കൊവിഡ് വാക്‌സിൻ എപ്പോഴെത്തുമെന്ന് പറയാനാകില്ല,ശാസ്ത്രജ്ഞർ പുരോഗതി വിലയിരുത്തുകയാണെന്ന് പ്രധാനമന്ത്രി
ദില്ലി: രാജ്യത്ത് കൊവിഡ് വാക്‌സിന്‍ എപ്പോഴെത്തുമെന്ന് കൃത്യമായി പറയാനാകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ ആരോഗ്യവിദഗ്ദരും ശാസ്ത്രഞ്ജരും വാക്‌സിന്റെ പുരോഗമതി വിലയിരുത്തുകയാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. മുഖ്യമന്ത്രിമാരുമായി നടത്തുന്ന കൂടിക്കാഴ്ചയിലാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
കൊവിഡ് വാക്‌സിന്‍ ലഭ്യമായി തുടങ്ങിയാല്‍ അത് വിതരണം ചെയ്യുന്നതിനുള്ള എല്ലാ അടിസ്ഥാന സൗകര്യങ്ങളും അതാത് സംസ്ഥാനങ്ങള്‍ ഉറപ്പാക്കണമെന്നും പ്രധാനമന്ത്രി മുഖ്യമന്ത്രിമാരോട് ആവശ്യപ്പെട്ടു. 130 കോടി ജനങ്ങള്‍ക്ക് വാക്‌സിന്‍ കൃത്യമായി വിതരണം ചെയ്യാന്‍ ശരിയായ പദ്ധതി വേണമെന്നും മോദി വ്യക്തമാക്കി.

പുരോഗതി വിലയിരുത്തകയാണ്
രാജ്യത്ത് കൊവിഡ് വാക്‌സിന്റെ പുരോഗതി ശാസ്ത്രജ്ഞര്‍ വിലയിരുത്തുകയാണ്. അതുകൊണ്ട് തന്നെ ഏപ്പോള്‍ വാക്‌സിന്‍ ലഭ്യമാകുമെന്ന് കൃത്യമായി പറയാന്‍ കഴിയില്ല. കൊവിഡ് വാക്‌സിന്‍ വിതരണവുമായി ബന്ധപ്പെട്ട് അടിസ്ഥാന സൗകര്യങ്ങള്‍ അതാത് സംസ്ഥാനങ്ങള്‍ ചെയ്തു നല്‍കണമെന്നും പ്രധാനമന്ത്രി അഭ്യര്‍ത്ഥിച്ചു.

എല്ലാവര്‍ക്കും വാക്‌സിന്‍
രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലെ പൗരന്മാര്‍ക്കും കൊവിഡിനെതിരെയുള്ള വാക്‌സിന്‍ ലഭ്യമാകുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ഇത് സുരക്ഷിതമായി നല്‍കണമെങ്കില്‍ എല്ലാ ശാസ്ത്രീയ മാനദണ്ഡങ്ങളും പാലിക്കേണ്ടതുണ്ട്. വേഗതയെക്കാള്‍ നമുക്ക് ഇപ്പോള്‍ ആവശ്യം സുരക്ഷയാണ്. അതുകൊണ്ട് തങ്ങളുടെ പൗരന്മാര്‍ക്ക് വാക്‌സിന്‍ നല്‍കുന്നത് എല്ലാ ശാസ്ത്രീയ മാനദണ്ഡങ്ങളും പാലിച്ചായിരിക്കുമെന്നും പ്രധാന്ത്രി അറിയിച്ചു.

കോള്‍ഡ് സ്‌റ്റോറേജ്
സംസ്ഥാനങ്ങളുമടെ കൂട്ടായ ഏകോപനത്തില്‍ മാത്രമേ വാക്‌സിന്‍ വിതരണം നടത്താന്‍ സാധിക്കുകയുള്ളൂ. വിതരണം ആരംഭിക്കുന്നതിന് മുമ്പ് തന്നെ വാക്‌സിന്‍ സൂക്ഷിക്കുന്നതിന് കോള്‍ഡ് സ്‌റ്റോറേജ് സംവിധാനം എല്ലാ സംസ്ഥാനങ്ങളും ആരംഭിക്കുമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ഇന്ത്യയില്‍ കൊവിഡ് 91 ലക്ഷം കടന്നതിന് പിന്നാലെയാണ് പ്രദാനമന്ത്രി വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തിയത്.

രാഷ്ട്രീയം കളിക്കുന്നു
ചിലര്‍ വാക്‌സിന്റെ പേരില്‍ രാഷ്ട്രീയം കളിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായുള്ള യോഗത്തില്‍ ചൂണ്ടിക്കാട്ടി. ആരുടെയും പേരെടുത്ത് പറയാതെയാണ് പ്രധാനമന്ത്രിയുടെ വിമര്‍ശനം,. വിതരണത്തിനായുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പാടാക്കുന്നതാണ് ഇപ്പോള്‍ നല്‍കേണ്ട പ്രഥമ പരിഗണനയെന്ന് പ്രധാനമന്ത്രി പറഞ്ഞു.

രോഗമുക്തി നിരക്ക്
രാജ്യത്ത് രോഗമുക്തി നിരക്ക് വര്‍ദ്ധിക്കുന്ന കാര്യത്തെയും പ്രധാനമന്ത്രി എടുത്തുപറഞ്ഞു. രോഗമുക്തി നിരക്ക് വര്‍ദ്ധിക്കുന്നത് കാണുമ്പോള്‍ ചിലര്‍ വിചാരിക്കുന്ന വൈറസ് ദുര്‍ബലനാണെന്നാണ്. ഇത് പലര്‍ക്കും അമിതമായ അശ്രദ്ധയിലേക്ക് നയിച്ചു. വാക്സിനില്‍ പ്രവര്‍ത്തിക്കുന്നവര്‍ അത് ചെയ്യുന്നുണ്ടെങ്കിലും ആളുകള്‍ ജാഗ്രത പുലര്‍ത്തുന്നുവെന്നും രോഗം തടയുന്നതിനുള്ള മുന്‍കരുതല്‍ സ്വീകരിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.












Click it and Unblock the Notifications