ജാമിയ വെടിവെയ്പ്പ്; അനുരാഗ് ഠാക്കൂര്‍ ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കള്‍ക്കെതിരെ കേസെടുക്കണമെന്ന്
ദില്ലി: ജാമിയ മിലിയ വിദ്യാര്‍ത്ഥിക്ക് നേരെയുണ്ടായ വെടിവെയ്പ്പില്‍ അക്രമിക്കൊപ്പം കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍, ബിജെപി എംപി പര്‍വേശ് വെര്‍മ എന്നിവര്‍ക്കെതിരേയും കേസെടുക്കണമെന്ന് ജാമിയ സര്‍വ്വകലാശാല അലൂംനി അസോസിയേഷന്‍ ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് അസോസിയേഷന്‍ അംഗങ്ങള്‍ സ്റ്റേഷന്‍ ഓഫീസര്‍ക്ക് കത്തയച്ചിട്ടിട്ടുണ്ട്.
ദില്ലി ഉപതിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ കടുത്ത വിദ്വേഷ പ്രസംഗങ്ങളായിരുന്നു അനുരാഗ് ഠാക്കൂറും പര്‍വേശ് വെര്‍മയുമെല്ലാം നടത്തിയിരുന്നത്. രാജ്യത്തെ ഒറ്റികൊടുക്കുന്ന രാജ്യദ്രോഹികളെ വെടിവെച്ച് കൊല്ലൂവെന്നായിരുന്നു ഠാകൂര്‍ പറഞ്ഞത്. ഇവര്‍ ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കളുടെ വിദ്വേഷ പ്രസംഗങ്ങളുടെ ഫലമാണ് വെടിവെയ്പ്പ് എന്ന് പ്രതിപക്ഷ നേതാക്കള്‍ വിമര്‍ശിച്ചിരുന്നു.

അതിനിടെ സംഭവത്തില്‍ പ്രതികരിച്ച് സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ നജ്മ അക്തര്‍ രംഗത്തെത്തി.സംഭവം നടക്കുമ്പോള്‍ പോലീസ് പ്രദേശത്ത് ഉണ്ടായിട്ടും അവര്‍ സംഭവങ്ങള്‍ നിരീക്ഷിക്കുക മാത്രമാണ് ചെയ്തതെന്ന് നജ്മ കുറ്റപ്പെടുത്തി. ഇത് തീര്‍ത്തും ദൗര്‍ഭാഗ്യകരമാണെന്നും അവര്‍ പ്രതികരിച്ചു. വെടിയെറ്റ വിദ്യാര്‍ത്ഥി ഷദബിനെ നജ്മ ആശുപത്രിയിലെത്തി സന്ദര്‍ശിച്ചു. വിദ്യാര്‍ത്ഥിയുടെ ആശുപത്രി ചെലവുകള്‍ സര്‍വ്വകലാശാല ഏറ്റെടുക്കുമെന്ന് അവര്‍ പറഞ്ഞു.
അതേസമയം വെടിവെയ്പ്പിനെതിരെ ദില്ലി പോലീസ് ഹെഡ്ക്വാര്‍ട്ടേസ് സമരക്കാര്‍ ഉപരോധിച്ചു. ഇന്നലെ രാത്രി മുതല്‍ തന്നെ സമരക്കാര്‍ ഐടിഒയ്ക്ക് സമീപമുള്ള പഴയ പോലീസ് ആസ്ഥാനത്തിന് മുന്‍പിലാണ് പ്രതിഷേധം നടത്തിയിരുന്നു. അതേസമയം പ്രതിഷേധകരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.
Recommended Video
ഇന്നലെയാണ് വിദ്യാര്‍ത്ഥികള്‍ രാജ്ഘട്ടിലേക്ക് നടത്തിയ സിഎഎ വിരുദ്ധ മാര്‍ച്ചിന് നേരെ വെടിവെയ്പ്പ് നടന്നത്. ആര്‍ക്കാണ് സ്വാതന്ത്ര്യം വേണ്ടത് താന്‍ തരാം എന്ന് ആക്രോശിച്ചുകൊണ്ടായിരുന്നു വിദ്യാര്‍ത്ഥികള്‍ക്ക് നേരെ അക്രമി വെടിയുതിര്‍ത്തത്. പിന്നീട് പ്രതിയെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. പ്രതിക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.സംഭവം ദില്ലി സ്പെഷ്യല്‍ പോലീസ് കമ്മീഷ്ണറുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കും. അതേസമയം സംഭവം നടക്കുമ്പോള്‍ പോലീസ് നോക്കിനില്‍ക്കുകയായിരുന്നുവെന്ന ആക്ഷേപം ശക്തമാണ്.












Click it and Unblock the Notifications