യുവതി കാറില്‍ മുലയൂട്ടിയില്ല; മുംബൈ സംഭവത്തില്‍ വഴിത്തിരിവ്

  • Posted By:
Subscribe to Oneindia Malayalam

മുംബൈ: മുംബൈയില്‍ കാറില്‍ മുലയൂട്ടിക്കൊണ്ടിരുന്ന അമ്മയെയും കുഞ്ഞിനെയും ട്രാഫിക്ക് നിയമം ലംഘിച്ചെന്നാരോപിച്ച് വാഹനം കൊണ്ടുപോയ സംഭവത്തില്‍ വഴിത്തിരിവുമായി പുതിയ വീഡിയോ. ആദ്യം പുറത്തിറങ്ങിയ വീഡിയോക്ക് വിപരീതമായി പോലീസ് വാഹനം കൊണ്ടുപോകുമ്പോള്‍ കുഞ്ഞ് പുറത്ത് മറ്റാരുടെയോ കയ്യിലായിരന്നെന്നും പോലീസ് നടപടി തുടങ്ങിയപ്പോള്‍ യുവതി കുഞ്ഞിനെ വാഹനത്തിനുള്ളിലേക്ക് വാങ്ങുകയായിരുന്നാണ് പുതിയ വീഡിയോയില്‍ നിന്ന് വ്യക്തമാകുന്നത്.

ഗ്ലെന്‍ മാക്‌സ്‌വെല്‍ ആഷസ് ടീമില്‍; വിമര്‍ശനവുമായി ഷെയിന്‍ വോണ്‍

നേരത്തെ മാനുഷിക പരിഗണനപോലും നല്‍കാതെ മുലയൂട്ടിക്കൊണ്ടിരുന്ന അമ്മയെയും കുഞ്ഞിനെയുമടക്കം പോലീസ് വാഹനം കൊണ്ടുപോയെന്ന വാര്‍ത്തകള്‍ രാജ്യവ്യാപകമായി പ്രതിഷേധത്തിനും വിമര്‍ശനത്തിനും കാരണമായിയിരുന്നു. എന്നാല്‍ സത്യത്തില്‍ നടപടിക്രമങ്ങള്‍ക്ക് മുമ്പ് പോലീസ് പുറത്തിറങ്ങാന്‍ ആവശ്യപ്പെട്ടപ്പോള്‍ യുവതി മുലയൂട്ടുകയാണെന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുകയായിരുന്നു.


വാഹനം കൊണ്ടുപോകുമ്പോള്‍ മുന്നറിയിപ്പ് നല്‍കിയില്ലെന്നും മാനുഷികപരിഗണന പോലും തനിക്ക് ലഭിച്ചില്ലെന്നുമായിരുന്നു യുവതി നേരത്തെ പോലീസിനുനേരെ ആരോപിച്ചിരുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ സമൂഹത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നും വിമര്‍ശനമുയര്‍ന്നിരുന്നു. ആരോപിതനായ ട്രാഫിക് പോലീസ് ഉദ്യോഗസ്ഥനെ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് സര്‍വീസില്‍ നിന്നും സസ്പെന്‍ഡ് ചെയ്തിരുന്നു.


English summary
Mumbai car towing incident: New video adds twist to the tale

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്