മൈസൂരു കൂട്ടബലാത്സംഗം: അന്വേഷണം മലയാളി വിദ്യാർത്ഥികളിലേക്ക്? വൻ വഴിത്തിരിവ്
ബെംഗളൂരു: മൈസൂരു കൂട്ടബലാത്സംഗക്കേസില്‍ ഞെട്ടിക്കുന്ന വഴിത്തിരിവ്. പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത് കുറ്റിക്കാറ്റില്‍ ഉപേക്ഷിച്ച ക്രൂരതയ്ക്ക് പിന്നിലെ പ്രതികളെ തേടിയുളള അന്വേഷണം മലയാളി വിദ്യാര്‍ത്ഥികളിലേക്കെന്ന് സൂചന.
സംഭവം നടന്ന സ്ഥലത്ത് ആക്ടീവ് ആയിരുന്ന മൊബൈല്‍ നമ്പറുകള്‍ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണമാണ് മൈസൂരുവിലെ ചില മലയാളി വിദ്യാര്‍ത്ഥികളിലേക്ക് തിരിഞ്ഞിരിക്കുന്നത്. കര്‍ണാടക പോലീസ് കേരളത്തിലേക്ക് എത്തിയിരിക്കുന്നതായാണ് വിവരം.
ചാവേറുകളെത്തി പൊട്ടിത്തെറിച്ചു, കാബൂൾ സ്ഫോടനത്തിന്റെ ചിത്രങ്ങൾ

കഴിഞ്ഞ ദിവസം വൈകിട്ട് ഏഴരയോടെയാണ് കര്‍ണാടകത്തെ ഞെട്ടിച്ച കൂട്ടബലാത്സംഗം നടന്നത്. ചാമുണ്ഡി ഹില്‍സില്‍ കൂട്ടുകാരനൊപ്പം എത്തിയ പെണ്‍കുട്ടിയെ ഒരു സംഘം ക്രൂരമായ പീഡനത്തിന് ഇരയാക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സുഹൃത്തിന്റെ തലയ്ക്ക് കല്ല് കൊണ്ട് അടിച്ച് വീഴ്ത്തിയ ശേഷമായിരുന്നു അക്രമി സംഘം പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്. പ്രതികള്‍ ഈ ദൃശ്യങ്ങളും പകര്‍ത്തി.

ദൃശ്യങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തി സംഘം പെണ്‍കുട്ടിയോട് പണത്തിന് ആവശ്യപ്പെട്ടു. പണം നല്‍കാന്‍ തയ്യാറാവാതിരുന്നതോടെ പെണ്‍കുട്ടിയെ ഇവര്‍ വീണ്ടും ആക്രമിച്ചു. ഗുരുതരാവസ്ഥയിലായ പെണ്‍കുട്ടിയെ കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ച് സംഘം കടന്ന് കളയുകയായിരുന്നു. സംഭവം നടന്ന് മൂന്ന് ദിവസം കഴിഞ്ഞിട്ടും ഇതുവരെ പ്രതികളെ പിടികൂടാന്‍ സാധിച്ചിട്ടില്ല. ഇതോടെ സര്‍ക്കാരിനെതിരെ വലിയ ജനരോഷമാണ് ഉയര്‍ന്നിരിക്കുന്നത്.

അതിന് പിന്നാലെയാണ് അന്വേഷണത്തില്‍ നിര്‍ണായക വഴിത്തിരിവ് സംഭവിച്ചിരിക്കുന്നത്. സംഭവം നടന്നയിടത്തെ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. പെണ്‍കുട്ടി ആക്രമിക്കപ്പെട്ട സമയത്ത് ഈ ടവര്‍ ലൊക്കേഷനില്‍ ആക്ടീവ് ആയിരുന്നത് 20 നമ്പറുകള്‍ ആയിരുന്നു. അതില്‍ ആറ് എണ്ണം പിന്നീട് പെണ്‍കുട്ടി ആക്രമിക്കപ്പെട്ട ലൊക്കേഷനിലും കണ്ടെത്തി.

ഈ നമ്പറുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ മൂന്നെണ്ണം മലയാളി വിദ്യാര്‍ത്ഥികളുടേതാണ് എന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. ഒരു നമ്പര്‍ തമിഴ്‌നാട് സ്വദേശിയുടേതാണ്. സംഭവം നടന്ന ദിവസം വൈകിട്ട് ആറര മുതല്‍ രാത്രി എട്ടര വരെ ഈ ഫോണ്‍ നമ്പറുകള്‍ ചാമുണ്ഡി ഹില്‍സ് ടവറിന് കീഴിലായിരുന്നു.. പിന്നീട് ഈ നമ്പറുകള്‍ കണ്ടെത്തിയത് മൈസൂര്‍ സര്‍വ്വകലാശാല ലൊക്കേഷനിലാണ്. ശേഷം ഈ നമ്പറുകള്‍ ഓഫായി.

സംശയ നിഴലില്‍ ഉളള ഈ നമ്പറുകളുടെ ഉടമകള്‍ മൈസൂരു സര്‍വ്വകലാശാലയില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ ആണെന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി. സംഭവം നടന്നതിന്റെ തൊട്ടടുത് ദിവസം ഇവര്‍ കോളേജില്‍ എത്തിയിട്ടില്ലെന്നാണ് വിവരം. അന്ന് നടന്ന പരീക്ഷയിലും ഇവര്‍ പങ്കെടുത്തിട്ടില്ല. ഹോസ്റ്ററില്‍ എത്തിയ സംഘം തങ്ങളുടെ ബാഗുകളും എടുത്ത് സ്ഥലം വിട്ടു എന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രതികളായ നാല് പേരും കര്‍ണാടക വിട്ടിരിക്കാം എന്നാണ് പോലീസ് കരുതുന്നത്.

പ്രതികള്‍ക്കായുളള തിരച്ചില്‍ പോലീസ് സംഘം ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്. പ്രതികള്‍ കേരളത്തലേക്കോ തമിഴ്‌നാട്ടിലേക്കോ കടന്നിട്ടുണ്ടാകാം എന്നാണ് കരുതുന്നത്.. ഇതോടെ അന്വേഷണ സംഘത്തില്‍ ഒരു വിഭാഗം കേരളത്തിലും മറ്റൊരു വിഭാഗം തമിഴ്‌നാട്ടിലേക്ക് അന്വേഷണത്തിനായി പോയിരിക്കുകയാണ്. പ്രതികളെ കണ്ടെത്താനായി മൈസൂരു പോലീസ് കേരള പോലീസിന്റെ സഹായം തേടിയിരിക്കുകയാണ്. പ്രതികളെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് പോലീസ് പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്. പ്രതികളെ കുറിച്ച് എന്തെങ്കിലും വിവരം കൈമാറുന്നവര്‍ക്ക് 5 ലക്ഷം രൂപയാണ് സമ്മാനമായി നല്‍കുക എന്നാണ് കര്‍ണാടക ആഭ്യന്തര മന്ത്രി പ്രഖ്യാപിച്ചിരിക്കുന്നത്.
Recommended Video

അതിനിടെ കഴിഞ്ഞ ദിവസം ആഭ്യന്തരമന്ത്രി ആക്രമണത്തിന് ഇരയായ പെണ്‍കുട്ടിയെ അധിക്ഷേപിച്ച് സംസാരിച്ചത് വിവാദമായിരുന്നു. വൈകിട്ട് ആണ്‍ സുഹൃത്തിനൊപ്പം എന്തിനാണ് പെണ്‍കുട്ടി ആളൊഴിഞ്ഞ സ്ഥലത്ത് പോയത് എന്നും അതിനാലാണ് ആക്രമിക്കപ്പെട്ടത് എന്നുമാണ് ആഭ്യന്തര മന്ത്രി പറഞ്ഞത്. പെണ്‍കുട്ടികളോടുളള ബിജെപിയുടെ മനോഭാവമാണ് പുറത്ത് വന്നിരിക്കുന്നത് എന്ന് കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡികെ ശിവകുമാര്‍ പ്രതികരിച്ചു. പ്രതികളെ കണ്ടെത്താന്‍ വൈകുന്നതില്‍ സര്‍ക്കാരിനെതിരെ പ്രതിപക്ഷമടക്കം വന്‍ വിമര്‍ശനമാണ് ഉയര്‍ത്തിക്കൊണ്ടിരിക്കുന്നത്.












Click it and Unblock the Notifications