കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐസിസ് ഭീകരരോട് മോദി പറഞ്ഞതെന്ത്?

Google Oneindia Malayalam News

ദില്ലി: തീവ്രവാദികളുടെ കയ്യിലായ മലയാളി നേഴ്‌സുമാരെ വിട്ടയച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇടപെടലെന്ന്. മോദി ഐസിസി തീവ്രവാദികള്‍ക്ക് നല്‍കിയ ശക്തമായ സന്ദേശം ഫലം കണ്ടു എന്നാണ് ബി ജെ പി നേതാവ് സുബ്രഹ്മണ്യം സ്വാമി ട്വിറ്ററില്‍ സന്ദേശമിട്ടത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടരോടെയാണ് സ്വാമിയുടെ ട്വീറ്റ്.

എന്നാല്‍ എന്ത് സന്ദേശമാണ് നരേന്ദ്ര മോദി ഐസിസ് തീവ്രവാദികള്‍ക്ക് നല്‍കിയത് എന്ന് വെളിപ്പെടുത്താന്‍ സുബ്രഹ്മണ്യം സ്വാമി തയ്യാറായില്ല. ഇത് സംബന്ധിച്ച് ഒരു വിശദീകരണവും ഇതിന് ശേഷം സ്വാമി നല്‍കിയിട്ടില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തൊപ്പിയില്‍ ഒരു പൊന്‍ തൂവല്‍ കൂടി എന്നാണ് ബി ജെ പി വക്താവ് രാജീവ് പ്രതാപ് റൂഡി പറഞ്ഞത്.

tweet

വിവിധ ഏജന്‍സികളുടെ കൂട്ടായ ശ്രമമാണ് മലയാളി നേഴ്‌സുമാരെ മോചിപ്പിച്ചതെന്നാണ് വിദേശകാര്യ മന്ത്രാലയം വക്താവ് പറഞ്ഞത്. ഇറാക്കിലെ പ്രമുഖരുടെ സഹായവും സൗദി അറേബ്യയുടെ ഇടപെടലും നേഴ്‌സുമാരെ മോചിപ്പിക്കാന്‍ തുണയായതായി റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ മോചനദ്രവ്യം നല്‍കിയാണ് നേഴ്‌സുമാരെ മോചിപ്പിച്ചത് എന്ന ആരോപണം മന്ത്രാലയം തള്ളി.

നഴ്‌സുമാരെ മോചിപ്പിക്കാന്‍ ശക്തമായ തീരുമാനം എടുക്കേണ്ടി വന്നു എന്ന് കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. കേരളമെടുത്ത തീരുമാനത്തെ വിദേശ കാര്യമന്ത്രാലയം പിന്തുണച്ചു. വിദേശകാര്യമന്ത്രി സുഷമ സ്വരാജിന് മുഖ്യമന്ത്രി പ്രത്യേകം നന്ദി പറഞ്ഞു.

39 ഇന്ത്യക്കാര്‍ കൂടി ഇറാഖില്‍ ഐസിസ് തീവ്രവാദികളുടെ കയ്യില്‍ പെട്ടിട്ടുണ്ട്. ഇവരെ സുരക്ഷിതരായി നാട്ടിലെത്തിക്കുക എന്നതാണ് വിദേശ കാര്യമന്ത്രാലയത്തിന്റെ മുന്നിലുള്ള വെല്ലുവിളി. വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച ക്രൈസിസ് മാനേജ്‌മെന്റ് സെല്ലിന്റെ പ്രവര്‍ത്തനങ്ങള്‍ ഫലം കാണുമെന്നാണ് പ്രതീക്ഷകള്‍.

English summary
BJP Leader Subramanian Swamy tweeted Namo's tough secret message to ISIS has worked. Nurses reaching Kochi tomorrow morning at 7 am
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X