ജമ്മു കാശ്മീര്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ ഗിരീഷ് ചന്ദ്ര മുര്‍മ്മു രാജിവച്ചു; അടുത്ത സിഎജി ആകാന്‍ സാധ്യത
ശ്രീനഗര്‍: ജമ്മു കാശ്മീര്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ ഗിരീഷ് ചന്ദ്ര മുര്‍മ്മു രാജിവച്ചു. ഇദ്ദേഹത്തിന്റെ രാജിക്കത്ത് രാഷ്ട്രപതി രാംനാഥ് കോവിന്ദിന് അയച്ചെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ ഇക്കാര്യം മുര്‍മ്മുവോ രാഷ്ട്രപതി ഭവനോ സ്ഥിരീകരിച്ചിട്ടില്ല. അദ്ദേഹം എത്രയും പെട്ടെന്ന് സ്ഥാനം ഒഴിയുമെന്നാണ് റിപ്പോര്‍ട്ട്. ഇപ്പോള്‍ ജമ്മുവിലുള്ള മര്‍മു നാളെ തന്നെ ദില്ലിക്ക് തിരിക്കുമെന്ന് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. ബുധനാഴ്ച മുതല്‍ മുര്‍മു രാജിവച്ചെന്ന രീതിയിലുള്ള പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.

കേന്ദ്രഭരണ പ്രദേശമായ ജമ്മു കാശ്മീരിന്റെ അദ്യത്തെ ലെഫനെന്റ് ഗവര്‍ണറാണ് മുര്‍മ്മു. 2019 ഒക്്ടോബര്‍ 19നാണ് അദ്ദേഹം ഗവര്‍ണറായി ചുമതലയേറ്റത്. 1985 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ മുര്‍മ്മു ഗുജറാത്ത് കാഡറിലായിരുന്നു. ഗവര്‍ണറായി ചുമതലയേല്‍ക്കുന്നതിന് മുമ്പ് അദ്ദേഹം ധനമന്ത്രാലയത്തിലെ എക്സപെന്റിച്ചര്‍ സെക്രട്ടറി ആയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് അദ്ദേഹത്തിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.
Recommended Video
അതേസമയം, ഈ ആഴ്ച വിരമിക്കുന്ന കണ്ട്രോളര് ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ സ്ഥാനത്ത് നിന്ന് വിരമിക്കുന്ന രാജീവ് മെഹര്‍ഷിയുടെ പിന്‍ഗാമിയാകാനാണ് മുര്‍മു രാജിവയ്ക്കുന്നതെന്ന സൂചനകളും പുറത്തുവരുന്നുണ്ട്. എന്‍ഡിടിവിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേസമയം, നോര്‍ത്തേണ്‍ കമാന്‍ഡിലെ ആര്‍മി കമാന്‍ഡര്‍ മുര്‍മുവിനെ സന്ദര്‍ശിക്കുകയും കേന്ദ്രഭരണ പ്രദേശത്തിന്റെ മുഴുവന്‍ സുരക്ഷ ക്രമീകരണങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്തിരുന്നു.
-
പാലക്കാട് ഐഐടിയില്‍ ഒഴിവുകള്‍; ശമ്പളം 1.12 ലക്ഷം വരെ, നിങ്ങള്‍ യോഗ്യരാണോ? -
ചൂടേറുന്നു, ആരോഗ്യം കുറയുന്നു: 2050-ഓടെ ഇന്ത്യയെ കാത്തിരിക്കുന്ന കൊടും ഭീഷണി -
റെയിൽടെൽ കോർപ്പറേഷനിൽ ഒഴിവുകൾ: ആർക്കൊക്കെ അപേക്ഷിക്കാം..അറിയാം -
സ്വര്‍ണത്തിന് റെക്കോഡ് ഇടിവ്, 17% വില കുറഞ്ഞു..! വെള്ളിക്ക് കുറഞ്ഞത് 42%; ഇപ്പോള്‍ വില്‍ക്കല്ലേ..! -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഒന്നാം സ്ഥാനത്ത് ബെംഗളൂരു തന്നെ; ഹൈദരാബാദും മുംബൈയും പിന്നില്‍; ആഗോള കമ്പനികളുടെ ഇഷ്ടനഗരങ്ങള്‍ -
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം












Click it and Unblock the Notifications