കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബഹിരാകാശത്ത് വീണ്ടും ഇന്ത്യയുടെ ചരിത്ര നേട്ടം

  • By Soorya Chandran
Google Oneindia Malayalam News

ബാംഗ്ലൂര്‍: ബഹിരാകാശത്ത് ഇന്ത്യക്ക് വീണ്ടും ചരിത്ര നേട്ടം. ഇന്ത്യയുടെ ഗതി നിര്‍ണയ ഉപഗ്രഹമായ ഐആര്‍എന്‍എസ്എസ് വണ്‍ സി വിജയകരമായി വിക്ഷേപിച്ചു.

ശ്രീഹരിക്കോട്ടയിലെ വിക്ഷേപണത്തറയില്‍ നിന്ന് ഒക്ടോബര്‍ 16 വ്യാഴാഴ്ച പുലര്‍ച്ചെ 1:32 നാണ് ഉപഗ്രഹം വിക്ഷേപിച്ചത്. 1:53 ന് ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിലെത്തി. പിഎസ്എല്‍വി സി 26 റോക്കറ്റ് ആണ് ഉപഗ്രഹത്തെ വഹിച്ചത്.

IRNSS 1C

ഇന്ത്യന്‍ റീജിയണല്‍ നാവിഗേഷന്‍ സാറ്റലൈറ്റ് സിസ്റ്റത്തിലെ മൂന്നാമത് ഉപഗ്രഹമാണ് ഇന്ത്യ വിക്ഷേപിച്ചത്. ഏഴ് ഉപഹഗ്രങ്ങളടങ്ങിയ ബൃഹദ് പദ്ധതിയാണിത്. രണ്ടര മാസത്തിനകം അടുത്ത ഉപഗ്രഹം കൂടി ഇന്ത്യ ഭ്രമണപഥത്തിലെത്തിക്കും.

ഗതിനിര്‍ണയ മേഖലയില്‍ അമേരിക്കയേയും റഷ്യയേയും ആശ്രയിക്കണ്ട അവസ്ഥ അടുത്ത രണ്ടരമാസം കൊണ്ട് അവസാനിക്കും എന്ന് പ്രതീക്ഷിക്കാം. ഏഴ് ഉപഗ്രഹങ്ങളടങ്ങിയ പദ്ധതിയാണെങ്കിലും നാലാമത്തെ ഉപഗ്രഹം ഭ്രമണപഥത്തിലെത്തുന്നതോടെ ഇന്ത്യക്ക് തനത് ഗതിനിര്‍ണയ സംവിധാനം സ്വന്തമാകും. 2015 അവസാനത്തോടെ എല്ലാ ഉപഗ്രഹങ്ങളും ഭ്രമണപഥത്തിലെത്തിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പിഎസ്എല്‍വിയുടെ തുടര്‍ച്ചയായ 27 മത്തെ വിജയക്കുതിപ്പായിരുന്നു ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സേപ്‌സ് സെന്ററിലെ വിക്ഷേപണത്തറയില്‍ കണ്ടത്. സെക്കന്റിന്‍ 9,604.87 മീറ്റര്‍ പ്രവേഗത്തിലാണ് ഉപഗ്രഹവുമായി പിഎസ്എല്‍വി കുതിച്ചത്.

ബഹിരാകാശത്ത് ഇന്ത്യയുടെ മറ്റൊരു വിജയം എന്നാണ് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ കെ രാധാകൃഷ്ണന്‍ പ്രതികരിച്ചത്.

English summary
Isro successfully launches navigation satellite IRNSS 1C
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X