കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യത്തിന്റെ 14ാം ഉപരാഷ്ട്രപതിയായി ജഗ്ദീപ് ധന്‍കര്‍; 528 വോട്ടുകള്‍, 200 തികയ്ക്കാനാകാതെ പ്രതിപക്ഷം

Google Oneindia Malayalam News

ദില്ല: രാജ്യത്തിന്റെ 14ാം ഉപരാഷ്ട്രപതിയായി ജഗ്ദീപ് ധന്‍കറിനെ തിരഞ്ഞെടുത്തു. 528 വോട്ട് സ്വന്തമാക്കിയാണ് ധന്‍കര്‍ ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് എത്തുന്നത്. എന്നാല്‍ 200 വോട്ടുകള്‍ പോലും പ്രതിപക്ഷത്തിന് തികയ്ക്കാനായില്ല. പ്രതിപക്ഷ സ്ഥാനാര്‍ത്ഥി മാര്‍ഗരറ്റ് ആല്‍വയ്ക്ക് 182 വോട്ടുകളാണ് നേടാന്‍ കഴിഞ്ഞത്.

അമ്മയോളം വളര്‍ന്നു'; മകനൊപ്പമുള്ള ചിത്രങ്ങളുമായി നവ്യ, ക്യൂട്ടായിട്ടുണ്ടെന്ന് ആരാധകര്‍

india

ഉപരാഷ്ട്രപതിയായി ജഗ്ദീപ് ധൻകറിനെ പ്രഖ്യാപിച്ചതിന് പിന്നാലെ രാജസ്ഥാനിലെ ജുന്‍ജുനുവില്‍ ആഘോഷങ്ങള്‍ ആരംഭിച്ചു. രാജസ്ഥാനിലെ ജുന്‍ജുന്‍ സ്വദേശിയാണ് ധന്‍കര്‍. ഇന്ത്യയുടെ അടുത്ത ഉപരാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ട ജഗ്ദീപ് ധൻകറിനെ കാണാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി 11 അക്ബര്‍ റോഡിലെത്തും.

 'ദിലീപിനെ സംബന്ധിച്ച് ഇതൊരു വിജയമോ, ആഹ്ലാദിക്കാനുള്ള വകയോ ഒന്നുമല്ല..' ശ്രീജിത്ത് പെരുമന പറയുന്നു 'ദിലീപിനെ സംബന്ധിച്ച് ഇതൊരു വിജയമോ, ആഹ്ലാദിക്കാനുള്ള വകയോ ഒന്നുമല്ല..' ശ്രീജിത്ത് പെരുമന പറയുന്നു

ഉപരാഷ്ട്രപതിയായി തിരഞ്ഞെടുത്തതിന് പിന്നാലെ ധന്‍കറിനെ അഭിനന്ദിച്ച് ബി ജെ പി നേതാക്കളും കേന്ദ്ര മന്ത്രിമാരും രംഗത്തെത്തി. ജഗ്ദീപ് ധന്‍കറിനെ കാണാന്‍ ബി ജെ പി അധ്യക്ഷന്‍ ജെപി നദ്ദ 11 അക്ബര്‍ റോഡിലെത്തി. ജഗ്ദീപ് ധന്‍കറിനെ അഭിനന്ദിച്ച് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് ചൗഹാന്‍, കേന്ദ്ര മന്ത്രി രാജ്‌നാഥ് സിംഗും രംഗത്തെത്തി. ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ വിജയിച്ച ശ്രീ ജഗ്ദീപ് ധന്‍കറിന് അഭിനന്ദനങ്ങള്‍. അദ്ദേഹത്തിന്റെ സുദീര്‍ഘമായ പൊതുജീവിതവും വിശാലമായ അനുഭവപരിചയവും ജനങ്ങളുടെ പ്രശ്നങ്ങളെക്കുറിച്ചുള്ള ആഴത്തിലുള്ള ധാരണയും തീര്‍ച്ചയായും രാജ്യത്തിന് ഗുണം ചെയ്യുമെന്ന് രാജ്‌നാഥ് സിംഗ് പറഞ്ഞു.

വോട്ട് ചെയ്ത് വിജയിപ്പിക്കുന്നത് വനിതകളെ, എന്നാല്‍ സത്യപ്രതിജ്ഞ ചെയ്യുന്നതോ; മധ്യപ്രദേശില്‍ സംഭവിച്ചത്വോട്ട് ചെയ്ത് വിജയിപ്പിക്കുന്നത് വനിതകളെ, എന്നാല്‍ സത്യപ്രതിജ്ഞ ചെയ്യുന്നതോ; മധ്യപ്രദേശില്‍ സംഭവിച്ചത്

ഇന്ന് നടന്ന വോട്ടെടുപ്പില്‍ ബി ജെ പിയുടെ നേതൃത്വത്തിലുള്ള എന്‍ ഡി എ സ്ഥാനാര്‍ത്ഥി 528 വോട്ടുകള്‍ നേടിയാണ് വിജയിച്ചത്. ആകെയുള്ള 780 ഇലക്ടര്‍മാരില്‍ 725 പേര്‍ വോട്ട് രേഖപ്പെടുത്തിയെങ്കിലും 15 വോട്ടുകള്‍ അസാധുവായതായി വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ റിട്ടേണിംഗ് ഓഫീസര്‍ പറഞ്ഞു. സാധുവായ എല്ലാ വോട്ടുകളിലും 74.36 ശതമാനം ധന്‍കറിന് ലഭിച്ചു. 1997 ന് ശേഷം നടന്ന കഴിഞ്ഞ ആറ് വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പുകളില്‍ ഏറ്റവും കൂടുതല്‍ വിജയിച്ച ഭൂരിപക്ഷം ധന്‍കറിനാണ്.

വിജയത്തില്‍ ധന്‍കറിനെ മാര്‍ഗരറ്റ് ആല്‍വ അഭിനന്ദിച്ചു. ഈ തിരഞ്ഞെടുപ്പില്‍ തനിക്ക് വോട്ട് ചെയ്ത പ്രതിപക്ഷ നേതാക്കള്‍ക്കും വിവിധ പാര്‍ട്ടികളിലെ എംപിമാര്‍ക്കും അവര്‍ നന്ദി പറഞ്ഞു. ഈ തിരഞ്ഞെടുപ്പ് കഴിഞ്ഞു. നമ്മുടെ ഭരണഘടന സംരക്ഷിക്കുന്നതിനും ജനാധിപത്യം ശക്തിപ്പെടുത്തുന്നതിനും പാര്‍ലമെന്റിന്റെ അന്തസ്സ് വീണ്ടെടുക്കുന്നതിനുമുള്ള പോരാട്ടം തുടരുമെന്നും അവര്‍ വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി അധ്യക്ഷന്‍ ജെപി നദ്ദയും ഉപരാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ട ധന്‍കറിനെ അഭിനന്ദിക്കാന്‍ എത്തി.

English summary
Jagdeep Dhankar as elected the 14th Vice President of india with 528 votes
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X