തീക്കട്ടയില്‍ ഉറുമ്പരിക്കുന്നു; ആര്‍മി കന്റോണ്‍മെന്റില്‍ ഐസിസ് ഭീഷണി,ലക്ഷ്യം സ്‌ഫോടനം!!!
ഷിംല: സുരക്ഷാ ഏജന്‍സികള്‍ക്ക് മുന്നറിയിപ്പുമായി ഐസിസ് ആക്രമണ ഭീഷണി. ഹിമാചല്‍ പ്രദേശിലെ സോളന്‍ ജില്ലയിലെ ആര്‍മി കന്റോണ്‍മെന്റിന്റെ ചുവരിലാണ് 'ഐസിസ് കമിംഗ് സൂണ്‍' എന്ന സന്ദേശം എഴുതിവച്ചിട്ടുള്ളത്. ചൊവ്വാഴ്ചയാണ് ബോംബ് സ്‌ഫോടനം നടത്തുമെന്ന് ഭീഷണിയുള്ള ബഹുഭാഷാ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടതെന്ന് പൊലീസ് വ്യക്തമാക്കി.
നേരത്തെ 2017ല്‍ സുബത്തുവിലെ ഒരു ക്ഷേത്രച്ചുവരിലും ആക്രമണം നടത്തുമെന്ന ഭീഷണിയുമായി വിവിധ ഭാഷകളിലായി ഐസിസിന്റെ ഭീഷണി പ്രത്യക്ഷപ്പെട്ടിരുന്നു. ഇംഗ്ലീഷ് അറബിക് ഭാഷകളിലായുള്ള മുന്നറിയിപ്പ് സന്ദേശം ജനുവരിയില്‍ ധരംപൂരിലാണ് പ്രത്യക്ഷപ്പെട്ടിരുന്നത്. എന്നാല്‍ ഇത് വ്യാജസന്ദേശമാണെന്നോ എന്നതും പ്രദേശത്ത് ഐസിസിന്റെ സ്വാധീനമുണ്ടോ എന്നും പൊലീസ് അന്വേഷിച്ചുവരികയാണ്.

ആര്‍മി കന്റോണ്‍മെന്റ്
ഇംഗ്ലീഷ്, ഹിന്ദി, അറബി, ഉര്‍ദു ഭാഷകളിലായാണ് സുബത്തു കന്റോണ്‍മെന്റിന്റെ ചുവരില്‍ ഐസിസ് കമിംഗ് സൂണ്‍ എന്ന സന്ദേശവും പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. തലസ്ഥാന നഗരിയില്‍ നിന്ന് 50 കിമീ അകലത്താണ് സുബത്തു ആര്‍മി കന്റോണ്‍മെന്റ്.

നേപ്പാളിലും ഭീകരാക്രമണം
നാഗാലാന്റിലെ സുബത്തുവിനും നേപ്പാളിനും ഇടയില്‍ മൂന്ന് ബോംബ് സ്‌ഫോടനങ്ങള്‍ നടത്തുമെന്ന് ഐസിസിന്റെ സന്ദേശങ്ങളില്‍ ഒന്നില്‍ വ്യക്തമാക്കുന്നു.

ഭയക്കേണ്ടതില്ലെന്ന് മുന്നറിയിപ്പ്
ഐസിസ് ഭീഷണിയെ തുടര്‍ന്ന് അന്വേഷണം ആരംഭിച്ച പൊലീസ് പ്രദേശവാസികളളോട് ആശങ്കയ്ക്ക് വകയില്ലെന്നും അറിയിച്ചിട്ടുണ്ട്. നേരത്തെ സോളനിലെ ഒരു ക്ഷേത്രച്ചുവരിലും ഇത്തരത്തില്‍ ഇംഗ്ലീഷിലും അറബിയിലും ഐസിസിന്റെ പേരില്‍ ഭീഷണി സന്ദേശം പ്രത്യക്ഷപ്പെട്ടിരുന്നു.

ഐസിസ് അനുഭാവിയുടെ അറസ്റ്റ്
2016 ഡിസംബറില്‍ കുല്ലു സ്വദേശിയായ 23കാരനെ ഐസിസ് ബന്ധം ആരോപിച്ച് ബെംഗളൂരുവില്‍ വച്ച് അറസ്റ്റ് ചെയ്തിരുന്നു. ദേശീയ അന്വേഷണ ഏജന്‍സിയും ലോക്കല്‍പൊലീസും ചേര്‍ന്നായിരുന്നു ഇയാളെ അറസ്റ്റ് ചെയ്തത്. വ്യാജ തിരിച്ചറിയല്‍ രേഖകളുമായി ക്രിസ്ത്യന്‍ പള്ളിയില്‍ കഴിഞ്ഞുവന്നിരുന്ന ഇയാളുടെ പേര് അബീബ് ഖാന്‍ ആണെന്ന് കണ്ടെത്തിയിട്ടുണ്ട്.












Click it and Unblock the Notifications