന് രാജ്യസഭാ എംപി ജവഹര്‍ സര്‍ക്കാര്‍ കുറ്റപ്പെടുത്തി. ജഹവര്‍ മുമ്പത്തെയും ഇപ്പോഴത്തെയും ദേശീയ ചിഹ്നത്തിലെ സിംഹങ്ങളുടെ ഭാവവ്യത്യാസം ചൂണ്ടിക്കാണിച്ച് ചിത്രങ്ങള്‍ ട്വീറ്റ് ചെയ്തു. യഥാര്‍ത്ഥത്തിലുള്ള അശോക സിംഹങ്ങള്‍ വളരെ ശാന്തസ്വഭാവമുള്ളതും. ആത്മവിശ്വാമുള്ളവാക്കുന്നതുമാണ്. എന്നാല്‍ ഇപ്പോഴത്തെ അശോക സിംഹങ്ങള്‍ മോദിയുടെ വേര്‍ഷനാണ്. വളരെ അഗ്രസീവായിടുള്ള, അലറുന്ന സിംഹങ്ങളാണിത്. തീര്‍ത്തും തെറ്റാണിത്. നാണക്കേട്, എത്ര വേഗം മാറ്റണെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു.

കേന്ദ്രം ദേശീയ ചിഹ്നത്തെ തന്നെ പരിഷ്‌കരിച്ച് അപമാനിച്ചതായി പ്രതിപക്ഷം ആരോപിച്ചു. ദേശീയ ജിഹ്നമായ അശോക സ്തംഭത്തിലെ സിംഹങ്ങള്‍ക്ക് സൗമ്യഭാവമാണ് ഉള്ളതെന്നും, എന്നാല്‍ പുതിയ ശില്‍പ്പത്തിലുള്ളവര്‍ക്ക് നരഭോജി ഭാവമാണ് ഉള്ളതെന്നും ആര്‍ജെഡി ട്വീറ്റ് ചെയ്തു. യഥാര്‍ത്ഥ അശോക സ്തംഭത്തിലെ സിംഹങ്ങള്‍ സൗമ്യമായ ഭാവത്തിലുള്ളതാണ്. എന്നാല്‍ അമൃത് കാലില്‍ നിര്‍മിച്ചവ രാജ്യത്തെ എല്ലാ തിന്നുന്ന നരഭോജിയുടെ ഭാവം കാണിക്കുന്നുവെന്നും ട്വീറ്റില്‍ പറയുന്നു. പ്രതിപക്ഷ ആരോപണത്തെ ബിജെപി തള്ളി. സമൂഹത്തില്‍ എല്ലാ പരിണമിക്കുന്നു. സ്വാതന്ത്ര്യം ലഭിച്ച് 75 വര്‍ഷങ്ങള്‍ക്ക് ശേഷം ഞങ്ങളുടെ പരിണമിച്ചു. ഒരു കലാകാരന്റെ ആവിഷ്‌കാരം സര്‍ക്കാര്‍ നിലപാട് ആയിരിക്കണമെന്നില്ല. എല്ലാത്തിനും നിങ്ങള്‍ക്ക് ഇന്ത്യന്‍ സര്‍ക്കാരിനെ കുറ്റപ്പെടുത്താനാവില്ലെന്ന് ബിജെപി നേതാവ് ചന്ദ്രകുമാര്‍ ബോസ് പറഞ്ഞു.

ചിഹ്നത്തിന്റെ ഡിസൈനര്‍മാരായ സുനില്‍ ഡിയോറയും റോമിയല്‍ മോസസും പാര്‍ലമെന്റ് മന്ദിരത്തിന് മുകളിലുള്ള ചിഹ്നത്തില്‍ യാതൊരു വ്യത്യാസവുമില്ലെന്നാണ് പ്രതികരിച്ചത്. സിംഹങ്ങളുടെ സ്വഭാവം ഒന്നു തന്നെയാണ്. ചെറിയ വ്യത്യാസങ്ങളുണ്ടാവാം. ആളുകള്‍ക്കും അതുപോലെ വ്യത്യസ്ത വ്യാഖ്യാനങ്ങളുണ്ടാവാം. ഇതൊരു വലിയ പ്രതിമയാണ്. താഴെ നിന്നുള്ള കാഴ്ച്ച ഒരു വ്യത്യസ്ത പ്രതീതി നല്‍കാമെന്നും അവര്‍ പറഞ്ഞു.

മാധ്യമപ്രവര്‍ത്തകനായ അരുണ്‍ കുമാറും ഈ തെറ്റ് ചൂണ്ടിക്കാണിച്ചു. സാരനാഥിലെ അശോകന്റെ സ്തംഭത്തിലെ സിംഹങ്ങള്‍ ഇത്രമേല്‍ വന്യമോ രൗദ്ര മോ ആയിരുന്നില്ല. ഹിന്ദുത്വമെത്രമേല്‍ ബുദ്ധനില്‍ നിന്നും നമ്മുടെ സങ്കലിതപാരമ്പര്യങ്ങളില്‍ നിന്നും വേറിട്ട ഭാവമാണന്ന് പുതിയ ഈ സ്തംഭം പറയുമെന്ന് അദ്ദേഹം എഫ്ബിയില്‍ കുറിച്ചു.

അതിജീവിതയ്‌ക്കൊപ്പമാണ്, താന്‍ മാത്രമല്ല... പൃഥ്വിരാജിന്റെ മറുപടി വൈറല്‍അതിജീവിതയ്‌ക്കൊപ്പമാണ്, താന്‍ മാത്രമല്ല... പൃഥ്വിരാജിന്റെ മറുപടി വൈറല്‍

English summary
insult to national symbol, opposition leader attack modi govt over ashokan lions
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X