കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാകിസ്താന്‍ ഇതെന്ത് ഭാവിച്ചാ?അതിര്‍ത്തിയിലെ വെടിവയ്പ്പില്‍ മരണം ആറായി

Google Oneindia Malayalam News

ശ്രീനഗര്‍: ജമ്മു കശ്മീരിലെ പൂഞ്ച് സെക്ടറില്‍ അതിര്‍ത്തി പോസ്റ്റുകള്‍ക്ക് നേരെ പാക് സൈന്യം നടത്തിയ വെടിവയ്പ്പില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം ആറായി.രാജ്യം സ്വാതന്ത്ര്യദിനം ആഘോഷിയ്ക്കുന്ന വേളയിലായിരുന്നു പാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാര് ലംഘിച്ച് അതിര്‍ത്തിയില്‍ വെടിവയ്പ്പ് നടതത്തിയത്.

ഓഗസ്റ്റ് പതിനഞ്ചിന് മാത്രം മൂന്ന് തവണയാണ് പാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്. ഞായറാഴ്ച പുലര്‍ച്ചെ പാക്‌ സൈന്യം നടത്തിയ വെടിവയ്പ്പില്‍ ഒരു സ്ത്രീ കൊല്ലപ്പെട്ടതോടെയാണ് മരണം ആറായത്. രാവിലെ ഏഴ് മണിയോടെയാണ് പാകിസ്താന്‍ വെടിയ്പ്പ് തുടങ്ങിയത്. ആറ് ഗ്രാമീണര്‍ കൊല്ലപ്പെട്ടു. 20 ല്‍ അധികം പേര്‍ക്ക് പരിക്കേറ്റു.

BSF

കഴിഞ്ഞ ദിവസം പാകിസ്താന്‍ നടത്തിയ വെടിവയ്പ്പില്‍ ഇന്ത്യന്‍ സൈന്യം ശക്തമായ രീതിയില്‍ പ്രത്യാക്രമണം നടത്തിയിരുന്നു. രൂക്ഷമായ വെടിവയ്പ്പിനെത്തുടര്‍ന്ന് പാക് റേഞ്ചര്‍മാര്‍ പിന്‍വാങ്ങി. പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് ആശംസകള്‍ അര്‍പ്പിച്ച് സന്ദേശമയച്ചതിന് പിന്നാലെയാണ് കഴിഞ്ഞ ദിവസം അതിര്‍ത്തിയില്‍ വെടിവയ്പ്പുണ്ടായത്. വെടിവയ്പ്പ് രൂക്ഷമായതോടെ മേഖലയിലെ ജനങ്ങള്‍ താമസം മാറാന്‍ നിര്‍ബന്ധിതരായി. ഇത്തവണ സ്വാതന്ത്ര്യ ദിനത്തില്‍ അതിര്‍ത്തിയില്‍ മധുരം കൈമാറിയില്ല.

English summary
Jammu and Kashmir: One more dead in Pak firing along LoC, toll rises to six
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X