സ്ത്രീത്വത്തെ സ്ത്രീകള്‍ ആഘോഷിക്കുന്നതിനാണ് ഏറ്റവും സൗന്ദര്യം: ഇര്‍ഫാന്‍ ഖാന്‍

  • Posted By:
Subscribe to Oneindia Malayalam

മുംബൈ: ബോളിവുഡിലെ പല നായകന്മരും നായികാപ്രാധാന്യമുള്ള ചിത്രങ്ങളില്‍ അഭിനയിക്കാന്‍ തയ്യാറാകാതിരിക്കുമ്പോള്‍ ഇത്തരം ചിത്രങ്ങളുടെയും ഭാഗമാവാന്‍ മടി കാണിക്കാതെ അഭിനയിക്കുന്ന നടനാണ് ഇര്‍ഫാന്‍ ഖാന്‍. ഇങ്ങനെ അഭിനയിച്ചിട്ടുള്ള എല്ലാ ചിത്രങ്ങളും സൂപ്പര്‍ഹിറ്റുകളുമാണ്. അസാധ്യമായ അഭിനയ മികവാണ് എല്ലാ സിനിമകളിലും ഇര്‍ഫാന്‍ പുറത്തെടുക്കുന്നത്.

യുവതി കാറില്‍ മുലയൂട്ടിയില്ല; മുംബൈ സംഭവത്തില്‍ വഴിത്തിരിവ്

സ്ത്രീപുരുഷന്മാര്‍ താരതമ്യം ചെയ്യാന്‍ സാധിക്കത്തവിധം സവിശേഷതകള്‍ ഉള്ളവരാണെന്നും സ്ത്രീകള്‍ തങ്ങളുടെ സ്വാതന്ത്രവും സ്ത്രീത്വും ആഘോഷിക്കുന്നത് ഏറ്റവും സുന്ദരമായ കാര്യമാണെന്ന് ഇര്‍ഫാന്‍ പറയുന്നു. നായിക നായകനോട് മത്സരിക്കുന്ന വിധത്തിലുളള ചിത്രങ്ങള്‍ കാണാന്‍ താന്‍ ഇഷ്ടപ്പെടുന്നില്ല.

irrfan

കാരണം സ്ത്രീയും പുരുഷനും വ്യത്യസ്ഥരും തന്റേതായ സവിശേഷതകളുമുള്ളവരാണ്. സ്ത്രീകള്‍ അടിച്ചമര്‍ത്തപ്പെടേണ്ടവരല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത്തരം സിനിമകളും താനിഷ്ടപ്പെടുന്നില്ലെന്ന് അദ്ദേഹം പറയുന്നു. ലൈഫ് ഓഫ് പൈ, ജുറാസിക്ക് വേള്‍ഡ് എന്നീ ചിത്രങ്ങളിലൂടെ ഹോളിവുഡിലും കഴിവ് തെളിയിച്ച ഇര്‍ഫാന്‍ ഖാന് പത്മശ്രീ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്.

ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ ചിത്രമായ ഗരീബ് ഗരീബ് സിംഗിള്‍ എന്ന ചിത്രത്തില്‍ ഇര്‍ഫാന്‍ ഖാന്റെ നായികയായി എത്തുന്നത് മലയാളികള്‍ക്ക് പ്രിയപ്പെട്ട നടി പാര്‍വതിയാണ്. ചിത്രം ബോളിവുഡില്‍ മികച്ച അഭിപ്രായം നേടിയതോടെ വലിയ തിരക്കാണ് തീയേറ്ററുകളില്‍. ആദ്യ ബോളിവുഡ് സിനിമ സൂപ്പര്‍ഹിറ്റിലാകുന്നതിന്റെ സന്തോഷത്തിലാണ് പാര്‍വതി.

English summary
Irrfan Khan says I need to see a film where the woman is not competing with the man

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്