മുസ്ലീമുകളും ക്രിസ്ത്യാനികളും രാജ്യത്തിന് അന്യരോ..?മത ന്യൂനപക്ഷങ്ങളോട് രാംനാഥ് കോവിന്ദിന്റെ നിലപാട്?

Subscribe to Oneindia Malayalam

ദില്ലി: അഭ്യൂഹങ്ങള്‍ക്കും ഊഹാപോഹങ്ങള്‍ക്കുമൊടുവില്‍ എന്‍ഡിഎ തങ്ങളുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചപ്പോള്‍ പലരും അത് അത്ഭുതത്തോടെയാണ് കേട്ടത്. സാധ്യതാ പട്ടികയിലുള്ളവരുടെ പേരുകളോടൊപ്പം രാംനാഥ് കോവിന്ദിന്റെ പേര് ഉയര്‍ന്നു കേട്ടിരുന്നില്ല എന്നതു തന്നെ കാരണം. മുന്‍പ് അദ്ദേഹമെടുത്തിരുന്ന നിലപാടുകളില്‍ ചിലത് മത ന്യൂനപക്ഷങ്ങളോടുള്ള രാംനാഥ് കോവിന്ദിന്റെ സമീപനം എപ്രകാരമാണെന്ന് വ്യക്തമാക്കുന്നതാണ്.

2009 ല്‍ രംഗനാഥ് മിശ്ര കമ്മീഷന്‍ സര്‍ക്കാര്‍ ജോലികളില്‍ ക്രിസ്ത്യാനികള്‍ക്കും മുസ്ലീങ്ങള്‍ക്കും 10% സംവരണം വേണമെന്ന് ശുപാര്‍ശ ചെയ്തപ്പോള്‍ അതിനെ എതിര്‍ത്തു കൊണ്ട് രാംനാഥ് കോവിന്ദ് പറഞ്ഞത് മുസ്ലീങ്ങളും ക്രിസ്ത്യാനികളും രാജ്യത്തിന് അന്യരാണ് എന്നാണ്. 2010 ല്‍ നടത്തിയ ഒരു വാര്‍ത്താ സമ്മേളനത്തിലും കോവിന്ദ് ഇക്കാര്യം തന്നെയാണ് ആവര്‍ത്തിച്ചത്. മുസ്ലീങ്ങളും ക്രിസ്ത്യാനികളും രാജ്യത്തിന് അന്യരാണെന്നും അതു കൊണ്ടു തന്നെ സാമൂഹികമായും സാമ്പത്തികമായും താഴ്ന്ന അവസ്ഥയിലാണെങ്കിലും വിദ്യാഭ്യാസ, ഭരണ, തൊഴില്‍ രംഗങ്ങളില്‍ അവര്‍ക്ക് പ്രത്യേക പരിഗണന നല്‍കേണ്ട കാര്യമില്ലെന്നുമാണ് രാംനാഥ് കോവിന്ദ് 2010 ല്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്.

xram-nath-kovind

പരിവര്‍ത്തനം ചെയ്ത മുസ്ലീങ്ങളെയും ക്രിസ്ത്യാനികളെയും പിന്നോക്ക വിഭാഗത്തില്‍ ഉള്‍പ്പെടുത്തണമെന്നും രംഗനാഥ് മിശ്ര കമ്മീഷന്‍ ശുപാര്‍ശ ചെയ്തിരുന്നു. എന്നാല്‍ അതും സാധ്യമല്ലെന്നും അങ്ങനെ ചെയ്യുന്നത് ഭരണഘടനാ വിരുദ്ധമാണെന്നുമായിരുന്നു രാംനാഥ് കോവിന്ദ് പറഞ്ഞത്. സിഖ് ദളിത് വിഭാഗത്തില്‍ പെട്ടവര്‍ക്ക് ഈ ആനുകൂല്യം ലഭിക്കുന്നുണ്ടെന്നു സൂചിപ്പിച്ചപ്പോഴും മുസ്ലീങ്ങളും ക്രിസ്ത്യാനികളും രാജ്യത്തിന് അന്യരാണെന്നാണ് കോവിന്ദ് ആവര്‍ത്തിച്ചത്. അവര്‍ക്ക് കോണ്‍വെന്റ് സ്‌കൂളുകളില്‍ നിന്ന് നല്ല വിദ്യാഭ്യാസം ലഭിക്കുന്നുണ്ടെന്നും അതിനാല്‍ പ്രത്യേക പരിഗണനയുടെ ആവശ്യമില്ലെന്നുമാണ് കോവിന്ദ് പറഞ്ഞത്.

English summary
Islam, Christianity alien to nation, Ram Nath Kovind had said in 2010
Please Wait while comments are loading...