• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഈ ഫോട്ടോ എടുത്തതിന് പിന്നാലെയാണ് കല്ല് പതിച്ചത്; നോവായി ഡോക്ടര്‍ ദീപ, അവസാന ട്വീറ്റ് ഇങ്ങനെ

Google Oneindia Malayalam News

ഷിംല: പൗരന്‍മാര്‍ക്ക് പ്രവേശന അനുമതിയുള്ള ഇന്ത്യയുടെ അവസാന പോയന്റ് ഇതാണ്... ഹിമാചല്‍ പ്രദേശിലെ കിന്നോര്‍ ജില്ലയിലെ അതിര്‍ത്തി മേഖലയില്‍ നിന്നുള്ള ചിത്രങ്ങള്‍ ട്വിറ്ററില്‍ പങ്കുവച്ച് ഡോക്ടര്‍ ദീപ ശര്‍മ കുറിച്ച വാക്കുകളായിരുന്നു ഇത്. കഴിഞ്ഞ കുറച്ച് ദിവസമായി അവര്‍ ഹിമാചലിലെ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുകയായിരുന്നു.

പ്രകൃതി ഭംഗി ആസ്വാദിക്കാന്‍ ഏറെ താല്‍പ്പര്യമുള്ള ഡോക്ടറുടെ സോഷ്യല്‍ മീഡിയ പേജുകളിലെല്ലാം നല്ല ചിത്രങ്ങളാണ്. ഏറ്റവും ഒടുവിലത്തേതാണ് ഹിമാചലില്‍ നിന്നുള്ളത്. ഇന്ന് ഏവരെയും സങ്കടപ്പെടുത്തുന്നു അവരുടെ ചിത്രങ്ങള്‍. ഡോക്ടര്‍ ദീപയുടെ അപ്രതീക്ഷിത വിയോഗത്തെ കുറിച്ച്....

സൗദിയില്‍ നിന്ന് സന്തോഷ വാര്‍ത്ത; ഉംറ തീര്‍ഥാടനം ആഗസ്റ്റ് 10ന് ആരംഭിക്കും, എല്ലാവര്‍ക്കും വരാംസൗദിയില്‍ നിന്ന് സന്തോഷ വാര്‍ത്ത; ഉംറ തീര്‍ഥാടനം ആഗസ്റ്റ് 10ന് ആരംഭിക്കും, എല്ലാവര്‍ക്കും വരാം

1

ഈ ഫോട്ടോകള്‍ എടുത്ത ശേഷം വാഹനത്തില്‍ കയറിയ വേളയിലാണ് ഉരുള്‍പ്പൊട്ടലുണ്ടായതും കല്ലുകള്‍ വാഹനത്തില്‍ പതിച്ചതും. ദീപ ഉള്‍പ്പെടെ 9 പേര്‍ സംഭവ സ്ഥലത്തുവച്ചു തന്നെ മരിച്ചു. രാജസ്ഥാന്‍ തലസ്ഥാനമായ ജയ്പൂരിലെ ആയുര്‍വേദ ഡോക്ടറാണ് ദീപ ശര്‍മ. 38ാം ജന്മദിനം ആഘോഷിക്കാന്‍ ഹിമാചല്‍ പ്രദേശിലെത്തിയതായിരുന്നു അവര്‍.

2

സഹോദരന്‍ മഹേഷ് കുമാര്‍ ശര്‍മയും ആയുര്‍വേദ ഡോക്ടറാണ്. ദീപയ്ക്ക് പ്രകൃതിയോടുള്ള സ്‌നേഹവും താല്‍പ്പര്യവും അദ്ദേഹം പങ്കുവച്ചു. ടൂര്‍ പ്ലാന്‍ ചെയ്തപ്പോള്‍ തന്നെ ദീപ അതീവ സന്തോഷവതിയായിരുന്നു. പുതിയ ക്യാമറ വാങ്ങി. ഒരു സ്മാര്‍ട്ട് ഫോണും. പ്രകൃതി ദുരന്തത്തില്‍ തന്നെയാണ് സഹോദരിയുടെ മടക്കം. ഇനി അവളുടെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ- മഹേഷ് കുറിച്ചു.

3

ദീപയുടെ ട്വിറ്ററില്‍ ഹിമാചലില്‍ നിന്നുള്ള ഒരുപാട് ചിത്രങ്ങളുണ്ട്. പൗരന്‍മാര്‍ക്ക് പോകാന്‍ അനുമതിയുള്ള പരിധി ഇവിടെയാണ്. 80 കിലോമീറ്റര്‍ കൂടി കഴിഞ്ഞാല്‍ ടിബറ്റ് അതിര്‍ത്തിയിലെത്തും. തിബറ്റിനെ ചൈന നിയമവിരുദ്ധമായി കൈയ്യേറിയിരിക്കുന്നു- ദീപയുടെ അവസാന ട്വീറ്റ് ഇങ്ങനെയായിരുന്നു.

4

ദീപയുടെ സുഹൃത്തുകളില്‍ ഞെട്ടലുണ്ടാക്കിയാണ് ഡോക്ടറുടെ മരണ വാര്‍ത്ത എത്തിയത്. എല്ലാവര്‍ക്കും അപ്രതീക്ഷിതമായിരുന്നു ഇത്. ദീപയുടെ അവസാന ട്വീറ്റിന് പോലും ലൈക്കടിച്ചവരും ഇക്കൂട്ടത്തിലുണ്ടായിരുന്നു. ഹിമാചല്‍ പ്രദേശിലെ സംഗ്ല താഴ്‌വരയില്‍ ഞായറഴ്ച ഉച്ചയ്ക്ക് ശേഷമാണ് മണ്ണിടിച്ചിലുണ്ടായത്.

5

പാറകള്‍ കൂട്ടത്തോടെ വീണ് പാലം തകര്‍ന്നു. ഇതിന്റെ വീഡിയോ പുറത്തുവന്നിരുന്നു. കല്ലുകള്‍ കാറിന് മുകളില്‍ വീണതിനെ തുടര്‍ന്നാണ് ടൂറിസ്റ്റുകള്‍ മരിച്ചത്. രണ്ടു പേരുടെ നില അതീവ ഗുരുതരമാണെന്ന് കിന്നോര്‍ എസ്പി സജു റാം റാണ പറഞ്ഞു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ആശ്വാസമേകാന്‍ സാധ്യമാകുന്നതെല്ലാം ചെയ്യുമെന്ന് ഹിമാചല്‍-കേന്ദ്ര സര്‍ക്കാരുകള്‍ അറിയിച്ചു.

6

പ്രധാനമന്ത്രി നരേന്ദ്ര മോദി സംഭവത്തില്‍ ദുഃഖം രേഖപ്പെടുത്തി. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 50000 രൂപയും പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ഹിമാചല്‍ പ്രദേശില്‍ ശക്തമായ മണ്ണിടിച്ചിലിന് സാധ്യതയുണ്ട് എന്ന് സര്‍ക്കാര്‍ അടുത്തിടെ മുന്നറിയിപ്പ് നല്‍കിയിരുന്നു. വരും ദിവസങ്ങളില്‍ ശക്തമായ മഴ പെയ്യുമെന്നും പ്രവചനമുണ്ട്.

cmsvideo
  IMA gives alert of third wave of pandemic in India
  English summary
  Jaipur Ayurvedic Doctor Deepa Sharma shares Photos From Himachal Pradesh before Landslide
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X