കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആറ് ജിഹാദികളെ പോലും 'കൈകാര്യം'ചെയ്യാനായില്ല... ഇന്ത്യന്‍ സൈന്യത്തിന് ജെയ്‌ഷെയുടെ പരിഹാസം

Google Oneindia Malayalam News

പത്താന്‍കോട്: പത്താന്‍കോട് ഭീകരാക്രമണത്തെ നേരിട്ട ഇന്ത്യന്‍ സൈന്യത്തെ അപമാനിച്ചുകൊണ്ട് ജെയ്‌ഷെ മുഹമ്മദിന്റെ ഓഡിയോ സന്ദേശം. ഒരു വെബ്‌സൈറ്റിലാണ് 13 മിനിട്ട് ദൈര്‍ഘ്യമുള്ള ഓഡിയോ പ്രത്യക്ഷപ്പെട്ടത്.

ആറ് ജിഹാദികളെ പോലും കൈകാര്യം ചെയ്യാന്‍ ഇന്ത്യന്‍ സൈന്യം ബുദ്ധിമുട്ടിയെന്നാണ് പരിഹാസം. വീരമൃത്യ വരിച്ച ലെഫ്റ്റനന്റ് കേണല്‍ നിരഞ്ജന്‍ കുമാറിനേയും ഷാര്‍പ് ഷൂട്ടര്‍ ഫത്തേ സിങിനേയും അപമാനിയ്ക്കുന്നും ഉണ്ട് അവര്‍.

ഇന്ത്യന്‍ ഹെലികോപ്റ്ററുകള്‍ക്കും ടാങ്കുകള്‍ക്കും നേര്‍ക്ക് എങ്ങനെയാണ് ജിഹാദികള്‍ വെടിയുതിര്‍ത്തത് എന്ന് പോലും ഓഡിയോയില്‍ വിശദീകരിയ്ക്കുന്നു.

ആറ് ജിഹാദികളെ പോലും 'കൈകാര്യം'ചെയ്യാനായില്ല... ഇന്ത്യന്‍ സൈന്യത്തിന് ജെയ്‌ഷെയുടെ പരിഹാസം

നീണ്ട ദൗത്യം, അവരുടെ വിജയം?

നീണ്ട ദൗത്യം, അവരുടെ വിജയം?

ഭീകരരെ തുരത്താനുള്ള ഇന്ത്യയുടെ സൈനിക നീക്കം 80 മണിക്കൂര്‍ നീണ്ടു നിന്നു എന്നത് തന്നെ തങ്ങളുടെ ദൗത്യത്തിന്റെ വജയമാണെന്നാണ് ജെയ്‌ഷെ മുഹമ്മദ് ഓഡിയോയില്‍ അവകാശപ്പെടുന്നത്.

സേനയ്ക്ക് പരിഹാസം

സേനയ്ക്ക് പരിഹാസം

വെറും ആറ് ജിഹാദികളെ പോലും കൈകാര്യം ചെയ്യാന്‍ ഇന്ത്യന്‍ സേന കഷ്ടപ്പെട്ടു എന്നാണ് പരിഹാസം.

കണ്ണീരണിഞ്ഞ ഭീരുക്കള്‍

കണ്ണീരണിഞ്ഞ ഭീരുക്കള്‍

ഭീരുക്കളെ പോലെ കരഞ്ഞുകൊണ്ട് ഒരു രാജ്യം വിരല്‍ ചൂണ്ടി കുറ്റം ആരോപിയ്ക്കുന്നതാണ് പത്താന്‍കോടില്‍ കണ്ടതെന്നാണ് മറ്റൊരു പരിഹാസം. അദ്യം ആറ് തീവ്രവാദികള്‍ എന്ന് പറഞ്ഞു. പിന്നെ അത് അഞ്ചായി, നാലായി... പരിഹാസം തുടരുന്നു.

രക്ത സാക്ഷികളെ അപമാനിച്ചു

രക്ത സാക്ഷികളെ അപമാനിച്ചു

പത്താന്‍കോട് ഭീകരാക്രമണത്തില്‍ ധീരരക്തസാക്ഷികളായ ലെഫ്റ്റനന്റ് കേണല്‍ നിരഞ്ജന്‍ കുമാറിനേയും ഷാര്‍പ് ഷൂട്ടര്‍ ഫത്തേ സിങ്ങിനേയും പരിഹസിയ്ക്കാനും ജെയ്‌ഷെ മുഹമ്മദ് മറന്നില്ല.

വിശദീകരണം

വിശദീകരണം

എങ്ങനെയാണ് ഭീകരര്‍ വ്യോമ കേന്ദ്രത്തില്‍ കടന്നതെന്നും ആക്രമണം നടത്തിയതെന്നും ഓഡിയോയില്‍ വിശദീകരിയ്ക്കുന്നുണ്ട്.

വെടിവച്ച കഥകള്‍

വെടിവച്ച കഥകള്‍

ഇന്ത്യന്‍ സൈന്യത്തിന് നേര്‍ക്ക് എങ്ങനെയാണ് ഭീകരര്‍ ആക്രമണം നടത്തിയതെന്നും ഓഡിയോയില്‍ വിശദീകരിയ്ക്കുന്നു. ഹെലികോപ്റ്ററുകള്‍ക്കും ടാങ്കുകള്‍ക്ക് നേര്‍ക്ക് ഭീകരര്‍ വെടിയുതിര്‍ത്തയായും ഓഡിയോയില്‍ പറയുന്നുണ്ട്.

 ജിഹാദികള്‍ക്ക് പ്രകീര്‍ത്തനം

ജിഹാദികള്‍ക്ക് പ്രകീര്‍ത്തനം

രണ്ട് ദിവസം ഊണും ഉറക്കവും ഇല്ലാതെ, കൊടും തണുപ്പില്‍ പോരാടിയ ജിഹാദികളെ പ്രകീര്‍ത്തിയ്ക്കുന്നും ഉണ്ട്.

പാകിസ്താന് മുന്നറിയിപ്പ്

പാകിസ്താന് മുന്നറിയിപ്പ്

ഇന്ത്യ നല്‍കുന്ന തെളിവുകള്‍ അംഗീകരിയ്ക്കരുതെന്ന മുന്നറിയിപ്പ് പാകിസ്താന് നല്‍കുകയാണ് ജെയ്‌ഷെ മുഹമ്മദ്. ഇന്ത്യക്ക് മുന്നില്‍ തലകുനിയ്ക്കരുതെന്നും മുന്നറിയിപ്പ് നല്‍കുന്നു.

മൗലാന മസൂദ് അസര്‍

മൗലാന മസൂദ് അസര്‍

കാണ്ഡഹാര്‍ വിമാനറാഞ്ചല്‍ സംഭവത്തില്‍ ഇന്ത്യ വിട്ടയച്ച ഭീകരനായ മൗലാന മസൂദ് അസ്ഹര്‍ ആണ് ജെയ്‌ഷെ മുഹമ്മദിന്റെ സ്ഥാപകന്‍. മസൂദ് അസ്ഹര്‍ തന്നെയാണ് പത്താന്‍കോട് ആക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ എന്നാണ് കരുതുന്നത്.

വെബ്സൈറ്റില്‍

വെബ്സൈറ്റില്‍

അല്‍ഖലാം ഓണ്‍ലൈന്‍ എന്ന വെബ്സൈറ്റിലാണ് ഓഡിയോ പ്രത്യക്ഷപ്പെട്ടത്.

ലൈക്ക് വണ്‍ഇന്ത്യ

ലൈക്ക് വണ്‍ഇന്ത്യ

വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ ഫോളോ ട്വിറ്റര്‍

English summary
Pakistan-based terror outfit Jaish-e-Mohammad, headed by Maulana Masood Azhar, has uploaded an audio clip on a website making startling disclosures about how terrorists attacked the Pathankot airbase on January 2.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X