ബൈപാസ് സർജറിക്ക് പച്ചക്കറി മുറിക്കുന്ന കത്തി ഉപയോഗിക്കരുത്: പ്രതിപക്ഷത്തെ വിമർശിച്ച് ജഗദീപ് ധന്‍കർ
ഡല്‍ഹി: തനിക്കെതിരായ പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയത്തെ പരിഹസിച്ച് രാജ്യസഭാ ചെയർപേഴ്‌സൺ ജഗദീപ് ധന്‍കർ. "ബൈപാസ് സർജറിക്ക് ഒരിക്കലും പച്ചക്കറി മുറിക്കാനുള്ള കത്തി ഉപയോഗിക്കരുത്" എന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. "ഉപരാഷ്ട്രപതിക്കെതിരെയുള്ള നോട്ടീസ് നോക്കൂ. അത് കണ്ടാല്‍ നിങ്ങൾ ഞെട്ടിപ്പോകും. മുൻ പ്രധാനമന്ത്രി ചന്ദ്ര ശേഖർജി ഒരിക്കൽ പറഞ്ഞിട്ടുണ്ട് ' ബൈപാസ് സർജറിക്ക് ഒരിക്കലും പച്ചക്കറി മുറിക്കാനുള്ള കത്തി ഉപയോഗിക്കരുത്" ജഗദീപ് ധന്‍കർ പറഞ്ഞു. അവിശ്വാസ പ്രമേയ നോട്ടീസ് തള്ളിയതിന് ശേഷമുള്ള ജഗദീപ് ധന്‍കറിന്റെ ആദ്യ പ്രതികരണം കൂടിയായാണ് ഇത്.
"ആ നോട്ടീസ് പച്ചക്കറി മുറിക്കാനുള്ള കത്തി പോലുമായിരുന്നില്ല. അത് തുരുമ്പെടുത്തിരുന്നു. അവർക്ക് തിടുക്കമായിരുന്നു. അത് വായിച്ചപ്പോൾ ഞാൻ ഞെട്ടിപ്പോയി. എന്നാൽ എന്നെ കൂടുതൽ ആശ്ചര്യപ്പെടുത്തിയത് നിങ്ങളാരും ഇത് വായിച്ചില്ല എന്നതാണ്. ഉണ്ടായിരുന്നെങ്കിൽ.. നിങ്ങൾ ദിവസങ്ങളോളം ഉറങ്ങില്ലായിരുന്നു" വനിത മാധ്യമപ്രവർത്തകരുടെ യോഗത്തില്‍ പങ്കെടുത്തുകൊണ്ട് രാജ്യസഭ ഉപാധ്യക്ഷന്‍ പറഞ്ഞു.

സോണിയാഗാന്ധി-ജോർജ് സോറോസ് വിഷയത്തിൽ ബി ജെ പി എംപിമാരുടെ ആരോപണങ്ങളോട് പ്രതികരിക്കാൻ തങ്ങളുടെ എം പിമാർക്ക് ധൻഖർ സമയം നിഷേധിച്ചെന്ന് ആരോപിച്ചായിരുന്നു കോൺഗ്രസ് അവിശ്വാസ പ്രമേയ നോട്ടീസ് നല്‍കിയത്. എന്നാല്‍ 14 ദിവസം മുൻകൂറായി നൽകണമെന്ന ചട്ടം പാലിച്ചില്ല, നോട്ടീസിൽ ധൻകറുടെ പേര് തെറ്റിച്ചു തുടങ്ങിയ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി അവിശ്വാസ പ്രമേയ നോട്ടീസ് രാജ്യസഭാ സെക്രട്ടേറിയറ്റ് തള്ളുകയായിരുന്നു.
രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ ഉയർന്ന ഭരണഘടനാ പദവി വഹിക്കുന്ന വ്യക്തിക്കെതിരെ തെറ്റായ ആഖ്യാനം സൃഷ്ടിക്കുന്നതാണ് കോണ്‍ഗ്രസിന്റെ പ്രമേയമെന്നും രാജ്യസഭാ ഉപാദ്ധ്യക്ഷൻ ഹരിവംശ് ചൂണ്ടിക്കാട്ടിയിരുന്നു. രാജ്യസഭയുടെ ചരിത്രത്തിൽ ആദ്യമായി ചെയർമാനെ നീക്കാനായി നല്‍കിയ പ്രമേയത്തില്‍ 60 പ്രതിപക്ഷ എംപിമാരായിരുന്നു ഒപ്പുവെച്ചത്.
എന്നാല്‍ രാജ്യസഭ അധ്യക്ഷനെതിരായ വിമർശനം കോണ്‍ഗ്രസ് ഇപ്പോഴും തുടരുകയാണ്. ജഗദീപ് ധൻഖറിനെ ഉപരിസഭയിലെ "ഏറ്റവും വലിയ തടസ്സം" എന്നാണ് എ ഐ സി സി ജനറല്‍ സെക്രട്ടറി മല്ലികാർജുൻ ഖാർഗെ അടുത്തിടെ വിശേഷിപ്പിച്ചത്. രാജ്യസഭ ഉപാധ്യക്ഷന്റെ പ്രവർത്തനങ്ങൾ "ഇന്ത്യയുടെ അന്തസ്സിനെ വ്രണപ്പെടുത്തി. കഴിഞ്ഞ മൂന്ന് വർഷമായി, നിർണായക വിഷയങ്ങൾ ഉന്നയിക്കാൻ അദ്ദേഹം ഞങ്ങൾക്ക് സമയമോ സ്ഥലമോ നൽകിയില്ല," മല്ലികാർജുൻ ഖാർഗെ അഭിപ്രായപ്പെട്ടു.
-
'ഞാൻ സംഘിയായത് കൊണ്ട് മുസ്ലീം സംഘടനകൾ പിന്തുണയ്ക്കില്ലെന്ന് പറഞ്ഞു';കോണ്‍ഗ്രസിനെതിരെ അഖിൽ മാരാർ -
സ്വര്‍ണം വന്‍തോതില്‍ ഒഴുകും; അമേരിക്ക ഇളവ് പ്രഖ്യാപിച്ചു, യുഎഇ, തുര്‍ക്കി എന്നിവര്‍ക്ക് നേട്ടം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം












Click it and Unblock the Notifications