Get Updates
Get notified of breaking news, exclusive insights, and must-see stories!

പവാറിന് ഉഗ്രന്‍ പൂട്ട്; 1000 കോടിയുടെ ആസ്തി പിടിച്ചു; കേന്ദ്രം പക വീട്ടുന്നുവെന്ന് എന്‍സിപി

മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എന്‍സിപി നേതാവുമായ അജിത് പവാറുമായി ബന്ധമുള്ള 1000 കോടിയുടെ ആസ്തി ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു. നരിമാന്‍ പോയന്റിലെ നിര്‍മല്‍ ടവര്‍, പഞ്ചസാര ഫാക്ടറി, റിസോട്ട് എന്നിവ ഉള്‍പ്പെടെ 5 ആസ്തികളാണ് കേന്ദ്ര അന്വേഷണ ഏജന്‍സി കണ്ടുകെട്ടിയത്. ബിനാമി പേരുകളില്‍ നടത്തിയിരുന്ന സ്ഥാപനങ്ങളാണ് പിടിച്ചതെന്നും അജിത് പവാറും കുടുംബവുമാണ് ഇതിന്റെ പിന്നിലുള്ളതെന്നും ആദായ നികുതി വകുപ്പ് പറയുന്നു. ബിനാമി ഇടപാടുകള്‍ക്കെതിരായ നിയമ പ്രകാരമാണ് നടപടി. നിയമവിരുദ്ധമായ വഴിയിലാണ് ഈ ആസ്തികള്‍ വാങ്ങിയിട്ടുള്ളതെന്നും അന്വേഷണ ഏജന്‍സി പറയുന്നു.

അജിത് പവാറിന്റെ സഹോദരിമാരുടെ വീടുകളിലും കമ്പനികളിലും ആദായ നികുതി വകുപ്പ് ദിവസങ്ങള്‍ക്ക് മുമ്പ് റെയ്ഡ് നടത്തിയിരുന്നു. തൊട്ടുപിന്നാലെ പ്രതികരണവുമായി അജിത് പവാര്‍ രംഗത്തുവരികയും ചെയ്തു. എനിക്ക് ബന്ധമുള്ള എല്ലാ സ്ഥാപനങ്ങളും കൃത്യമായി നികുതി അടയ്ക്കുന്നുണ്ട് എന്നായിരുന്നു അജിത് പവാറിന്റെ പ്രതികരണം. എല്ലാ വര്‍ഷവും നികുതി അടയ്ക്കുന്നുണ്ട്. ധനമന്ത്രിയായ ശേഷം ഞാന്‍ സാമ്പത്തിക കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്താറുണ്ട്. തന്റെ സഹോദരിമാര്‍ക്ക് ബന്ധമുള്ള സ്ഥലങ്ങളില്‍ റെയ്ഡ് നടന്നതില്‍ ഞാന്‍ അസ്വസ്ഥനാണ്. അജിത് പവാറിന്റെ ബന്ധുക്കളുടെ വീട്ടില്‍ റെയ്ഡ് നടത്തുമ്പോള്‍ ജനങ്ങള്‍ തെറ്റിദ്ധരിക്കാനിടയുണ്ട്. അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്യുകയാണെന്നും അജിത് പവാര്‍ പരഞ്ഞു.

a

എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരദ് പവാറിന്റെ അനന്തരവനാണ് അജിത് പവാര്‍. ബിജെപിക്കെതിരെ കടുത്ത ഭാഷയിലാണ് ശരദ് പവാര്‍ രംഗത്തുവന്നത്. അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്യുകയാണ് കേന്ദ്ര സര്‍ക്കാര്‍ എന്ന് അദ്ദേഹം ആരോപിച്ചു. ഇത്തരം റെയ്ഡുകളെ ഭയക്കുന്നില്ല. മഹാരാഷ്ട്ര തിരഞ്ഞെടുപ്പിന് മുമ്പ് എനിക്കും വന്നിരുന്നു ഇഡി നോട്ടീസ്. ബാങ്കില്‍ നിന്ന് വായ്പ എടുക്കുകയോ മറ്റു സാമ്പത്തിക ഇടപാടുകള്‍ നടത്തുകയോ ചെയ്തിരുന്നില്ല. എന്നിട്ടും എനിക്ക് നോട്ടീസ് അയച്ചു. പക്ഷേ, മഹാരാഷ്ട്ര അവരെ ഒരു പാഠം പഠിപ്പിച്ചു. അജിത് പവാറിന്റെ കാര്യത്തിലും അതുതന്നെ സംഭവിക്കുമെന്നും ശരദ് പവാര്‍ പറഞ്ഞു.

ഉത്തര്‍ പ്രദേശിലെ ലഖീംപൂര്‍ ഖേരിയില്‍ ബിജെപി നേതാക്കളുടെ വാഹനം ഇടിച്ച് കര്‍ഷകര്‍ കൊല്ലപ്പെട്ടത് വലിയ വിവാദമായിരുന്നു. വിഷയത്തില്‍ ബിജെപിക്കെതിരെ കടുത്ത ഭാഷയിലാണ് ശരദ് പവാര്‍ പ്രതികരിച്ചത്. ഇതാണ് തനിക്കും ബന്ധപ്പെട്ടവര്‍ക്കുമെതിരെ റെയ്ഡ് നടക്കാന്‍ കാരണമെന്ന് ശരദ് പവാര്‍ ആരോപിക്കുന്നു. മഹാരാഷ്ട്ര നിമയസഭാ തിരഞ്ഞെടുപ്പ് ഫലം വന്ന വേളയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട പേരാണ് അജിത് പവാറിന്റെത്. ബിജെപിയുമായി ചേര്‍ന്ന് മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അദ്ദേഹം ശ്രമിച്ചിരുന്നു. എന്നാല്‍ എന്‍സിപി നേതൃത്വം നിരന്തരമായി ബന്ധപ്പെട്ട് പിന്തിരിപ്പിക്കുകയാണ് ചെയ്തത്. കേന്ദ്ര അന്വേഷണ ഏജന്‍സികളെ ഭയന്നാണ് അജിത് പവാര്‍ ബിജെപിക്കൊപ്പം പോയത് എന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ വിമര്‍ശിച്ചിരുന്നു. പിന്നീട് ബിജെപി ബന്ധം ഒഴിവാക്കിയ അജിത് പവാര്‍ മഹാ സഖ്യത്തില്‍ ചേരുകയും ഉപമുഖ്യമന്ത്രിയാകുകയും ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+