Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്‍സാറ്റ്-3 ഡിഎസ് വിക്ഷേപണം ഇന്ന്; ഐഎസ്ആർഒയുടെ അത്യാധുനിക കാലാവസ്ഥ നിരീക്ഷണ ഉപഗ്രഹം

ബെംഗളൂരു: ഇന്ത്യയുടെ കാലാവസ്ഥാ നിരീക്ഷണ ഉപഗ്രഹമായ ഇൻസാറ്റ്- ത്രീ ഡിഎസ് ഇന്ന് വിക്ഷേപിക്കും. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ വൈകീട്ട് 5.35നാണ് വിക്ഷേപണം.'നോട്ടി ബോയ്' എന്ന് വിളിക്കുന്ന ജിഎസ്എല്‍വി എഫ്-14 ആണ് വിക്ഷേപണ വാഹനം.ജിഎസ്എല്‍വിയുടെ പതിനാറാം ദൗത്യമാണിത്.

നാസയും ഐഎസ്ആർഒയും സംയുക്തമായി വികസിപ്പിച്ചുകൊണ്ടിരിക്കുന്ന ഭൗമ നിരീക്ഷണ ഉപഗ്രഹമായ നിസാറും ജിഎസ്എല്‍വി എഫ്-14 ൽ വിക്ഷേപിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഈ വർഷം അവസാനമായിരിക്കും വിക്ഷേപണം. അതുകൊണ്ട് തന്നെ ഇൻസാറ്റ്- ത്രീ ഡിഎസ് വിക്ഷേപണ വിജയം ജിഎസ്എല്‍വിക്ക് നിർണായകമാണ്.

insat-170

ജിഎസ്എല്‍വി ഉപയോഗിച്ച് ഇതുവരെ നടത്തിയ 15 വിക്ഷേപണങ്ങളിൽ നാലെണ്ണം പരാജയമായിരുന്നു. അതേസമയം ഐഎസ്ആർഒയുടെ വർക്ക്ഹോഴ്സ് പിഎസ്എൽവി (പോളാർ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ) ഇതുവരെ നടത്തിയ 60 ദൗത്യങ്ങളിൽ മൂന്നെണ്ണം മാത്രമാണ് പരാജയപ്പെട്ടത്.പിൻഗാമിയായ എൽവിഎം-3 നടത്തിയ ഏഴിൽ ഏഴും വിജയമായിരുന്നു.
51.7 മീറ്റർ നീളമുള്ള മൂന്ന് ഘട്ടങ്ങളുള്ള റോക്കറ്റാണ് ജിഎസ്എൽവി. സ്റ്റാച്യു ഓഫ് യൂണിറ്റിയുടെ നാലിലൊന്ന് നീളമാണ് ഇതിനുള്ളത്. 182 മീറ്റർ ഉയരമുണ്ട് - 420 ടൺ ഉയർത്താനുള്ള ശേഷിയുണ്ട്. ഏതാനും വിക്ഷേപണങ്ങൾ കൂടി പൂർത്തിയാക്കി ജിഎസ്എൽവി പിൻവലിക്കാനാണ് ഐഎസ്ആർഒയുടെ പദ്ധതി.

അതേസമയം കാലാവസ്ഥാ നിരീക്ഷണത്തിനുള്ള ഇൻസാറ്റ്-3 ഡിഎസ് ഇന്ത്യയെ സംബന്ധിച്ച് ഏറെ നിർണായകമാണ്. കാലാവസ്ഥ പ്രവചനത്തിനും പ്രകൃതി ദുരന്തങ്ങളുടെ മുന്നറിയിപ്പിനും ഉപഗ്രഹം മുതൽക്കൂട്ടായേക്കും. 2,274 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹം ഏകദേശം 480 കോടി രൂപ ചെലവിലാണ് നിർമ്മിച്ചിരിക്കുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+