Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രമുഖ തമിഴ് നടന്‍ ജി മാരിമുത്തു അന്തരിച്ചു, സീരിയലിന് ഡബ്ബ് ചെയ്യുന്നതിനിടെ വിയോഗം

ചെന്നൈ: പ്രമുഖ തമിഴ് നടനും, സംവിധായകനുമായ ജി മാരിമുത്തു അന്തരിച്ചു. തമിഴില്‍ മികച്ച വേഷങ്ങള്‍ ചെയ്ത് പ്രേക്ഷകരെ കൈയ്യിലെടുത്ത നടനായിരുന്നു അദ്ദേഹം. 57 വയസ്സായിരുന്നു അദ്ദേഹത്തിന്. രജനീകാന്തിന്റെ ജയിലറിലാണ് അദ്ദേഹ അവസാമായി സ്‌ക്രീനിലെത്തിയത്. പരിയെറും പെരുമാളിലെ വേഷവും ശ്രദ്ധിക്കപ്പെട്ടിരുന്നു.

ചെന്നൈയില്‍ വെച്ചായിരുന്നു അന്ത്യം. ടിവി സീരീയലിന് വേണ്ടി സ്വന്തം ശബ്ദത്തില്‍ ഡബ്ബ് ചെയ്യുന്നതിനിടെ മാരിമുത്തുവിന് ഹൃദയാഘാതം അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് വടപളനിയിലുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.ഭാഗ്യലക്ഷ്മിയാണ് മാരിമുത്തുവിന്റെ ഭാര്യ. അഖിലന്‍, ഐശ്വര്യ എന്നിവരാണ് മക്കള്‍.

marimuthu-jailer-actor

തേനിയിലെ വാരുസനാട്ടില്‍ നിന്നാണ് മാരിമുത്തു സിനിമിയിലേക്ക് എത്തിയത്. ദീര്‍ഘകാലമായി തമിഴ് സിനിമയില്‍ അദ്ദേഹത്തിന്റെ സാന്നിധ്യമുണ്ടായിരുന്നു. സംവിധായകനായും അദ്ദേഹം തിളങ്ങിയിരുന്നു. കണ്ണും കണ്ണും, പുലിവാല്‍ എന്നിവ അദ്ദേഹം സംവിധാനം ചെയ്ത ചിത്രമാണ്. മണിരത്‌നം, സീമാന്‍, വസന്ത്, എസ്‌ജെ സൂര്യ എന്നിവരുടെ അസിസ്റ്റന്റായി അദ്ദേഹം നേരത്തെ പ്രവര്‍ത്തിച്ചിരുന്നു.

സംവിധായകനും നടനുമായ രാജ്കിരണിനൊപ്പവും അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു. അരമനൈക്കിളി, എല്ലാമൈ എന്‍ രാസാതാന്‍ തുടങ്ങിയ ചിത്രങ്ങളില്‍ അദ്ദേഹം അസിസ്റ്റന്റായിരുന്നു. മാരിമുത്തുവിന്റെ മൃതദേഹം അദ്ദേഹത്തിന്റെ ജന്മസ്ഥലമായ പസുമലൈതെരിയില്‍ അടക്കം ചെയ്യും. ചെന്നൈയില്‍ അതിന് മുമ്പ് പൊതുദര്‍ശനമുണ്ടാവും.

രജനീകാന്ത് അദ്ദേഹത്തിന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി. വളരെ അത്ഭുതപ്പെടുത്തുന്ന വ്യക്തിയായിരുന്നു മാരിമുത്തു. അദ്ദേഹത്തിന്റെ മരണം ഞെട്ടിക്കുന്നു. അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ദു:ഖത്തില്‍ പങ്കുച്ചേരുന്നതായും രജനീകാന്ത് ട്വീറ്റ് ചെയ്തു. നടന്‍ പ്രസന്നയും മാരിമുത്തുവിന്റെ വിയോഗത്തില്‍ അനുശോചിച്ചു.

മാരിമുത്തുവിന്റെ രണ്ട് ചിത്രങ്ങളിലും പ്രസന്നയായിരുന്നു നായകന്‍. സഹോദരന്മാരെ പോലെയായിരുന്നു ഞങ്ങള്‍. അദ്ദേഹത്തിന്റെ ജീവിതം അത്ര നല്ല രീതിയിലായിരുന്നില്ല. എന്നാല്‍ നടനെന്ന നിലയില്‍ ഇപ്പോള്‍ അദ്ദേഹം മെച്ചപ്പെട്ട നിലയിലെത്തി. നേരത്തെ അദ്ദേഹം സിനിമയില്‍ വരേണ്ടതായിരുന്നുവെന്നും, അഗാധമായ ദു:ഖമുണ്ടെന്നും പ്രസന്ന കുറിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+