'ഗോള്‍വാള്‍ക്കറെ അപമാനിച്ചു': ഫേസ്ബുക്ക് പോസ്റ്റിനറെ പേരില്‍ ദിഗ് വിജയ് സിങ്ങിനെതിരെ കേസെടുത്തു
ഭോപ്പാല്‍: മുതിർന്ന കോൺഗ്രസ് മുതിർന്ന നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ദിഗ് വിജയ് സിങിനെതിരെ കേസെടുത്ത് മധ്യപ്രദേശ് പൊലീസ്. ആർ എസ് എസ് നേതാവ് ഗോള്‍വാള്‍ക്കറെകുറിച്ചുള്ള ഫേസ്ബുക്ക് പരാമർശത്തിന്റെ പേരിലാണ് കോണ്‍ഗ്രസ് നേതാവിനെതിരായ നടപടി. അഭിഭാഷകനും ആർഎസ്എസ് പ്രവർത്തകനുമായ രാജേഷ് ജോഷി എന്നയാള്‍ നൽകിയ പരാതിയെത്തുടർന്നാണ് പൊലീസ് നടപടി.
ഐപിസി 153-എ (മതം, വംശം, ജന്മസ്ഥലം, താമസസ്ഥലം എന്നിവയുടെ അടിസ്ഥാനത്തിൽ വിവിധ ഗ്രൂപ്പുകൾക്കിടയിൽ ശത്രുത വളർത്തുന്നത്), 469 (പ്രശസ്‌തിക്ക് കോട്ടം വരുത്തുന്നതിന് വേണ്ടിയുള്ള വ്യാജരേഖ), 500 (അപകീർത്തിപ്പെടുത്തൽ), 505 (പൊതു വിദ്വേഷം ഉണ്ടാക്കുന്ന പ്രസ്താവനകൾ) എന്നിവ പ്രകാരമാണ് ദിഗ് വിജയ് സിംഗിനെതിരെ ശനിയാഴ്ച രാത്രിയോടെ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

ദലിതർ, പിന്നോക്കക്കാർ, മുസ്‌ലിംകൾ, ഹിന്ദുക്കൾ എന്നിവർക്കിടയിൽ സംഘർഷം സൃഷ്ടിച്ച് ആളുകളെ ഭിന്നിപ്പിക്കാള്‍ ഗോൾവാൾക്കർ ശ്രമിച്ചുവെന്ന പോസ്റ്ററാണ് ദിഗ് വിജയ് സിംഗ് ഫേസ്ബുക്കിൽ പങ്കുവെച്ചതെന്ന് ജോഷി പരാതിയിലൂടെ ആരോപിക്കുന്നു. മധ്യപ്രദേശിലെ പോലീസ് രജിസ്റ്റർ ചെയ്ത എഫ്‌ഐആർ പ്രകാരം, ഗോൾവാൾക്കറെക്കുറിച്ചുള്ള സിംഗിന്റെ ഫേസ്ബുക്ക് പോസ്റ്റ് സംഘ് പ്രവർത്തകരുടെയും മുഴുവൻ ഹിന്ദു സമൂഹത്തിന്റെയും മതവിശ്വാസങ്ങളെ വ്രണപ്പെടുത്തുന്നതായും പരാതിയിൽ പറയുന്നു.
സംഘടനയുടെ പ്രതിച്ഛായ തകർക്കാൻ കോണ്‍ഗ്രസ് നേതാവ് ഗോൾവാൾക്കറെ കുറിച്ച് സോഷ്യൽ മീഡിയയിൽ തെറ്റായതും അനാവശ്യവുമായ പോസ്റ്റ് ഇട്ടതായി ഒരു പ്രാദേശിക ആർഎസ്എസ് നേതാവ് മാധ്യമങ്ങൾക്ക് അയച്ച പ്രസ്താവനയിലും വ്യക്തമാക്കി. അണികള്‍ക്കിടയില്‍ ത ഗുരുജി എന്നറിയപ്പെടുന്ന മുൻ ആർഎസ്എസ് തലവനെ ഉദ്ധരിച്ച് നിരവധി വിവാദ പരാമർശങ്ങൾ ഉൾക്കൊള്ളുന്ന ഒരു പോസ്റ്ററിന്റെ ചിത്രം ശനിയാഴ്ചയാരുന്ന മുന്‍ മുഖ്യമന്ത്രി പങ്കുവെച്ചത്.
ദലിതർക്കും പിന്നാക്കക്കാർക്കും മുസ്ലീങ്ങൾക്കും തുല്യാവകാശം നൽകുന്നതിനേക്കാൾ ബ്രിട്ടീഷ് ഭരണത്തിൻ കീഴിൽ ജീവിക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്ന് ഗോൾവാൾക്കർ പറഞ്ഞുവെന്നതടക്കമുള്ള കാര്യങ്ങളായിരുന്നു പോസ്റ്ററിലുണ്ടായിരുന്നത്. പോസ്റ്റിന് പിന്നാലെ മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി ഫോട്ടോഷോപ്പ് ചെയ്‌ത ചിത്രം പോസ്‌റ്റ് ചെയ്‌തതായി മുതിർന്ന ആർഎസ്‌എസ് ഭാരവാഹിയും പ്രചരണ വിഭാഗം തലവനുമായ സുനിൽ അംബേക്കറും രംഗത്ത് വന്നിരുന്നു.
ഇത് അടിസ്ഥാന രഹിതവും സാമൂഹിക പൊരുത്തക്കേടുണ്ടാക്കുന്നതുമാണ്, 'ഗുരുജി' ഒരിക്കലും അത്തരം പരാമർശങ്ങൾ നടത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സാമൂഹിക വിവേചനം ഇല്ലാതാക്കിയായിരുന്നു അദ്ദേഹത്തിന്റെ ജീവിതെന്നും സുനിൽ അംബേക്കർ കൂട്ടിച്ചേർത്തുന്നു.
-
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
പ്രചാരണത്തിന് ‘ഇന്ദിര ഗ്യാരന്റി’ വരുന്നു, വാഗ്ദാനങ്ങളുമായി കേരളം ചുറ്റും -
യുവ മനസ്സുകളിലെന്താണ്? 2021ലെ വോട്ട് വിഹിതം വർധിപ്പിക്കാൻ ‘ജെൻ സി’യെ കയ്യിലെടുക്കാൻ മുന്നണികൾ -
ആത്മവിശ്വാസവും പ്രതീക്ഷയും സ്വപ്നവും ഒഴുകി നടക്കുന്ന എറണാകുളം -
സൗദി അറേബ്യയും ഖത്തറും വീണു; ലാഭം കൊയ്യാന്‍ മറ്റൊരു രാജ്യം, ബ്രിട്ടനില്‍ സുപ്രധാന ചര്‍ച്ച -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന്












Click it and Unblock the Notifications