കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുല്‍ ഗാന്ധിയുടെ ലക്ഷ്യം പബ്ലിസിറ്റി സ്റ്റണ്ട്?

Google Oneindia Malayalam News

ദില്ലി: കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ട് രാഹുല്‍ ഗാന്ധിക്ക് പബ്ലിസിറ്റി സ്റ്റണ്ട് നടത്തിയിട്ട് വേണോ ആളുകളുടെ ശ്രദ്ധ നേടാന്‍. വേണ്ട എന്ന് തന്നെയാണ് ഉത്തരം. പഴയ പോലെയല്ല, പാര്‍ട്ടിയിലും പുറത്തും രാഹുല്‍ ഗാന്ധിക്ക് പഴയ പിന്തുണ കിട്ടുന്നില്ല എന്ന വസ്തുത കണക്കിലെടുക്കുമ്പോള്‍ രാഹുല്‍ ബുധനാഴ്ച സഭയില്‍ കാണിച്ചുകൂട്ടിയത് ഒരു തരത്തില്‍ പബ്ലിസിറ്റി സ്റ്റണ്ടല്ലേ എന്ന് സംശയിച്ചാല്‍ കുറ്റം പറയാന്‍ പറ്റില്ല.

ലോക്‌സഭയില്‍ ചോദ്യങ്ങള്‍ ചോദിക്കാതെയും ചര്‍ച്ചകളില്‍ പങ്കെടുക്കാതെയും ഉറക്കും തൂങ്ങിയിരുന്ന ചരിത്രമുള്ള രാഹുല്‍ പെട്ടെന്ന് ഒരു ദിവസം ഹൈപ്പര്‍ ആക്ടീവാകുകയും സഭയുടെ നടുത്തളത്തിലേക്ക് ചാടിയിറങ്ങുകയും ചെയ്യുന്നു. രാഹുല്‍ പോകട്ടെ പ്രിയങ്ക വരട്ടെ എന്ന് പോസ്റ്റര്‍ ഒട്ടിച്ചുതുടങ്ങിയ അണികളോട് ഞാനിവിടെ ഉണ്ട് എന്നൊരു പ്രഖ്യാപനം നടത്തുകയായിരുന്നുവോ ലോക്‌സഭയിലെ പ്രകടനം വഴി രാഹുല്‍ ഗാന്ധി.

rahul-gandhi

നേതൃമികവിന്റെ ഏതെങ്കിലും തരത്തിലുള്ള അളവുകോലല്ല സഭയിലെ നടുത്തളത്തില്‍ ഇറങ്ങുക എന്നത്. മാത്രമല്ല സഭാനടപടികളെ സ്തംഭിപ്പിക്കലാണ്. സഭയില്‍ ബുദ്ധിപരമായി ചര്‍ച്ചകളില്‍ പങ്കെടുക്കലാണ് മിടുക്ക്. അതിന് പക്ഷേ ഈ മാധ്യമശ്രദ്ധ കിട്ടില്ല. സമയവും കുറെ എടുക്കും. ലോക്‌സഭ തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തോടെയാണ് രാഹുല്‍ ഗാന്ധിയില്‍ അണികള്‍ക്ക് വിശ്വാസം നഷ്ടപ്പെട്ടത്.

കോണ്‍ഗ്രസിന്റെ മുഖമായ പ്രിയങ്ക ഗാന്ധി സജീവ രാഷ്ട്രീയത്തിലേക്ക് വരുന്നു എന്നാണ് കഴിഞ്ഞ ദിവസം അലഹാബാദില്‍ പ്രത്യക്ഷപ്പെട്ട ഒരു കോണ്‍ഗ്രസ് പോസ്റ്റര്‍ പറയുന്നത്. സോണിയാ ഗാന്ധി മുതല്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ വരെയുള്ള പോസ്റ്ററില്‍ പക്ഷേ രാഹുല്‍ ഗാന്ധിക്ക് ഇടം കിട്ടിയില്ല. ഇതാണ് രാഹുല്‍ ഗാന്ധി പെട്ടെന്ന് ലോക്‌സഭയില്‍ ആക്ടീവാകാന്‍ കാരണമെന്ന് കരുതുന്നവരുണ്ട്. പ്രിയങ്ക ഗാന്ധി പാര്‍ട്ടിയിലേക്ക് വരുന്നതുമായി ബന്ധപ്പെട്ട ഇച്ഛാഭംഗമാണ് രാഹുലിന്റെ പ്രകടനത്തിന് പിന്നില്‍ എന്നാണ് ബിജെപി ആരോപിക്കുന്നത്.

English summary
Criticising the Congress Vice President, BJP claimed that Rahul has been expressing his frustration as he is nervous for Congress's proximity for Priyanka Gandhi.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X