ശശികലയെ ഞെട്ടിച്ച തീപ്പൊരി...!! ചിന്നമ്മയുടെ സുഖവാസം പൊളിച്ച് കയ്യില്‍ കൊടുത്തു..!

  • By: Anamika
Subscribe to Oneindia Malayalam

ചെന്നൈ: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ പരപ്പന അഗ്രഹാര ജയിലില്‍ കഴിയുകയാണ് അണ്ണാഡിഎകെ നേതാവ് വികെ ശശികല. ചിന്നമ്മ ജയിലില്‍ ആണെങ്കിലും സുഖവാസത്തിലാണ് എന്നാണ് പുറത്ത് വന്നിരിക്കുന്ന വിവരം. ശശികലയുടെ സുഖവാസം സംബന്ധിച്ച റിപ്പോര്‍ട്ട് തയ്യാറാക്കിയ ഡിഐജി ഡി രൂപ ഐപിഎസ്സ് ആള് പുലിയാണ്. ശശികലയുടെ ജയിലിലെ രാജകീയ ജീവിതം വിവാദമായെങ്കിലും രൂപ ഐപിഎസ് നിലപാടില്‍ ഉറച്ച് നില്‍ക്കുകയായിരുന്നു.

ദിലീപിന് പിന്നാലെ അജു വര്‍ഗീസും..!! അജുവിനെ അറസ്റ്റ് ചെയ്യും..?? കുറ്റം സമ്മതിച്ചു..!!

നടിയെ ആക്രമിക്കാൻ ക്വട്ടേഷൻ നൽകിയ മാഡം ! ആ വില്ലൻ കഥാപാത്രം ആരെന്ന് വെളിപ്പെടുത്തി പോലീസ് ! ഞെട്ടും!

ജയിലിലെ സുഖജീവിതം

ജയിലിലെ സുഖജീവിതം

കര്‍ണാടകത്തിലെ ദേവങ്കരെയില്‍ നിന്നുള്ള ഐപിഎസ് ഓഫീസറായ രൂപയാണ് ശശികലയുടെ ജയിലിലെ സുഖജീവിതം സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കിയത്. പരപ്പന അഗ്രഹാര ജയില്‍ സന്ദര്‍ശിച്ച ശേഷമാണ് ഡിഐജി റിപ്പോര്‍ട്ട് നല്‍കിയത്.

രൂപ ഉറച്ച് തന്നെ

രൂപ ഉറച്ച് തന്നെ

സംഭവം വിവാദമായപ്പോഴും ഉറച്ച് തന്നെ നില്‍ക്കുകയാണ് രൂപ. രൂപ ഐപിഎസ് ചില്ലറക്കാരിയല്ല. രണ്ടായിരത്തില്‍ 43ാം റാങ്കോട് കൂടിയാണ് രൂപ ഐപിഎസ് പരീക്ഷ പാസ്സായത്. ഷാര്‍പ്പ് ഷൂട്ടറെന്ന നിലയിലും പേരെടുത്തു.

പോലീസ് മെഡൽ നേടി

പോലീസ് മെഡൽ നേടി

2016ല്‍ രാഷ്ട്രപതിയില്‍ നിന്നും പോലീസ് മെഡല്‍ സ്വന്തമാക്കിയ മിടുക്കി. കാക്കിക്കുള്ളിലെ കലാകാരി കൂടിയാണ് ഈ ഓഫീസർ. ഭരതനാട്യം കലാകാരിയും ഹിന്ദുസ്ഥാനി സംഗീതത്തില്‍ അഗ്രഗണ്യയുമാണ് രൂപ.

തീപ്പൊരി തന്നെ

തീപ്പൊരി തന്നെ

കലാപക്കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട മധ്യപ്രദേശ് മുഖ്യമന്ത്രി ആയിരുന്ന ഉമാഭാരതിയെ അറസ്റ്റ് ചെയ്ത ചങ്കൂറ്റമുള്ള ഓഫീസര്‍. ബെംഗളൂരു ഡിസിപി ആയിരുന്ന കാലത്ത് വിഐപികള്‍ക്കുള്ള അകമ്പടി പോലീസുകാരെ പിന്‍വലിച്ചും രൂപ വാര്‍ത്തകളിലെ താരമായി.

വെറും പോലീസ് അല്ല

വെറും പോലീസ് അല്ല

കര്‍ണാടക മുന്‍മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയ്ക്ക് അനുമതിയില്ലാതെ അകമ്പടി സേവിച്ച പോലീസ് വാഹനങ്ങള്‍ തിരിച്ച് വിളിച്ചും രൂപ താന്‍ വെറുമൊരു പൊലീസുകാരി അല്ലെന്ന് അടിവരയിട്ടുറപ്പിച്ചു. ഇപ്പോഴിതാ ശശികലയ്‌ക്കെതിരായ റിപ്പോര്‍ട്ടും രൂപയെ താരമാക്കിയിരിക്കുന്നു.

ഡിജിപി പ്രതിക്കൂട്ടിൽ

ഡിജിപി പ്രതിക്കൂട്ടിൽ

കര്‍ണാടക ഡിജിപി സത്യനാരായണ റാവുവിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നതാണ് രൂപയുടെ റിപ്പോര്‍ട്ട്. ശശികലയ്ക്ക് അടുക്കള അടക്കമുള്ള സൗകര്യങ്ങള്‍ ഒരുക്കിയത് റാവുവും ചേര്‍ന്നാണെന്നാണ് റിപ്പോര്‍ട്ടിലെ ആരോപണം.

രണ്ട് കോടി കൈക്കൂലി

രണ്ട് കോടി കൈക്കൂലി

ഡിജിപി അടക്കമുള്ളവര്‍ക്ക് ഇതിനായി രണ്ട് കോടി രൂപ ശശികല കൈക്കൂലിയായി നല്‍കി. ഇതേക്കുറിച്ച് അന്വേഷിക്കണമെന്നും രൂപ റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നു. എന്നാല്‍ ഡിജിപി സത്യനാരായണ റാവു റിപ്പോര്‍ട്ട് തള്ളുകയും രൂപയോട് തെളിവ് ആവശ്യപ്പെടുകയും ചെയ്തിരിക്കുകയാണ്.

English summary
D Roopa, an IPS officer from Davangere, Karnataka exposed the sham running in the Bengaluru Parappana Agrahara Central jail
Please Wait while comments are loading...