മല്യയെ കുടുക്കിയെന്ന് അഹങ്കരിക്കേണ്ട..! ഉടന്‍ ഇന്ത്യയിലെത്തിക്കാന്‍ മോദി വിചാരിച്ചാലും നടക്കില്ല..!!

  • By: അനാമിക
Subscribe to Oneindia Malayalam

ദില്ലി: 9,000 കോടിയുടെ കടം തിരിച്ചടയ്ക്കാതെ ഇന്ത്യയില്‍ നിന്നും മുങ്ങിയ മദ്യരാജാവും വ്യവസായിയുമായ വിജയ് മല്യയെ കഴിഞ്ഞ ദിവസമാണ് സ്‌കോട്ട്‌ലാന്‍ഡ് യാര്‍ഡ് ലണ്ടനില്‍ നിന്നും പൊക്കിയത്. അറസ്റ്റ് നടന്ന് മൂന്ന് മണിക്കൂറിനകം വെസ്റ്റ് മിനിസ്റ്റര്‍ മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിക്കുകയും ചെയ്തു. ഇന്ത്യയ്ക്ക് ലണ്ടന്‍ മല്യയെ കൈമാറുമെന്നാണറിയുന്നത്. എന്നാല്‍ അത്ര പെട്ടെന്ന് ആ കൈമാറ്റം നടക്കില്ല. കുറഞ്ഞത് പത്തോ പതിനഞ്ചോ വര്‍ഷമെങ്കിലും വേണ്ടി വരും.

Read Also: അന്തരിച്ച നടന്‍ ഓംപുരിയുടെ പ്രേതം പ്രതികാരത്തിനായി കറങ്ങി നടക്കുന്നു..!! ഞെട്ടിക്കുന്ന വീഡിയോ..!!

Read Also: ഇവർ ആര്‍ത്തവ രക്തദാഹികള്‍..! കറുത്ത കുര്‍ബാന..! ആസ്ട്രല്‍ പ്രൊജക്ഷൻ ഞെട്ടിക്കും..!!

സർക്കാരിന് അഭിമാനിക്കാനുള്ള വക

രാജ്യത്തെ മുഴുവന്‍ പറ്റിച്ച് വിജയ് മല്യ ലണ്ടനിലേക്ക് കടന്നുകളഞ്ഞത് കേന്ദ്രസര്‍ക്കാരിന്റെ സഹായത്തോടെയാണെന്ന് നേരത്തെ തന്നെ പ്രതിപക്ഷം ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. ഒടുവില്‍ ഇന്ത്യയുടെ ആവശ്യം അനുസരിച്ച് മല്യയെ അറസ്റ്റ് ചെയ്തത് മോദി സര്‍ക്കാരിന് അഭിമാനിക്കാനുള്ള വക നല്‍കുകയും ചെയ്തു.

തിരിച്ചെത്തിക്കുക എളുപ്പമല്ല

എന്നാല്‍ മല്യയെ ഇന്ത്യയിലെത്തിക്കുക എന്നത് മോദിക്ക് അത്ര എളുപ്പമല്ലെന്നാണ് നിയമവിദഗ്ദര്‍ പറയുന്നത്. ലണ്ടനില്‍ നിന്നും മല്യയെ ഇന്ത്യയ്ക്ക് കൈമാറുന്നതുമായി ബന്ധപ്പെട്ട നിയമനടപടികള്‍ വര്‍ഷങ്ങളോളം നീളാനാണ് സാധ്യത. അത് പത്തോ പതിനഞ്ചോ വര്‍ഷങ്ങളോളം നീണ്ടേക്കാം.

മല്യയ്ക്ക് അവസരങ്ങൾ നിരവധി

കുറ്റവാലികളെ കൈമാറുന്നതുമായി ബന്ധപ്പെട്ട് 1992ല്‍ ഇന്ത്യയും ബ്രിട്ടനും തമ്മില്‍ ഒരു ഉടമ്പടി ഒപ്പിട്ടിരുന്നു. അന്ന് മുതല്‍ ഇന്ന് വരെ അത്തരം ഒരു കൈമാറ്റം മാത്രമേ നടന്നിട്ടുള്ളൂ. വിനുഭായ് പട്ടേലിന്റേത്. പട്ടേല്‍ കൈമാറ്റത്തെ ചോദ്യം ചെയ്യുകയുണ്ടായില്ല. മല്യയ്ക്ക് മുന്നില്‍ അവസരങ്ങള്‍ നിരവധിയാണ്.

അടുത്ത മാസം തുടങ്ങും

മെയ് 17നാണ് കൈമാറ്റം സംബന്ധിച്ച നിയമനടപടികള്‍ കോടതിയില്‍ തുടങ്ങുക. ഇത് ഒരു വര്‍ഷത്തോളം നീളാനാണ് സാധ്യത. തോറ്റാല്‍ മല്യയ്ക്ക് അപ്പീലുമായി ബ്രിട്ടീഷ് ഹൈക്കോടതിയെ സമീപിക്കാം. അവിടെയും തോറ്റാല്‍ ബ്രിട്ടീഷ് ലോ സെക്രട്ടറിയെ സമീപിക്കാം.

കേസുകൾ തെളിയിക്കണം

ലോ സെക്രട്ടറിയില്‍ നിന്നുള്ള തീരുമാനവും പ്രതികൂലമാണെങ്കില്‍ ബ്രിട്ടനിലെ സുപ്രീം കോടതിയെയും മല്യയ്ക്ക് സമീപിക്കാം. മല്യയ്‌ക്കെതിരെ നിരവധി കേസുകളാണ് ഇന്ത്യയിലുള്ളത്. ഇവയൊക്കെ ബ്രിട്ടീഷ് അതോറിറ്റികളെ വിശ്വസിപ്പിക്കാന്‍ ഇന്ത്യയ്ക്ക് സാധിക്കേണ്ടതുമുണ്ട്.

മനുഷ്യാവകാശം പ്രശ്നം

മല്യയുടെ കൈമാറ്റവുമായി ബന്ധപ്പെട്ട് ആദ്യം നേരിടേണ്ടി വരുന്ന വെല്ലുവിളി മനുഷ്യാവകാശവുമായി ബന്ധപ്പെട്ടാണ്. മനുഷ്യാവകാശത്തെ ഹനിക്കുന്നതായി ഒന്നുമില്ലെന്ന് ബ്രിട്ടീഷ് കോടതികളെ ഇന്ത്യ ധരിപ്പിക്കേണ്ടി വരും. മാത്രമല്ല മല്യയ്‌ക്കെതിരെ രാഷ്ട്രീയ വൈരാഗ്യമൊന്നുമില്ലെന്നും ബ്രിട്ടന് മുന്നില്‍ ഇന്ത്യ തെളിയിക്കേണ്ടി വരും. എല്ലാ നിയമനടപടികള്‍ക്കുമായി വര്‍ഷങ്ങളെടുക്കുമെന്ന് സാരം.

English summary
It may take more than ten years for the extradiction of Vijay malya to India
Please Wait while comments are loading...