നടന്‍ വിജയ് രാഷ്ട്രീയ നിരക്ഷരനോ? കനിമൊഴി 'കുടഞ്ഞത്' ആരെ, തമിഴ്‌നാടിന് വേണ്ടത് സ്റ്റാലിന്‍
ചെന്നൈ: തമിഴ്‌നാട്ടിലെ ഭരണകക്ഷിയായ ഡിഎംകെ ഇത്തവണ നേരിടേണ്ടത് രണ്ട് കക്ഷികളെയാണ്. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ത്രികോണ മല്‍സരത്തിന് കളമൊരുങ്ങി എന്നാണ് വിലയിരുത്തല്‍. എല്ലാ പാര്‍ട്ടികളും തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള നീക്കങ്ങളിലാണ്. സഖ്യസാധ്യതകള്‍ ടിവികെ അധ്യക്ഷനായ നടന്‍ വിജയ് തള്ളിയതോടെ തമിഴ് രാഷ്ട്രീയം ചൂടുപിടിച്ചിട്ടുണ്ട്.
മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ നേതൃത്വത്തില്‍ തന്നെയാണ് ഡിഎംകെ ഒരുങ്ങുന്നത്. എഐഎഡിഎംകെ-ബിജെപി സഖ്യം എടപ്പാടി പളനിസ്വാമിയുടെ നേതൃത്വത്തിലും. ടിവികെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി വിജയിയെ ഉയര്‍ത്തിക്കാട്ടിയിട്ടുണ്ട്. ഡിഎംകെയെയും ബിജെപിയെയും രൂക്ഷമായി വിമര്‍ശിക്കുകയാണ് വിജയ്. ഇതിനിടെയാണ് ഡിഎംകെ എംപി കനിമൊഴിയുടെ വാക്കുകള്‍ ചര്‍ച്ചയാകുന്നത്...

രാഷ്ട്രീയത്തില്‍ പരിചയമില്ലാത്ത ചിലരുണ്ട്. സംസ്ഥാന സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും തമ്മിലുള്ള വ്യത്യാസം അറിയാതെ അവര്‍ ചില ചോദ്യങ്ങള്‍ ഉന്നയിക്കുകയാണ്. തമിഴ് ജനതയ്ക്ക് വേണ്ടി എന്തെങ്കിലും സംസാരിക്കണം എന്നുണ്ടെങ്കില്‍ അവര്‍ക്ക് വേണ്ടി പോരാടണം. അവരുടെ ആവശ്യങ്ങള്‍ക്ക് വേണ്ടി സംസാരിക്കണം. രാഷ്ട്രീയം എന്താണ് എന്ന് അറിയണം- എന്നായിരുന്നു കനിമൊഴിയുടെ വാക്കുകള്‍.
എട്ടയപ്പുറത്ത് ഡിഎംകെ യോഗത്തില്‍ സംസാരിക്കുമ്പോഴാണ് തൂത്തുകുടി എംപിമായ കനിമൊഴി കടുത്ത ഭാഷയില്‍ പ്രതികരിച്ചത്. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളും ഘടനയും അറിയാതെയാണ് തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ ചിലര്‍ നല്‍കുന്നത്. സ്റ്റാലിനെ പോലുള്ള പരിചയ സമ്പന്നനായ മുഖ്യമന്ത്രിയാണ് തമിഴ്‌നാടിന് ആവശ്യം. ഇക്കാര്യം ഡിഎംകെ പ്രവര്‍ത്തകര്‍ ജനമങ്ങളോട് പറയണം എന്നും കനിമൊഴി അഭ്യര്‍ഥിച്ചു.
കനിമൊഴി വിജയിയുടെയോ അദ്ദേഹത്തിന്റെ പാര്‍ട്ടിയായ തമിഴക വെട്രി കഴകത്തിന്റെയോ പേര് എടുത്തു പറയാതെയാണ് സംസാരിച്ചത്. എന്നാല്‍ വിജയിയെ ആണ് അവര്‍ ഉദ്ദേശിച്ചത് എന്ന് സോഷ്യല്‍ മീഡിയയില്‍ ഇക്കാര്യം പങ്കുവയ്ക്കുന്നവര്‍ വ്യക്തമാക്കുന്നു. തമിഴ് രാഷ്ട്രീയത്തിലെ പുതുമുഖമാണ് വിജയ്. അദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍ യുവാക്കള്‍ക്കിടയില്‍ വലിയ സ്വാധീനം ചെലുത്തുന്നു എന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് കനിമൊഴിയുടെ പ്രതികരണം.
അടുത്ത വര്‍ഷം ഏപ്രിലില്‍ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുമെന്ന് ടിവികെ പ്രഖ്യാപിച്ചിട്ടുണ്ട്. വിജയ് മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാകുമെന്നും പാര്‍ട്ടി വ്യക്തമാക്കി. ഡിഎംകെയുമായോ ബിജെപിയുമായോ സഖ്യം ചേരാതെയാണ് മല്‍സരിക്കുക എന്നും അവര്‍ അറിയിച്ചിട്ടുണ്ട്. ബിജെപിയെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചാണ് വിജയ് അടുത്തിടെ പ്രസംഗിച്ചത്.
ബിജെപിക്ക് അത്ര വേരോട്ടം ലഭിക്കാത്ത സംസ്ഥാനമാണ് തമിഴ്‌നാട്. വിജയ് കൂടി തിരഞ്ഞെടുപ്പില്‍ സജീവമാകുന്നതോടെ വോട്ടുകള്‍ ഭിന്നിക്കുമോ എന്ന് സംശയം പ്രകടിപ്പിക്കുന്നവരുമുണ്ട്. ബിജെപി വിരുദ്ധ വോട്ടുകളാണ് ഡിഎംകെയും ടിവികെയും ലക്ഷ്യമിടുന്നത്. ഈ വേളയില്‍ വോട്ടുകള്‍ ഭിന്നിക്കാതിരിക്കാന്‍ വോട്ടര്‍മാര്‍ പ്രത്യേക ശ്രദ്ധ പതിപ്പിക്കുമെന്നും ഇത് ഡിഎംകെക്ക് തുടര്‍ഭരണത്തിന് വഴിയൊരുക്കുമെന്നും നിരീക്ഷിക്കുന്നവരുമുണ്ട്.












Click it and Unblock the Notifications